Connect with us

Culture

ഏത് രേഖയുടെ അടിസ്ഥാനത്തിലാണ് മുസ്‌ലിംലീഗ് 44 കൊലപാതകങ്ങള്‍ നടത്തിയെന്ന് ജലീല്‍ പറഞ്ഞത്: മന്ത്രിക്കെതിരെ ആഞ്ഞടിച്ച് അബ്ദുറഹിമാന്‍ രണ്ടത്താണി

Published

on

മലപ്പുറം : 44 പേരെ മുസ്‌ലിം ലീഗ് കൊലപ്പെടുത്തിയെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി കെ.ടി ജലീല്‍ ആരോപിച്ചതെന്ന് മുന്‍ എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി. തന്റെ നിലനില്‍പ്പിനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ കെ.ടി ജലീല്‍ പ്രാഗല്‍ഭ്യമുള്ളയാളാണെന്നും അവസരവാദിയാണെന്നും രണ്ടത്താണി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടന്ന 14 രാഷ്ട്രീയ കൊലപാതകങ്ങളില്‍11 ലും പ്രതി സി.പി.ഐ.എം കാരാണെന്നാണു. 2017 ആഗസ്റ്റ് 10 നു ഇന്ത്യന്‍ എക്‌സ്പ്രസ്സ് ലേഖഖന്മാരായ അരുണ്‍ ജനാര്‍ദ്ധനനും ഷാജു ഫിലിപ്പും നടത്തിയ പഠനവും പറയുന്നത് 1995 ജനുവരി മുതല്‍ മാത്രം 96 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 42 ബി.ജെ.പിക്കാരും 40 സിപി.ഐ.എം പ്രവര്‍ത്തകരും 5 കോണ്‍ഗ്രസ്സുകാരും 4 മുസ്ലിം ലീഗ് പ്രവര്‍ത്തകരും ഒരു പോപ്പുലര്‍ ഫ്രണ്ടുകാരനും കൊല്ലപ്പെട്ടു എന്നാണു.അതിനു ശേഷമാണു മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സഫീറും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ശുഹൈബും കൊല്ലപ്പെടുന്നത്.

ഇന്ത്യ ടുഡെ എഡിറ്റര്‍ രജദീപ് സര്‍ ദേശായിയുടെ സൂഷ്മ പഠനത്തിലും സി.പി.ഐ.എം ബി.ജെ.പി പങ്ക് വ്യക്തമാകുന്നു. പിന്നെ ഏത് രേഖയുടെ വെളിച്ചത്തിലാണ് മുസ്‌ലിം ലീഗുകാര്‍ 44 രാഷ്ട്രീയ കൊലപാതകം നടത്തിയെന്ന് കെ.ടി ജലീല്‍ പറഞ്ഞതെന്ന് രണ്ടത്താണി ചോദിച്ചു.

മുസ്‌ലിം ലീഗുകാര്‍ കൊലപ്പെടുത്തിയ 44 പേരുടെ പേരുകളെന്ന് അവകാശപ്പെട്ട് കെ.ടി ജലീല്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ഒരു പട്ടിക അവതരിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് രണ്ടത്താണിയുടെ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി കെടി ജലീല്‍ എന്റെ മുന്‍ കാല സഹപ്രവര്‍ത്തകനായിരുന്നു..വളാഞ്ചേരിയിലെ തികഞ്ഞ ജമാ അത്ത് ഇസ്ലാമി പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം സിമി എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവും കോളേജു യൂണിയന്‍ ഭാരവാഹിയുമൊക്കെയായിരുന്നു. .അന്നു മുതല്‍ നല്ല പ്രഭാഷകനും തന്റെ നിലനില്‍പ്പിനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ നല്ല പ്രാഗല്‍ഭ്യമുള്ളയാളുമായിരുന്നു.അതു കൊണ്ടാണു ബിരുദാനന്തര ബിരുദമെടുത്തതിനു ശേഷം തിരൂരങ്ങാടി പോക്കര്‍ സാഹിബ് കോളേജിന്റേയും സീതി സാഹിബ് ഓര്‍ഫനേജിന്റേയും പശ്ചാത്തലത്തില്‍ മുസ്ലിം ലീഗിനെ തൊട്ടറിഞ്ഞു എന്നു പ്രഖ്യാപിച്ച് അതില്‍ അംഗത്വമെടുത്തത്.അദ്ദേഹത്തിന്റെ കഴിവും കാര്യ ശേഷിയുമൊക്കെ ഉപയോഗപ്പെടുത്താന്‍ അവസരമാകുന്ന വിധം കെ എം മൗലവി സാഹിബിന്റേയും എം കെ ഹാജി സാഹിബിന്റേയും എണ്ണമറ്റ നിസ്വാര്‍ത്ഥരായ പൂര്‍വ്വ സൂരികളുടേയും വിയര്‍പ്പിന്റെ ഗന്ധമുള്ള പി ഏസ് എം ഒ കോളേജില്‍ അദ്ധ്യാപകനാകാനും ഭാഗ്യമുണ്ടായി.പാര്‍ട്ടിയിലേക്ക് കടന്നു വരുന്നവരെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തിയ കീഴ്‌വഴക്കമുള്ള പാര്‍ട്ടി അദ്ധേഹത്തെ മുസ്ലിം യൂത്ത് ലീഗിന്റെ അമരസ്ഥാനത്തെത്തിച്ചു.

പാര്‍ലിമെന്ററി വ്യാമോഹം രാഷ്ട്രീയ പ്രവര്‍ത്തകന്മാര്‍ക്കു സ്വാഭാവികമാണു.അമ്മയുടെ അമ്മിഞ്ഞ പാലിനെ വിസ്മരിക്കുന്നവരായി പല രാഷ്ട്രീയക്കാരും മാറിയതും ഇത് അത്യാര്‍ത്തിയായി മറിയപ്പോഴാണു.ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കപ്പെടുന്നതോടെ പലരും കടന്നു വന്ന വഴി മറന്നു പോവുകയും ചെയ്യും.മുന്‍പു പ്രവര്‍ത്തിച്ചിരുന്ന ഒരു പാര്‍ട്ടിയെക്കുറിച്ച് നയപരമായ വിയോജിപ്പുണ്ടാകാം.അതു പറയുകയുമാവാം. പക്ഷേ ജനാധിപത്യത്തിന്റെ ശ്രീ കോവിലായ നിയമസഭയില്‍ ഒരു മന്ത്രി ഏന്ന നിലയില്‍ കാര്യങ്ങള്‍ പറയുന്ന ഘട്ടത്തില്‍ പാലി ക്കേണ്ട സൂഷ്മതയും സത്യസന്ധതയും ശ്രീ കെ ടി ജലീല്‍ പാലിക്കാതിരുന്നത് ഒരു കോളേജ് അദ്ധ്യാപകനായ അങ്ങേക്ക് യോജിച്ചതായില്ല.

2000 മുതല്‍ 2017 വ രെ 172 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 65 ബി ജെ പി പ്രവര്‍ത്തകരും 85 സി പി എം പ്രവര്‍ത്തകരും ബാക്കി കോണ്‍ഗ്രസ്സ് മുസ്ലിം ലീഗ് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും കൊല്ലപ്പെട്ടെന്നാണു ഈ അടുത്ത കാലത്ത് പ്രസിദ്ധീകരണത്തിനു നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നത്.
മുഖ്യമന്ത്രി പി ണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടന്ന 14 രാഷ്ട്രീയ കൊലപാതകങ്ങളില്‍11 ലും പ്രതി സി പി എം കാരാണെന്നാണു.2017 ആഗസ്റ്റ് 10 നു ഇന്ത്യന്‍ എക്‌സ്പ്രസ്സ് ലേഖകന്മാര്‍ അരുണ്‍ ജനാര്‍ദ്ധനനും ഷാജു ഫിലിപ്പും നടത്തിയ പഠനവും പറയുന്നത് 1995 ജനുവരി മുതല്‍ മാത്രം 96 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 42 ബി ജെ പി ക്കാരും 40 സി പി എം പ്രവര്‍ത്തകരും 5 കോണ്‍ഗ്രസ്സുകാരും 4 മുസ്ലിം ലീഗ് പ്രവര്‍ത്തകരും ഒരു പോപ്പുലര്‍ ഫ്രണ്ടുകാരനും കൊല്ലപ്പെട്ടു എന്നാണു.അതിനു ശേഷമാണു മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സഫീറും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ശു ഐ ബും കൊല്ലപ്പെടുന്നത് ഇന്ത്യ ടുഡെ എഡിറ്റര്‍ രാജദീപ് സര്‍ ദേശായിയുടെ സൂഷ്മ പഠനത്തിലും സി പി എം ബി ജെ പി പങ്ക് വ്യക്തമാകുന്നു.

മുസ്ലിം ലീഗുകാര്‍ 44 രാഷ്ട്രീയ കൊലപാതകം നടത്തി എന്നു മന്ത്രി ജലീല്‍ നിയമ സഭയില്‍ പറയുന്നത് ഏതു രേഖയുടെ വെളിച്ചത്തിലാണു. നിയമസഭയില്‍ ഇന്നേ വരെ ഏതൊരു സര്‍ക്കാറിന്റെ കാലത്തും അഭ്യന്തര വകുപ്പില്‍ നിന്നു ഇങ്ങിനെയൊരു പരാമര്‍ ശം വന്നിട്ടില്ല. മുസ്ലിം ലീഗിനെ നേരിടാനുള്ള എല്ലാ അസ്ത്രങ്ങളും തീര്‍ന്നപ്പോള്‍ ഇത്തരം നുണകള്‍ കൊണ്ടു സഭാതലം മലീമസമാക്കിയ അങ്ങയെ പേറുന്നവരും നാറുന്നത് കാത്തിരുന്നു കാണുക.2016ലെ ദേശീയ െ്രെകം റെക്കോര്‍ഡ് ബ്യൂറോ മുംബൈ ഐ ഐ ടി യുടെ സഹകരണത്തോടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ക്രമസമാധാനം ഉയര്‍ന്നു എന്നു പറയുന്ന കേരളം രാഷ്ട്രീയ കൊലപാതകത്തില്‍ യു പി യുടെയും ബീഹാറിന്റെയും തൊട്ടു പിന്നിലുണ്ടെന്നാണു.

കേരളത്തിലെ മഹല്ലുകളില്‍ നടക്കുന്ന സ്പര്‍ദ്ധയും അക്രമങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങളാക്കി മുസ്ലിം ലീഗിന്റെ എക്കൗണ്ടില്‍ എഴുതുന്ന ജലീലിന്റെ ദുരുദ്ധേശം വ്യക്തമാണു.കണ്ണൂരില്‍ സി പി എമ്മുകാര്‍ അടുത്ത കാലത്ത് കൊല ചെയ്ത ശു ഐബ് ഏന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ പി വിഭാഗം സുന്നിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണു.ഒരു സുന്നി പ്രവര്‍ത്തകനെ അതി ക്രൂരമായി സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതിന്റെ ജാള്യത ലീഗിനെ വിമര്‍ശ്ശിച്ചാല്‍ മറച്ചു വെക്കാനാവുമെന്ന വില കുറഞ്ഞ തന്ത്രമായിരിക്കാം ഇതു പറയിപ്പിച്ചത്.

ക്രൂരമായ കൊലനടത്തി മാശാ അള്ളാ സ്റ്റിക്കറും ത്രിശൂലവും ഒക്കെ അക്രമം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച് കേസ്സ് വഴി തിരിച്ച് വിട്ട് വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ ഉണ്ടാക്കുന്നതില്‍ സി പി എം ന്റെ മികവ് കുപ്രസിദ്ധമാണല്ലോ.ഉണ്ണിയാലില്‍ നബിദിന ഘോഷയാത്രയില്‍ പങ്കെടുത്തവരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പിച്ച സി പി എം അക്രമം മറക്കാറായിട്ടില്ല.സി പി എം കാര്‍ പ്രതികളണെന്ന സത്യം പോലീസ് വെളിച്ചത്ത് കൊണ്ടു വന്നപ്പോള്‍ അവരെ പാര്‍ട്ടിയിലേക്ക് നിന്നു പുറത്താക്കി എന്നു മുട്ടു ന്യായം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണു.’.ബോഡി വെയ് സ്റ്റ് ‘എന്നുപറഞ്ഞ് ആട്ടിയകറ്റിയാലും അവസരം കിട്ടിയാല്‍ ആവശ്യമുള്ളവരൊക്കെ ഇറയത്തെ തിണ്ണയിലെത്തുമെന്നു പിണറായിക്കറിയാം.തരവും സന്ദര്‍ഭവും നോക്കി ഇത്തിക്കരപക്കി യെപ്പോലെ താമരയും ചെങ്കൊടിയും സന്ദര്‍ഭത്തിനൊത്ത് ഉപയോഗപ്പെടുത്താനറിയുന്നവരൊക്കെ ഈ ഗണത്തില്‍ പെട്ടവരാണെന്ന അനുഭവ സാക്ഷ്യം സി പി എമ്മിനുണ്ടല്ലോ.എന്നാലും ശു ഐബ് കൊല്ലപ്പെട്ടത് സുധാകരന്റെ അനുയായി ആയത് കൊണ്ടാണെന്നു ഗവേഷണം നടത്തുന്നവരെ സുഖിപ്പിക്കാന്‍ മന്ത്രിക്കസേര ജലീല്‍ ഉപയോഗപ്പെടുത്താന്‍ പാടില്ലായിരുന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച അങ്ങു സി പി എം ന്റെ മുഖം രക്ഷിക്കാനാണു മുസ്ലിം ലീഗിനെതിരെ ഈ ഹിമാലയന്‍ നുണ പറഞ്ഞത്. അങ്ങാടിയിലൂടെ പോകാന്‍ നാണം വന്നപ്പോള്‍ ഉടുമുണ്ട് പൊക്കി മുഖം മറച്ച ഒരാളുടെ കഥയുണ്ട്. അതു പോലെ ഇത്തരം നട്ടാല്‍ മുളക്കാത്ത നുണകളിലൂടെ സമൂഹത്തില്‍ അപമാനിതനാവുന്നതും ഒറ്റപ്പെടുന്നതും അങ്ങാകുമെന്നു തിരിച്ചറിയുക. അടിസ്ഥാന രഹിതമായ ഇത്തരം ദുരാരോപണങ്ങള്‍ അങ്ങയെപ്പോലെ ഭാവിതലമുറയെ ചരിത്രം പഠിപ്പിക്കുന്ന ഒരാള്‍ക്കു യോജിച്ചതായില്ല.അരിയെത്ര എന്നു ചോദിച്ചാല്‍ പയറഞ്ഞാഴിഎന്നു മറുപടി പറഞ്ഞാല്‍ ചോദ്യം മറക്കുന്നവരല്ല കേരളീയര്‍.സി പി എം ന്റെ രാഷ്ട്രീയ കൊലപാതകത്തിന്റെ കണക്കു ചോദിച്ചാല്‍ നുണക്കഥകള്‍ പറയുന്നവരുടെ ലക്ഷ്യം പ്രബുദ്ധ കേരളത്തിനു. തിരിച്ചറിയാനാവും.തന്റെ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ നിയമസഭക്കകത്തെ സ്പീക്കറുടെ ചെയര്‍ പോലും തള്ളി താഴെയിടാന്‍ നേതൃത്വം കൊടുത്ത അങ്ങ്. ഗീബല്‍സിനേക്കാള്‍ തരം താഴ്ന്നാല്‍ അല്‍ഭുതപ്പെടാനില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മലയാളത്തിലെ ആദ്യ  സോംബി ചിത്രം ‘മഞ്ചേശ്വരം മാഫിയ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

Published

on

മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. “മഞ്ചേശ്വരം മാഫിയ” എന്ന പേരിലുള്ള ചിത്രം പുതുമകൾ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ഒന്ന് തന്നെയാണ്. ‘നരിവേട്ട’ എന്ന ടോവിനോ തോമസ് – അനുരാജ് മനോഹർ സിനിമക്ക് ശേഷം ഇന്ത്യൻ സിനിമ കമ്പനി നിർമിക്കുന്ന ചിത്രം ആൽബി പോൾ ആണ് സംവിധാനം ചെയ്യുന്നത്. ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരാണ് നിർമ്മാതാക്കൾ.

ഹോളിവുഡിലും, കൊറിയ ൻ സിനിമകളിലൂമെല്ലാം മികച്ച എന്റർടെയ്നറുകൾ സമ്മാനിച്ച ഈ ഴോണർ മലയാള സിനിമയിലും എത്തുമ്പോൾ അത് ചരിത്രമാണ്. സ്ക്രീം, ലാഫ്, റീപീറ്റ് എന്നാണ് ത ചിത്രത്തിന്റെ  ടാഗ് ലൈൻ. അഭിലാഷ് എസ് നായരും അജിത് നായരുമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അണിയറ പ്രവർത്തകരെയും കാസ്റ്റിനെയും കുറിച്ചുള്ള വിവരങ്ങൾ വരും നാളുകളിൽ പുറത്ത് വിടും. വാർത്താപ്രചരണം -വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

Continue Reading

Film

“രേഖാചിത്രം” ട്രെയ്‌ലർ റീലീസ് മെഗാസ്റ്റാർ മമ്മൂട്ടി!! ചിത്രം ജനുവരി 9 ന് തീയേറ്ററുകളിൽ!!

Published

on

പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി. ആസിഫ് അലിയെ നായകനാകുന്ന  ‘രേഖാചിത്രം’ 2025 ജനുവരി 9 ന് തീയേറ്ററുകളിലെത്തും. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ്  ചിത്രം നിർമ്മിക്കുന്നത്. 2018,മാളികപ്പുറം പോലെയുള്ള ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ഈ ബാനറുകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഈ പുതിയ ചിത്രത്തിന്റെ ട്രൈലെർ ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്നു. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. അനശ്വര രാജനാണ് നായിക.

ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ആസിഫ് ചിത്രത്തിലെത്തുന്നത്.കൗതുകവും ജിജ്ഞാസയും സമ്മാനിക്കുന്ന നിമിഷങ്ങളാൽ സമ്പന്നമായ ട്രൈലെർ, രേഖാചിത്രം ഒരു അന്വേഷണത്തിനെ ചുറ്റിപറ്റിയുള്ള കഥാതന്തുവാണെന്നു സൂചന നൽകുന്നു. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മാസ്, ചേസ്, ആക്ഷൻ; ത്രില്ലടിപ്പിച്ച് ‘ഐഡന്റിറ്റി’ ട്രെയ്‌ലർ

ജനുവരി രണ്ടിന് വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുന്നു.

Published

on

‘ഫോറെൻസിക്’ന് ശേഷം ടോവിനോ തോമസ് – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന “ഐഡന്റിറ്റി”യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. ടോവിനോ തോമസ് – തൃഷ കൃഷ്ണൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഗംഭീര മേക്കിങ് ക്വാളിറ്റി എടുത്തു പറയേണ്ട മികവ് തന്നെയാണ് .

‘2018’, ‘എആർഎം’, എന്നീ മെഗാഹിറ്റുകൾക്ക് ശേഷം ടൊവിനോ, ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം ‘ലിയോ’ക്ക് ശേഷം തൃഷ ക‍ൃഷ്ണ, ‘ഹനുമാൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനയ് റായ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “ഐഡന്റിറ്റി” ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെട്ടവയാണ്. ‘ഫോറെൻസിക്’ന് ശേഷം ടോവിനോ – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഐഡന്റിറ്റിയ്ക്ക് ഉണ്ട്.

വിഷ്വൽ ഇമ്പാക്ട് ഉളവാക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭാഷണങ്ങളാലും ദൃശ്യങ്ങളാലും സമ്പന്നമാണ്. ട്രെയിലറിലെ ആക്ഷൻ രംഗങ്ങളും ഫ്രെമുകളും ശ്രദ്ധേയമാണ്. മലയാള സിനിമയിൽ മികവുറ്റ സാങ്കേതിക മികവോടെ എത്തുന്ന മറ്റൊരു സിനിമ എന്ന് സൂചിപ്പിക്കുന്ന വിധത്തിലാണ് അണിയറപ്രവർത്തകർ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.

ഐഡന്റിറ്റിയുടെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയിൽ തീയേറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്.

തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. മന്ദിര ബേദി, അർച്ചന കവി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട്‌ ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്ട്രോളർ: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്: അനസ് ഖാൻ, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending