Connect with us

FOREIGN

പ്രവാസികള്‍ക്ക് ഉത്സവമായി അബുദാബി കെഎംസിസി ഫെസ്റ്റ് 9ന് ആരംഭിക്കും

9നു വൈകീട്ട് 5 മണിക്ക് വര്‍ണ്ണ ശബളമായ ഘോഷയാത്രയോടെ മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന കേരള ഫെസ്റ്റിന് തുടക്കം കുറിക്കും.

Published

on

അബുദാബി: അബുദാബി സംസ്ഥാന കെഎംസിസി ഒരുക്കുന്ന ‘ദി കേരള ഫെസ്റ്റ്’ ഫെബ്രുവരി 9 10 11 തീയതികളില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

കേരളത്തിലെ പതിനാല് ജില്ലകളുടെ കലയും സംസ്‌കാരവും കോര്‍ത്തിണക്കി വിനോദവും വിജ്ഞാനവും പകരുന്ന രീതിയില്‍ ഒരുക്കുന്ന ദി കേരള ഫെസ്റ്റ്
പ്രവാസികള്‍ക്ക് പുതിയ അനുഭവമായിരിക്കുമെന്ന പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി സിഎച്ച യൂസുഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

9നു വൈകീട്ട് 5 മണിക്ക് വര്‍ണ്ണ ശബളമായ ഘോഷയാത്രയോടെ മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന കേരള ഫെസ്റ്റിന് തുടക്കം കുറിക്കും. കേരളത്തിന്റെ തനതു കലകളും വാദ്യമേളങ്ങളും ഘോഷയാത്രക്ക് മിഴിവേകും. വിവിധ ജില്ലകളുടെ പൈതൃകം വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികള്‍ ഘോഷയാത്രയില്‍ അവതരിപ്പിക്കും.

രാത്രി എട്ടുമണിക്ക് പ്രമുഖ സൂഫീഗായകരായ ബിന്‌സി- മജ്ബൂര്‍ സംഘം അവതരിപ്പിക്കുന്ന സൂഫി സംഗീതനിശയും വിവിധ കലാപരിപാടികളും അരങ്ങേറും.

ഫെബ്രുവരി 10 ശനിയാഴ്ച്ച വൈകിട്ട് 4 മണി മുതല്‍ 6 വരെ കേരളത്തിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകരായ പ്രമോദ് രാമന്‍, ഷാനി പ്രഭാകര്‍, പി ജി സുരേഷ്‌കുമാര്‍ , ഹാഷ്മി താജ് ഇബ്രാഹിം, മാതു സജി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ടോക്ക് ഷോ നടക്കും. രാത്രി ജനപ്രിയ കോമഡി കലാ പരിപാടിയായ ടീം മറിമായം അവതരിക്കുന്ന കോമഡി എന്റര്‍ടൈന്‍മെന്റ് ഷോയും വിവിധ കലാപരിപാടികളും അരങ്ങേറും.

കേരളത്തിലെ പതിനാലു ജില്ലകളുടെ വിവിധ കലാ- സാംസ്‌കാരിക ആഘോഷങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന പരിപാടികള്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്നവിധത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഇരുപത്തിയഞ്ചില്‍പരം സ്റ്റാളുകള്‍ ഇസ്ലാമിക് സെന്ററിന്റെ അകത്തുംപുറത്തുമായി സജ്ജീകരിക്കുന്നുണ്ട്. പ്രവാസികള്‍ക്ക ഉതകുന്ന തരത്തിലുള്ള വിവിധ പ്രദര്‍ശനങ്ങളും വാണിജ്യ വിപണനവും ഇവിടെ നടക്കും. പ്രോപ്പര്‍ട്ടി ഷോ, ആരോഗ്യ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവയും കേരളത്തിന്റെ രുചിയൂറുന്ന നാടന്‍ തട്ടുകടകളും വ്യത്യസ്തമായ ഗ്രാ്മീണ വിഭവങ്ങളും ലഭ്യമായിരിക്കും.

മൂന്നു ദിവസങ്ങളിലായി കേരളത്തിന്റെ കലാ-സാംസ്‌കാരിക വേദികള്‍ ഒന്നിച്ചണിനിരക്കുന്ന കേരള ഫെസ്റ്റില്‍ പതിനായിരത്തില്‍പരംപേര്‍ എത്തുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. മെഗാ സമ്മാനമായി നല്‍കുന്ന കാറടക്കം നൂറോളം സമ്മാനങ്ങള്‍ നല്‍കുന്ന സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് സമാപന ചടങ്ങില്‍ നടക്കും.

ഫെസ്റ്റിനോടനുബന്ധിച്ച് നല്‍കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ കാറിന്റെ പ്രദര്‍ശനം നടന്നു. പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങലിന്റെ അദ്ധ്യക്ഷതയില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ കെ വി മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു.

കമ്മ്യൂണിറ്റി പോലീസ് വിഭാഗം മേധാവികളായ ആയിഷ, അബ്ദുല്‍ ജമാല്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്ററര്‍ ട്രഷറര്‍ ഹിദായത്തുള്ള, എംപിഎം റഷീദ്,
ഐഎസ്‌സി പ്രസിഡന്റ് ജോണ്‍ പി വര്‍ഗീസ്, മലയാളി സമാജം ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് പെരുമാനത്തുറ, ഇന്‍കാസ് ജനറല്‍ സെക്രട്ടറി സലിം ചിറക്കല്‍, ലുലു ഗ്രൂപ്പ് പിആര്‍ഒ മാനേജര്‍ അഷ്റഫ്, എല്‍ എല്‍ എച്ച് ഹോസ്പിറ്റല്‍ മാനേജര്‍ നിര്‍മല്‍, റേഡിയോ കേരളം പ്രതിനിധി റഹീം എന്നിവര്‍ സംസാരിച്ചു.
അബുദാബി കെഎംസിസി ആക്ടിങ് ജനറല്‍ സെക്രട്ടറി അന്‍വര്‍ ചുള്ളിമുണ്ട സ്വാഗതവും സെക്രട്ടറി സലാം ടി കെ നന്ദിയും പറഞ്ഞു.

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

FOREIGN

കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ

മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഡോ. ​ഗാ​ലി​ബ്‌ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Published

on

കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ വി​രു​ന്ന് സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഡോ. ​ഗാ​ലി​ബ്‌ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​വൈ​ത്ത് സി​റ്റി മി​ർ​ഗാ​ബ് രാ​ജ്ബാ​രി റെ​സ്റ്റ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റി​യാ​സ് തോ​ട്ട​ട ഖി​റാ​അ​ത്ത് ന​ട​ത്തി. ആ​ബി​ദ് ഖാ​സി​മി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, ഫാ​റൂ​ഖ് ഹ​മ​ദാ​നി, സ​ലാം ചെ​ട്ടി​പ്പ​ടി, ജി​ല്ല നേ​താ​ക്ക​ളാ​യ ന​വാ​സ് കു​ന്നും​കൈ, സാ​ബി​ത്ത് ചെ​മ്പി​ലോ​ട്, കു​ഞ്ഞ​ബ്ദു​ള്ള ത​യ്യി​ൽ, ഷ​മീ​ദ് മ​മാ​ക്കു​ന്ന്, സ​യ്യി​ദ് ഉ​വൈ​സ് ത​ങ്ങ​ൾ, സ​യ്യി​ദ് ഉ​മ്രാ​ൻ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ച​ട​ങ്ങി​ൽ എം.​പി. നൂ​റു​ദ്ദീ​ൻ, സി​റാ​ജു​ദ്ദീ​ൻ അ​ബ്ദു​ൽ​റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ​ക്ക് നാ​സ​ർ അ​ൽ മ​ഷ് ഹൂ​ർ ത​ങ്ങ​ൾ മെമ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

സെ​ക്ര​ട്ട​റി എം.​കെ. റ​ഈ​സ് ഏ​ഴ​റ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് ക​ക്ക​റ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സാ​ഹി​ർ കി​ഴു​ന്ന, മു​ഹ​മ്മ​ദ​ലി മു​ണ്ടേ​രി, റി​യാ​സ് ക​ട​ലാ​യി, നൗ​ഫ​ൽ കടാ​ങ്കോ​ട്,ത​ൽ​ഹ​ത്ത് വാ​രം, മു​സ്ത​ഫ ടി.​വി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Continue Reading

FOREIGN

അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്‍  ഇനി ‘അല്‍ഫര്‍ദാന്‍’

ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും. 

Published

on

ദുബൈ: അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്റെ പേരുമാറി അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് മെട്രോ  സ്റ്റേഷന്‍ എന്നായിമാറുന്നു. ഇതുസംബന്ധിച്ച കരാറില്‍ ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും.
രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളില്‍ ഒരാളായ അല്‍ഫര്‍ദാനുമായി കരാര്‍ ഒപ്പിടു ന്നതില്‍ ആര്‍ടിഎയിലെ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മുഹ്സെന്‍ കല്‍ബത്ത് സന്തോഷം രേഖപ്പെടുത്തി.  ദുബൈ മെട്രോ സംവിധാനത്തിലെ ഒരു പ്രധാന സ്റ്റേഷന് പേരിടാനുള്ള അവകാശം നേടുന്നതിന് ആര്‍ടിഎയുമായി പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അല്‍ഫര്‍ദാന്‍ എക്സ്ചേഞ്ച് സിഇഒ ഹസന്‍ ഫര്‍ദാന്‍ അല്‍ ഫര്‍ദാന്‍ പറഞ്ഞു.
2025 ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനംവരെ എല്ലാ മെട്രോ സ്റ്റേഷനുകളുടെയും ബാഹ്യ, ഇന്‍ഡോ ര്‍ ദിശാസൂചന ബോഡുകളിലെ സ്റ്റേഷന്‍ പേരുകള്‍ പുനക്രമീകരിക്കും. സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പും സമയത്തും ഓണ്‍ബോര്‍ഡ് ഓഡിയോ അറിയിപ്പുകള്‍ക്കൊപ്പം ഡിജിറ്റല്‍ സ്മാര്‍ട്ട് സിസ്റ്റങ്ങളിലും ആര്‍ടിഎയുടെ പൊതുഗതാഗത ആപ്പുകളിലും പുതിയ പേര് അപ്ഡേറ്റ് ചെയ്യും.

Continue Reading

Trending