Connect with us

News

ഗര്‍ഭഛിദ്ര ഗുളിക: അനുമതി തടഞ്ഞ് യു.എസ് കോടതി

അമേരിക്കയില്‍ ഏകദേശം അമ്പതു ശതമാനത്തോളം ആളുകളും ഗര്‍ഭഛിദ്രത്തിനായി ഉപയോഗിക്കുന്നത് ഈ ഗുളികകളാണ്.

Published

on

വാഷിങ്ടണ്‍: ഗര്‍ഭഛിദ്ര ഗുളികക്ക് അനുമതി നല്‍കുന്നത് സര്‍ക്കാര്‍ താല്‍കാലികമായി നിര്‍ത്തിവെക്കണമെന്ന് യു.എസ് കോടതി. ഗര്‍ഭഛിദ്ര ഗുളികയായ മൈഫെപ്രിസ്റ്റോണിന്റെ അംഗീകാരമാണ് കോടതി തടഞ്ഞത്. അമേരിക്കയില്‍ ഏകദേശം അമ്പതു ശതമാനത്തോളം ആളുകളും ഗര്‍ഭഛിദ്രത്തിനായി ഉപയോഗിക്കുന്നത് ഈ ഗുളികകളാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അതിര്‍ത്തിയിലെ പാക് വെടിവെയ്പ്പ്; ജവാന് വീരമൃത്യു

അവിവാഹിതനായ മുരളിനായ്ക് ആന്ധ്ര സത്യനായ് ജില്ലയിലെ കര്‍ഷക കുടുംബാംഗമാണ്

Published

on

അതിര്‍ത്തിയിലെ പാക് വെടിവെയ്പ്പില്‍ ജവാന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളി നായ്കി (27 ) നാണ് വീരമൃത്യു. ജമ്മു-കാശ്മീര്‍ അതിര്‍ത്തിയിലെ പാക് വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ ജവാനെ ന്യൂഡല്‍ഹിയിലെ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാന്‍ സൈന്യം ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അവിവാഹിതനായ മുരളിനായ്ക് ആന്ധ്ര സത്യനായ് ജില്ലയിലെ കര്‍ഷക കുടുംബാംഗമാണ്.

Continue Reading

kerala

സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധ മരണം; പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കിഴക്കെ കരുമാടി സ്വദേശി സൂരജ് എസ് ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് വീണ്ടും മരണം. കരുമാടിയില്‍ പത്താം ക്ലാസുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കിഴക്കെ കരുമാടി സ്വദേശി സൂരജ് എസ് ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരിച്ചു.

മെയ് അഞ്ചിന് കൊല്ലം പത്തനാപുരം വിളക്കുടി ജാസ്മിന്‍ മന്‍സിലില്‍ നിയ ഫൈസല്‍ പേവിഷബാധയേറ്റ് മരിച്ചിരുന്നു. മൂന്നു ഡോസ് വാക്‌സിനെടുത്തിട്ടും പേവിഷ ബാധയേല്‍ക്കുകയായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചു; മലയാളി വിദ്യാര്‍ഥി നാഗ്പുരില്‍ അറസ്റ്റില്‍

ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രവര്‍ത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

Published

on

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളി വിദ്യാര്‍ഥിയെ നാഗ്പുര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രവര്‍ത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ജയിലില്‍ അടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ മോചനം ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചുവരുന്ന വഴിയാണ് റിജാസ് അറസ്റ്റിലാകുന്നത്.

റിജാസിന്റെ ഒപ്പമുണ്ടായിരുന്ന ഒരു വനിതാ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിഎന്‍എസ് 149,192 , 351, 353 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കാരണം പറയാതെയാണ് തങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഇവര്‍ പറയുന്നു.

Continue Reading

Trending