ഷാര്‍ജ: മനുഷ്യന്‍ പരസ്പരം വെറുക്കാന്‍ കാരണങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന കാലത്ത്, പരസ്പര സ്‌നേഹത്തെ എങ്ങനെ വളര്‍ത്തിക്കൊണ്ടു വരാമെന്നാണ് ഈ രാജ്യത്ത് ജീവിക്കുമ്പോള്‍ നമ്മള്‍ നോക്കേണ്ടതെന്ന് യു.എ. ഇ കെ.എം.സി.സി പ്രസിഡണ്ട് ഡോ. പുത്തൂര്‍ റഹ്‌മാന്‍.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ഷാര്‍ജ കെഎംസിസി തൃശൂര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരം വെറുക്കാനുല്ല സ്‌നേഹിക്കാനുള്ള മനസ്സിന്റെ വിശാലത സൃഷ്്ടിച്ചെടുക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. നമ്മള്‍ക്കിടയില്‍ അഭിപ്രായ വിത്യാസങ്ങളും, ഭിന്നതകളും ഉണ്ടായിരിക്കാം, പക്ഷേ എല്ലാ താല്‍ക്കാലികമായിരിക്കണം. എല്ലാത്തിനുമപ്പുറം നമുക്ക് ഒരുമിച്ച് നില്‍ക്കാനും പരസ്പരം കെട്ടിപ്പുണരാനും സാധിക്കണം.
അല്ലാഹു ഖുര്‍ആനില്‍ പ്രവാചകരോട് പറഞ്ഞത്, നിങ്ങള്‍ക്ക് ഒരു നാട്, അല്ലെങ്കില്‍ രാഷ്ട്രം കീഴപ്പെടുത്തി തന്നില്ലേ എന്നല്ല, മറിച്ച്, അങ്ങയുടെ ഹൃദയം വിശാലമാക്കി തന്നില്ലേ എന്നാണ്. മനസ്സിന്റെ വിശാലതയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന കാതലായ ഒരു പ്രമേയം. യുദ്ധ വേളയില്‍ ക്രൂരമായ കൃത്യം ചെയ്ത ഹിന്ദിനു പോലും മാപ്പ് കൊടുത്ത് സ്വീകരിച്ച ഹിന്ദിന്റെ ചരിത്രവും ഇസ്ലാമിന്റെ ഭാഗമാണെന്നും ഡോ. പുത്തൂര്‍ റഹ്‌മാന്‍ ഓര്‍മ്മിപ്പിച്ചു.