Connect with us

kerala

തിരുവനന്തപുരത്ത് അമ്പതോളം പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഇ​വ​ർ പാ​ർ​ട്ടി​യി​ൽ അം​ഗ​ത്വം ന​ൽ​കി സ്വീ​ക​രി​ച്ചു.

Published

on

ഇ​ട​വ​യി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് അ​മ്പ​തോ​ളം പേ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ഇ​വ​ർ പാ​ർ​ട്ടി​യി​ൽ അം​ഗ​ത്വം ന​ൽ​കി സ്വീ​ക​രി​ച്ചു. കോ​ൺ​ഗ്ര​സ്‌ ഇ​ട​വ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ജെ​സീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ​മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ർ ഉ​ത്ഘാ​ട​നം ചെ​യ്തു. പു​തു​താ​യി തി​ര​ഞ്ഞെ​ടു​ത്ത മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ​യും വാ​ർ​ഡ് പ്ര​സി​ഡ​ന്റു​മാ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മു​ൻ എം.​എ​ൽ.​എ വ​ർ​ക്ക​ല ക​ഹാ​ർ, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി അ​ഡ്വ. ബി.​ആ​ർ.​എം ഷെ​ഫീ​ർ, ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ പി.​എം. ബ​ഷീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. ബി. ​ഷാ​ലി, കെ. ​ഷി​ബു, ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ എം.​എ​ൻ. റോ​യ്, ഇ​ട​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ന്റ്‌ ജ​നാ​ർ​ദ്ദ​ന​ൻ നാ​യ​ർ, പു​ത്തൂ​രം നി​സാം, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ജീ​ന, പു​ത്‌​ലി​ബാ​യ്, വെ​ൺ​കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ശ​ശി മു​ണ്ട​ക്ക​ൽ, അ​സ്ബ​ർ, പ​ള്ളി​ക്ക​ൽ മോ​ഹ​ൻ, കൗ​ൺ​സി​ല​ർ ഡോ. ​ഇ​ന്ദു​ലേ​ഖ, കം​സ​ൻ, പ്ര​ശാ​ന്ത്, ഗോ​പ​കു​മാ​ർ, ഇ​ട​വ റ​ഹ്മാ​ൻ, എം.​ആ​ർ. നൗ​ഷാ​ദ്, അ​ശോ​ക​ൻ, കാ​പ്പി​ൽ രാ​ജു, അ​നി​ത, ച​ന്ദ്രി​ക, വി​നോ​ജ് വി​ശാ​ൽ, സ​ൽ​മാ​ൻ ഷാ​രു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

kerala

മുസ്‌ലിം യൂത്ത് ലീഗ് ക്യാമ്പയിന്‍ സംസ്ഥാനതലത്തില്‍ നേതൃ ക്യാമ്പുകള്‍ സംഘടിപ്പിക്കും

ജില്ല ഭാരവാഹികള്‍ക്കുള്ള ഏകദിന ക്യാമ്പ് ഫെബ്രുവരി 8ന് കോഴിക്കോട് വെച്ചും നിയോജക മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടരിമാര്‍ക്കുള്ള ദ്വിദിന ക്യാമ്പ് ഫെബ്രുവരി 15,16 തിയ്യതികളിലായി പാലക്കാട് വെച്ചും നടക്കും

Published

on

കോഴിക്കോട് : സംഘടന ശാക്തീകരണം അജണ്ടയാക്കി നടത്തി വരുന്ന യുവജാഗരണ്‍ സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി നേതൃ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു. ജില്ല ഭാരവാഹികള്‍ക്കും നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി മാര്‍ക്കുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ല ഭാരവാഹികള്‍ക്കുള്ള ഏകദിന ക്യാമ്പ് ഫെബ്രുവരി 8ന് കോഴിക്കോട് വെച്ചും നിയോജക മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടരിമാര്‍ക്കുള്ള ദ്വിദിന ക്യാമ്പ് ഫെബ്രുവരി 15,16 തിയ്യതികളിലായി പാലക്കാട് വെച്ചും നടക്കും. ഇരു ക്യാമ്പിലും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പ്രതിനിധികളാണ്.

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍, ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍ നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് വേണ്ടി സംഘടനയെ സജ്ജമാക്കുക,
ശാഖ മുതല്‍ സംഘടനാതലം ചലനാത്മകമാക്കുന്നതിനായി സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച യുവജാഗരണ്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ അവലോകനം, ക്യാമ്പയിന്‍ സമാപന സമ്മേളനം സംബന്ധമായ ചര്‍ച്ചകള്‍, പുതിയ കാലത്തെ സംഘാടനം, നേതൃ ഗുണം എന്നിവ ക്യാമ്പില്‍ അജണ്ടയാകും. ബന്ധപ്പെട്ടവര്‍ സമയബന്ധിതമായി ക്യാമ്പുകളില്‍ പങ്കെടുക്കണമെന്ന് നേതാക്കള്‍ അറിയിച്ചു.

Continue Reading

kerala

തനിക്കെതിരെ പിവി അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയന്‍; വിഡി സതീശന്‍

അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം.ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ല

Published

on

തിരുവനന്തപുരം: തനിക്കെതിരെ പിവി അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്നും കാലത്തിന്റെ
കാവ്യ നീതിയാണ് ഇപ്പോള്‍ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം.ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ല.വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അന്‍വറിന്റെ യുഡിഎഫ് പ്രവേശനം തള്ളാതെ കണ്‍വീനര്‍ എംഎം ഹസ്സന്‍.അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അന്‍വറി ആഗ്രഹമുണ്ടെങ്കില്‍ ഔദ്യോഗികമായി അറിയിക്കാം അപ്പോള്‍ ചര്‍ച്ച ചെയ്യും.യുഡിഎഫ് യോഗം ചേരുമ്പോള്‍ ഏതെങ്കിലും കക്ഷി അന്‍വറിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഒപ്പത്തിനൊപ്പം തുടര്‍ന്ന് കണ്ണൂരും തൃശൂരും

ആകെയുള്ള 249 മത്സരയിനങ്ങളില്‍ 198 എണ്ണം മത്സരങ്ങളും ഇതിനോടകം പൂര്‍ത്തിയായി

Published

on

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാംദിനത്തില്‍ മത്സരങ്ങള്‍ തകൃതിയില്‍ മുന്നേറുമ്പോള്‍ പോയിന്റ് പട്ടികയില്‍ കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം 776 പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്നു. 774 പോയിന്റുമായി കോഴിക്കോട് തൊട്ടുപിറകെയുണ്ട്. ഇന്ന് 60 ഇനങ്ങളിലാണ് മത്സരം നടന്നുകൊണ്ടിരിക്കുന്നത്. ആകെയുള്ള 249 മത്സരയിനങ്ങളില്‍ 198 എണ്ണം മത്സരങ്ങളും ഇതിനോടകം പൂര്‍ത്തിയായി.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളുകളുടെ പട്ടികയില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍. 128 പോയിന്റാണ് സ്‌കൂളിന് ലഭിച്ചിട്ടുള്ളത്. 98 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതും, 91 പോയിന്റുമായി വയനാട് മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് മൂന്നാമതുമുണ്ട്.

തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം പുരോഗമിക്കുന്നത്. 15,000ത്തോളം വിദ്യാര്‍ഥികളാണ് കലാമത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്നത്. അഞ്ചു ദിവസം നീളുന്ന കലോത്സവം ബുധനാഴ്ച സമാപിക്കും.

Continue Reading

Trending