Connect with us

GULF

അബുദാബി വിമാനത്താവളത്തിൽ ലുലു ഡ്യൂട്ടി ഫ്രീ പ്രവർത്തനമാരംഭിച്ചു

ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലുലു പ്രവർത്തനം ആരംഭിക്കുന്നത്.ചോക്ലേറ്റ്സ്, ഡ്രൈ ഫ്രൂട്ട്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ആകർഷകമായ നിരക്കിൽ ഇവിടെ നിന്നും ലഭിക്കും

Published

on

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ഉത്ഘാടനം ചെയ്ത ടെർമിനൽ എ യിൽ ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു.ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലുലു പ്രവർത്തനം ആരംഭിക്കുന്നത്.ചോക്ലേറ്റ്സ്, ഡ്രൈ ഫ്രൂട്ട്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ആകർഷകമായ നിരക്കിൽ ഇവിടെ നിന്നും ലഭിക്കും.

ഇമിഗ്രേഷൻ ഗേറ്റ് കഴിഞ്ഞുള്ള ഡ്യൂട്ടി ഫ്രീ ഭാഗത്താണ് ലുലു ഔട്ട് ലെറ്റ് തുറന്നിട്ടുള്ളത്.യാത്രക്കാരുടെ കാത്തിരിപ്പ് സ്ഥലത്തിനോട് ചേർന്നായതു കൊണ്ട് ലുലു ഡ്യുട്ടി ഫ്രീയിൽ യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ്.ലോകോത്തര സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ച അബുദാബി ടെർമിനൽ എ യിൽ ലുലു പ്രവർത്തനം ആരംഭിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ലുലു ഡ്യൂട്ടി ഫ്രീ മികച്ച അനുഭവമായിരിക്കും. ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിത്തന്ന അബുദാബി ഭരണാധികാരികൾക്ക് ന
അദ്ദേഹം നന്ദി പറഞ്ഞു.

742,000 ചതുരശ്ര മീറ്റര്‍ ഉള്‍ക്കൊള്ളുന്ന ടെര്‍മിനല്‍ എ ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളില്‍ ഒന്നാണ്. ഓരോ വര്‍ഷവും 45 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട്.ഈ മാസം 15 മുതൽ ഇത്തിഹാദ് എയര്‍വേസ്, എയര്‍ അറേബ്യ അബുദാബി, വിസ് എയര്‍ എന്നിവയുള്‍പ്പെടെ എല്ലാ എയര്‍ലൈനുകള്‍ക്കും ടെര്‍മിനല്‍ എ സേവനം നല്‍കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

മിഡില്‍ ഈസ്റ്റില്‍ അതിവേഗം വളരുന്ന വിമാനത്താവളം

അബുദാബി എയര്‍പോര്‍ട്ടില്‍ ഒമ്പത് മാസത്തിനിടെ 21.7ദശലക്ഷം യാത്രക്കാര്‍ 

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: അബുദാബി എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ അബുദാബി എയര്‍പോര്‍ട്ട് വഴി 21.7 ദശലക്ഷംപേര്‍ യാത്ര ചെയ്തതായി അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. മുന്‍വര്‍ഷത്തേക്കാള്‍ ഗണ്യമായ വര്‍ധനവാണ് ഈ 2024 ആദ്യമൂന്നുപാതത്തില്‍ കൈവരിച്ചിട്ടുള്ളത്. പുതിയ എയര്‍ലൈനുകള്‍, വിപുലീകരിച്ച റൂട്ടുകള്‍, തന്ത്രപ്രധാനമായ ലൊക്കേഷന്‍ എന്നിവ അബുദാബി യെ ഒരു പ്രമുഖ ആഗോള വ്യോമയാന കേന്ദ്രമായി മാറ്റിയതായി ബന്ധപ്പെട്ടവര്‍ അവകാശപ്പെട്ടു.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിമാനത്താവളമെന്ന ഖ്യാതി അബുദാബി നേടിക്കൊണ്ടിരിക്കുകയാണ്. 2023ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 27% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തിലെ കുതിച്ചുചാട്ടം വിനോദ സഞ്ചാരികള്‍ക്കും ബിസിനസ്സ് യാത്രക്കാര്‍ക്കും അബുദാബി ഇഷ്ട കേന്ദ്രമായി മാറിയെന്നാണ് വ്യക്തമാക്കുന്നത്.
നിലവിലുള്ള എയര്‍ലൈനുകള്‍ റൂട്ടുകള്‍ വിപുലീകരിച്ചതും തുര്‍ക്ക് മെനിസ്ഥാന്‍ എയര്‍ലൈന്‍സ്, ഹൈനാന്‍ എയര്‍ലൈന്‍സ്, ബ്രിട്ടീഷ് എയര്‍വേസ്, അകാസ എയര്‍, ഫ്ളൈ നാസ് എന്നിവയുള്‍പ്പെടെയുള്ള പുതിയ എയര്‍ലൈനുകളുടെ ആഗമനവും യാത്രക്കാരുടെ വര്‍ധനവിന് കാരണമായി. 92,677 യാത്രക്കാരുടെ യാത്ര സുഗമമാക്കിക്കൊണ്ട് ആഗസ്റ്റ് രണ്ടിന് ഏറ്റവും തിരക്കേറിയ ദിവസമായി രേഖപ്പെടുത്തി. സെപ്റ്റംബര്‍ 30 വരെ, പോയിന്റ് ടു പോയിന്റ് ട്രാഫിക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.3% വര്‍ദ്ധിച്ചു. ഈ വര്‍ഷം ആദ്യആറുമാസത്തിനിടെ 13.9ദശലക്ഷം പേരാണ് യാത്ര ചെയ്ത്.
”ഈ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അബുദാബി എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എലീന സോര്‍ലിനി പറഞ്ഞു. അബുദാബി എയര്‍പോര്‍ ട്ടിന്റെ വളര്‍ച്ചയുടെ വേഗതയും കരുത്തും വ്യക്തമാക്കുന്നതാണ്.  പുതിയ എയര്‍ലൈനുകളുടെ ആഗമന വും നിലവിലുള്ളവയുടെ ശക്തമായ പ്രകടനവും അബുദാബിയില്‍ മുന്‍നിര വ്യോമയാന കേന്ദ്രമെന്ന വി ശ്വാസത്തെ കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നു. കാര്‍ഗോ ഓപ്പറേഷനുകളിലും ഇത് പ്രകടമാണ്.
ആഗോള വ്യോമയാന ഭൂപടത്തില്‍ അബുദാബിയു ടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് കണക്റ്റിവിറ്റിയും വ്യാപാരവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്  അടി സ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും നിക്ഷേപം നടത്താന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അവര്‍ പറഞ്ഞു. കാര്‍ഗോ വിഭാഗം ഈവര്‍ഷം 572,000 മെ ട്രിക് ടണ്ണിലെത്തി. 2023ല്‍ ഇതേ കാലയളവില്‍ നേടിയ 465,000 മെട്രിക് ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോള്‍ 23% വളര്‍ച്ച രേഖപ്പെടുത്തി.

Continue Reading

gulf

റിയാദിലെ ജയിലിലെത്തിയിട്ടും ഉമ്മക്ക് റഹീമിനെ​ നേരിൽ കാണാനായില്ല

നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

Published

on

സഊദി  അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മക്ക് നേരിട്ട് കാണാനായില്ല. വീഡിയോ കോൾ വഴി റഹീം ഉമ്മയുമായി സംസാരിച്ചു. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

നിയമ സഹായ സമിതിയുടെ അറിവില്ലാതെ, ചില വ്യക്തികളുടെ സഹായത്തോടെയാണ് റഹീമിന്റെ ജ്യേഷ്ഠനും ഉമ്മയും റിയാദിലെത്തിയത്. മോചനത്തിന് തടസ്സമുണ്ടാകുമെന്ന് കരുതിയാണ് കൂടിക്കാഴ്ചക്ക് തയ്യാറാകാതിരുന്നതെന്ന് നിയമസഹായ സമിതി അറിയിച്ചു.

ഉംറ തീർത്ഥാടനത്തിന് ശേഷം ജയിലിലെത്തി റഹീമിനെ കാണാനായിരുന്നു കുടുംബം കരുതിയിരുന്നത്. റഹീമിന്റെ മോചനം നീണ്ടതോടെയാണ് കുടുംബം സൗദിയിലേക്ക് പോയത്. രണ്ടാഴ്ച മുമ്പ്‌ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു.

വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.

ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ കോടതിയിലെത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന് പ്രതീക്ഷയിലാണ് സഹായ സമിതി.

Continue Reading

GULF

അടുത്ത അഞ്ച് വർഷത്തിൽ ജിസിസിയിൽ ലുലു തുറക്കുക 100 സ്റ്റോറുകൾ; പ്രഖ്യാപനവുമായി എംഎ യൂസുഫലി

അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14ന് ലുലുവിൻ്റെ ഷെയറുകൾ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

Published

on

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിസിസി രാജ്യങ്ങളിൽ 100 ലുലു സ്റ്റോറുകൾ തുറക്കുമെന്ന് കമ്പനി ചെയർമാനും സ്ഥാപകനുമായ എംഎ യൂസുഫലി. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഐപിഒയുടെ ഓവർസബ്സ്ക്രിപ്ഷനെപ്പറ്റിയുള്ള വാർത്താസമ്മേളനത്തിലാണ് യൂസുഫലിയുടെ പ്രഖ്യാപനം.

“ജിസിസി വളരെ ശക്തമായ ഒരു സാമ്പത്തിക വ്യവസ്ഥിതിയാണ്. ഞങ്ങൾ ജിസിസിയിലാകെയുള്ള റീട്ടെയിൻ ശൃംഖലയുമാണ്. ജനസംഖ്യ വർധിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതൽ ഔട്ട്ലറ്റുകൾ തുറക്കേണ്ടതുണ്ട്.”- യൂസുഫലി പറഞ്ഞു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14ന് ലുലുവിൻ്റെ ഷെയറുകൾ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

91 റീട്ടെയിൽ ഷോപ്പുകൾ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ടെന്ന് ലുലു റീട്ടെയിൽ സിഇഒ സൈഫീ രൂപവാല പറഞ്ഞു. ഉടൻ തന്നെ ഇത് 100ലെത്തും. ഇതിനായുള്ള ചർച്ചകൾ നടക്കുകയാണ്. നിലവിൽ 240 സ്റ്റോറുകളിലായി 50,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പുതിയ സ്റ്റോറുകൾ കൂടി വരുന്നതോടെ ജോലിസാധ്യത വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓട്ടോണമസ് സ്റ്റോറുകൾ കൂടി ലുലു ഗ്രൂപ്പിൻ്റെ പരിഗണനയിലുണ്ട്. ചെറിയ സ്റ്റോറുകളിൽ ഓട്ടോണമസ് സേവനമൊരുക്കാനാണ് ശ്രമം. നിലവിൽ ഇതിൻ്റെ ട്രയൽ റൺ നടക്കുകയാണ്. ഈ ട്രയൽ റണ്ണുകളുടെ ഫലം പുറത്തുവരുന്നതിനനുസരിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ജിസിസിയിലെ 240 ഔട്ട്ലെറ്റുകളായി ഒരു ദിവസം ആറ് ലക്ഷത്തിലധികം ആളുകളാണ് എത്തുന്നത്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 85 രാജ്യങ്ങളിലെ സാധനങ്ങൾ ലുലു ഔട്ട്ലറ്റുകളിൽ ഉണ്ട്.

Continue Reading

Trending