gulf
അബുദാബി സുന്നി സെന്ററിന് പുതിയ ഭാരവാഹികള്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയ ആദര്‍ശങ്ങളെ കഴിഞ്ഞ 4 പതിറ്റാണ്ട് കാലമായി പ്രവാസ മണ്ണില്‍ പ്രബോധനം ചെയ്തു കൊണ്ടിരിക്കുന്ന അബുദാബി സുന്നി സെന്ററിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന ജനറല്‍ബോഡിയില്‍ താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ഉപദേശക സമിതി
ചെയര്മാന് : ഡോ. ഒളവട്ടൂര്‍ അബ്ദു റഹ്മാന് മൗലവി
വൈസ് ചെയര്മാന്: സഅദ് ഫൈസി, അബ്ദുല്‍ ഗഫൂര്‍ മൗലവി, അഹ്മദ് നസീം ബാഖവി, സിംസാറുല്‍ ഹഖ് ഹുദവി
മെമ്പര്‍മാര്‍ :
പി. ബാവ ഹാജി
ഇപി മൂസക്കുട്ടി ഹാജി,
കെ കെ മുഹമ്മദ് മുസ്ലിയാര്,
അബ്ബാസ് മൗലവി,
അബു ഹാജി കളപ്പാട്ടില്‍
പ്രസിഡന്റ് :സയ്യിദ് അബ്ദു റഹ്മാന് തങ്ങള്‍
വൈസ് പ്രസിഡന്റ് : അബ്ദുല്ല നദ്വി, ഇബ്രാഹീം മുസ്ലിയാര്,അബ്ദുല്‍ ബാരി ഹുദവി, ഹാരിസ് ബാഖവി
ജനറല്‍ സെക്രട്ടറി:
അബ്ദുല്‍ കബീര്‍ ഹുദവി കെപി
ജോയിന്റ് സെക്രട്ടറി
അബ്ദുല്‍ അസീസ് മൗലവി,
സയ്യിദ് റഫീഖുദ്ധീന്‍ തങ്ങള്‍,
അഷ്റഫ് ഹാജി വാരം,
അബ്ദുല്‍ കബീര്‍ ഹുദവി ഇ പി
ട്രഷറര്‍ :അബ്ദുല്‍ റഊഫ് അഹ്സനി
ജനറല്‍ ബോഡി യോഗത്തില്‍ അബ്ദു റഊഫ് അഹ്സനി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദു റഹ്മാന് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ബാസ് മൗലവി തിരഞ്ഞെടുപ്പ് നിയന്തിച്ചു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടികെ അബ്ദു സലാം, യൂസുഫ് ഹാജി വേങ്ങര, എസ് കെ എസ് എസ് എഫ് യുഎഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൂപ്പന് എന്നിവര്‍ സംസാരിച്ചു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് ഹിദായത്തുല്ല പറപ്പൂര്, സുന്നി സെന്റര്‍ നേതാക്കളായ അബ്ദുല്ല നദ്വി, ഇബ്രാഹിം മുസ്ലിയാര്, അഷ്റഫ് ഹാജി വാരം തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ബാരി ഹുദവി സ്വാഗതവും അബ്ദുല്‍ കബീര്‍ ഹുദവി നന്ദിയും പറഞ്ഞു.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി