Connect with us

india

യു.പിയിലെ അലീഗഢിൽ വീണ്ടും ഉപേക്ഷിക്കപ്പെട്ട ക്ഷേത്രം കണ്ടെത്തിയെന്ന് ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ

ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ക്കു​ന്ന​തി​ന് മു​മ്പും ശേ​ഷ​വു​മു​ണ്ടാ​യ വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഇ​വി​ടെ ഹി​ന്ദു​ക്ക​ളും മു​സ്‍ലിം​ക​ളും നാ​ടു​വി​ട്ടു​പോ​വു​ക​യും ഇ​രു സ​മു​ദാ​യ​ങ്ങ​ളും പ്ര​ത്യേ​ക​മാ​യി ജീ​വി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്ത​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

Published

on

ഉ​ത്ത​ർ​പ്ര​ദേ​ശ് അ​ലീ​ഗ​ഢി​ലെ ഡ​ൽ​ഹി ഗേ​റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സ​രാ​യി മി​യാ​നി​ൽ ഉ​​പേ​ക്ഷി​ക്ക​പ്പെ​ട്ട ശി​വ​ക്ഷേ​ത്രം ക​ണ്ടെ​ത്തി​യ​താ​യി ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ. മു​സ്‍ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​ണി​ത്. ബ​ന്നാ​ദേ​വി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​റ്റൊ​രു മു​സ്‍ലിം ഭൂ​രി​പ​ക്ഷ മേ​ഖ​ല​യാ​യ സ​രാ​യ് റ​ഹ്മാ​നി​ലും ക​ഴി​ഞ്ഞ​ദി​വ​സം സ​മാ​ന​രീ​തി​യി​ൽ ക്ഷേ​ത്രം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഭാ​ര​തീ​യ ജ​ന​ത യു​വ​മോ​ർ​ച്ച സി​റ്റി യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഹ​ർ​ഷ​ദും ബ​ജ്​​റ​ങ്​ ദ​ൾ നേ​താ​വ് അ​ങ്കൂ​ർ ശി​വാ​ജി​യും പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. ക്ഷേ​ത്ര പ​രി​സ​രം ശോ​ച​നീ​യ​മാ​യ നി​ല​യി​ലാ​ണെ​ന്നും വി​ഗ്ര​ഹ​ങ്ങ​ൾ മാ​ലി​ന്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ചി​ത​റി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും ഹ​ർ​ഷ​ദ് പ​റ​ഞ്ഞു.

പൊ​ലീ​സി​​ന്റ സാ​ന്നി​ധ്യ​ത്തി​ൽ ഗേ​റ്റി​​ന്റ പൂ​ട്ട് ത​ക​ർ​ത്ത സം​ഘം ക്ഷേ​ത്രം വൃ​ത്തി​യാ​ക്കു​ക​യും ​മ​ന്ത്രോ​ച്ചാ​ര​ണ​ങ്ങ​ളോ​ടെ ശു​ദ്ധി​ക​ർ​മം ന​ട​ത്തു​ക​യും ചെ​യ്തു. ക്ഷേ​ത്ര​ങ്ങ​ൾ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നും സ​മാ​ധാ​ന​പ​ര​മാ​യ രീ​തി​യി​ൽ ആ​രാ​ധ​ന ന​ട​ത്തു​ന്ന​തി​നും പ്ര​ദേ​ശ​ത്ത് സ​മാ​ധാ​ന സ​മി​തി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​താ​യി പൊ​ലീ​സ് സൂ​പ്ര​ണ്ട് (സി​റ്റി) മൃ​ഗാ​ങ്ക് ശേ​ഖ​ർ പ​ഥ​ക് പ​റ​ഞ്ഞു.

ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ക്കു​ന്ന​തി​ന് മു​മ്പും ശേ​ഷ​വു​മു​ണ്ടാ​യ വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഇ​വി​ടെ ഹി​ന്ദു​ക്ക​ളും മു​സ്‍ലിം​ക​ളും നാ​ടു​വി​ട്ടു​പോ​വു​ക​യും ഇ​രു സ​മു​ദാ​യ​ങ്ങ​ളും പ്ര​ത്യേ​ക​മാ​യി ജീ​വി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്ത​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ നി​ര​വ​ധി ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ച് വ​ഴി​യോ​ര​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ ആ​ളി​ല്ലാ​താ​യി. ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ക്ഷേ​ത്ര​ത്തി​ൽ ആ​രാ​ധ​ന ന​ട​ക്കു​ന്നി​ല്ലെ​ന്നും പ​രി​സ​രം ആ​രും സ​ന്ദ​ർ​ശി​ക്കാ​റി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​യാ​യ മു​ഹ​മ്മ​ദ് അ​ഖി​ൽ ഖു​ർ​ഷി പ​റ​ഞ്ഞു. ക്ഷേ​ത്ര​ഭൂ​മി കൈ​യേ​റു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​ദേ​ശ​ത്തെ മു​സ്​​ലിം​ക​ൾ മു​ൻ​കൈ​യെ​ടു​ത്ത് അ​തി​ർ​ത്തി മ​തി​ൽ നി​ർ​മി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സൗത്ത് ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ സ്വത്ത് രാജ്യത്തെ വഖഫിനേക്കാള്‍ അധികം വരും; കേന്ദ്രത്തിന്റെ വാദം പൊളിച്ച് കപില്‍ സിബല്‍

വഖഫ് രാജ്യത്തെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുകയാണെന്ന് പറയാന്‍ സാധിക്കുകയെന്നും കപില്‍ സിബല്‍ ചോദിച്ചു.

Published

on

വഖഫ് ഭേദഗതി നിയമത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിയായ കപില്‍ സിബല്‍. രാജ്യത്തെ സ്വത്തുക്കളില്‍ ഭൂരിഭാഗവും കൈയടക്കിവെച്ചിരിക്കുന്നത് വഖഫ് ബോര്‍ഡാണെന്ന പ്രചാരണത്തിലൂടെ, ഹിന്ദു ക്ഷേത്രങ്ങളില്‍ അതിനേക്കാള്‍ അധികം സ്വത്തുക്കള്‍ ഉണ്ടെന്ന കാര്യം കേന്ദ്രം വിസ്മരിക്കുകയാണെന്ന് കപില്‍ സിബല്‍ രാജ്യസഭയില്‍ ആരോപിച്ചു.

വഖഫ് സ്വത്ത് ദൈവത്തിന് അവകാശപ്പെട്ടതാണെന്ന് പോലും അറിയാതെയാണ് അത് ട്രസ്റ്റ് സ്വത്തുപോലെ കൈകാര്യം ചെയ്യാമെന്ന് കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരണ്‍ റിജിജു പറഞ്ഞതെന്നും എന്നാല്‍ അതൊരിക്കലും സര്‍ക്കാരിന് അവകാശപ്പെട്ടതല്ലെന്നും കപില്‍ സിബല്‍ രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി.

വഖഫ് ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു കപില്‍ സിബലിന്റെ രാജ്യസഭയിലെ പ്രതിരോധം. പുരാണങ്ങളില്‍പോലും ഏവര്‍ക്കും ധര്‍മം ചെയ്യാം എന്നാണ് പറയുന്നത്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം കേവലം മുസ്‌ലിങ്ങള്‍ക്ക് മാത്രമാണ് വഖഫ് നല്‍കാന്‍ പറ്റുകയെന്നാണ് പറയുന്നത്.

സ്വാതന്ത്ര്യനന്തരം നാഗ്പൂര്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധിയില്‍ മുസ്‌ലിം അല്ലാത്ത ഒരാള്‍ക്ക് വഖഫ് നല്‍കാന്‍ സാധിക്കുമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയിലും സമാനമായ വിധിയുണ്ട്. ആ വിധികള്‍ നിലനില്‍ക്കെ അഞ്ച് വര്‍ഷം ഇസ്‌ലാം മതം അനുഷ്ഠിച്ച ഒരാള്‍ക്ക് മാത്രമെ വഖഫ് നലകാന്‍ സാധിക്കൂ എന്ന നിബന്ധന എങ്ങനെ സാധ്യമാകുമെന്ന് കപില്‍ സിബല്‍ ഭരണപക്ഷത്തോട് ചോദിച്ചു.

‘കേവലം മുസ്‌ലിങ്ങള്‍ക്ക്, അതും അഞ്ച് വര്‍ഷം ഇസ്‌ലാം മതം അനുഷ്ഠിച്ചാല്‍ മാത്രമാണ് വഖഫ് നല്‍കാനാവുക എന്നാണ് പുതിയ ഭേദഗതിയില്‍ പറയുന്നത്. എന്നാല്‍ ഞാന്‍ ഒരു മനുഷ്യനാണ്. ഇതെന്റെ പ്രോപ്പര്‍ട്ടിയാണ്. എനിക്കിത് വഖഫ് നല്‍കണം. ആര്‍ക്കാണ് എന്നെ തടയാനാവുക? ഇതെന്ത് നിയമമാണ്. ഞാന്‍ ഹിന്ദു ആണെങ്കിലും മുസ്‌ലിമാണെങ്കിലും എനിക്ക് പ്രോപ്പര്‍ട്ടി നല്‍കാന്‍ സാധിക്കും,’ കപില്‍ സിബല്‍ പറഞ്ഞു.

ആയിരക്കണക്കിന് ഏക്കര്‍ സ്വത്തുക്കളാണ് രാജ്യത്തുടനീളം വഖഫിനുള്ളതെന്ന ജെ.പി നദ്ദയുടെ വാദത്തെയും കപില്‍ സിബല്‍ ചോദ്യം ചെയ്യുകയുണ്ടായി. രാജ്യത്താകമാനം 32 വഖഫ് ബോര്‍ഡുകളാണ് ഉള്ളത്. എന്നാല്‍ തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ക്ഷേത്രം ബോര്‍ഡുകള്‍ക്ക് കീഴിലായി ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമികളാണ് ഉള്ളത്.

4,47000 ഏക്കര്‍ തമിഴ്നാട്ടിലും 465000 ആന്ധ്രയിലും 87000 തെലങ്കാനയിലും അങ്ങനെ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമായി പത്ത് ലക്ഷം ഏക്കര്‍ സ്ഥലമാണ് ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് കീഴിലുള്ളത്. അപ്പോഴെങ്ങനെയാണ് വഖഫ് രാജ്യത്തെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുകയാണെന്ന് പറയാന്‍ സാധിക്കുകയെന്നും കപില്‍ സിബല്‍ ചോദിച്ചു.

ചര്‍ച്ചയ്ക്കിടെ ഹിന്ദു വിഭാഗത്തില്‍ ആണ്‍ മക്കള്‍ക്കും പെണ്‍ മക്കള്‍ക്കും സ്വത്തുക്കള്‍ തുല്യമായി ലഭിക്കാത്തതിലെ അസമത്വവും കപില്‍ ചൂണ്ടിക്കാട്ടി. ആദ്യം ഈ അസമത്വം ഇല്ലാതാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഒരു നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഹിന്ദു മതത്തിലും ധര്‍മം ചെയ്യേണ്ടതുണ്ട്. ഹിന്ദു മതത്തിലെ ആളുകള്‍ പറയും, ഞാന്‍ എന്റെ സ്വത്തുക്കള്‍ ആണ്‍ മക്കള്‍ക്ക് മാത്രമെ കൊടുക്കയുള്ളു എന്ന്. അതിനാല്‍ ഹിന്ദുമതത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും ഒരുപോലെ സ്വത്ത് കൊടുക്കുന്ന ഒരു നിയമം നിങ്ങള്‍ ആദ്യം നിര്‍മിക്കൂ,’ സിബല്‍ പറഞ്ഞു

വഖഫ് ബോര്‍ഡ് ഒരു സ്റ്റാറ്റിയൂട്ടറി ബോര്‍ഡ് ആണെന്നും നിലവിലെ നിയമപ്രകാരം എല്ലാ നോമിനികളും ഗവണ്‍മെന്റിന്റെ ഭാഗമായ ജഡ്ജിമാരും എം.പിമാരും സിവില്‍ സര്‍വന്റുമായിരിക്കെ വഖഫ് ഭൂമിയാണോ അല്ലയോ എന്ന് തീരുമാനമെടുക്കാനുള്ള അധികാരം ഡിസ്ട്രിക് ജഡ്ജിന് നല്‍കുന്നതിലെ അനൗചിത്വവും സിബല്‍ ചോദ്യം ചെയ്തു.

വഖഫ് ട്രിബ്യൂണലിന്റെ തീരുമാനം അന്തിമാണെങ്കിലും അതിനെ ഹൈക്കോര്‍ട്ടില്‍ ചാലഞ്ച് ചെയ്യാമെന്ന ഭേദഗതിയേയും സിബില്‍ വിമര്‍ശിക്കുന്നുണ്ട് ‘ഹിന്ദു എന്‍ഡോവ്സമെന്റ് ആക്ടിലും സമാനമായ നിര്‍ദേശം ഉണ്ട്. എന്നാല്‍ അവിടെ കോടതിക്ക് ഇടപെടാന്‍ പരമിതിയുണ്ട്‌. ഇവിടെ വഖഫ് ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമാണെങ്കിലും നിങ്ങള്‍ക്ക് ചാലഞ്ച് ചെയ്യാന്‍ സാധിക്കും. ഇതെന്തൊരു വിചിത്രമായ നിര്‍ദേശമാണ്,’ സിബല്‍ ചോദിച്ചു.

വഖഫ് സ്വത്ത് മതസ്വത്തല്ലെന്നും ട്രസ്റ്റ് സ്വത്ത് പോലെ രാജ്യത്തിന്റെ സ്വത്താണെന്ന കേന്ദ്രമന്ത്രിമാരായ റിജിജുവിന്റെയും അമിത് ഷായുടേയും വാദങ്ങളും സിബല്‍ പൊളിക്കുന്നുണ്ട്. വഖഫ് ബോര്‍ഡ് ദൈവത്തിനാണ് അവകാശപ്പെട്ടിരിക്കുന്നതെന്നും സര്‍ക്കാരിന് അല്ലെന്നും അത് ക്ഷേത്രങ്ങളിലെ ഒരു ട്രസ്റ്റിനെപ്പോലെ വില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രസ്റ്റിന് പ്രോപ്പര്‍ട്ടി വില്‍ക്കാം. എന്നാല്‍ വഖഫ് സ്വത്തുക്കള്‍ വില്‍ക്കാന്‍ സാധിക്കില്ലെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

Continue Reading

india

സംഭല്‍ ജമാ മസ്ജിദില്‍ പൂജ നടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍

കാറില്‍ പള്ളിയിലെത്തിയ മൂന്നുപേരാണ് കസ്റ്റഡിയിലായതെന്നും ഭാവിയില്‍ സംഭലില്‍ പ്രവേശിക്കരുതെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നും പൊലീസ് അറിയിച്ചു.

Published

on

സംഭലിലെ ഷാഹി ജമാ മസ്ജിദില്‍ പൂജ ഉള്‍പ്പെടെ ഹിന്ദു ആചാരങ്ങള്‍ നടത്താന്‍ ശ്രമിച്ചതിന് മൂന്നു പേര്‍ അറസ്റ്റിലായി. ഇന്ന് മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാര്‍ ബിഷ്‌ണോയ് അറിയിക്കുകയായിരുന്നു.

കാറില്‍ പള്ളിയിലെത്തിയ മൂന്നുപേരാണ് കസ്റ്റഡിയിലായതെന്നും ഭാവിയില്‍ സംഭലില്‍ പ്രവേശിക്കരുതെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നും പൊലീസ് അറിയിച്ചു. ഇന്ന് വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനക്ക് പള്ളിയില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് മൂന്നുപേരെത്തി പൂജ നടത്താന്‍ ശ്രമിച്ചത്.

വിഷ്ണു ഹരിഹര്‍ ക്ഷേത്രത്തില്‍ പൂജ ചെയ്യാനാണ് എത്തിയതെന്നും നമസ്‌കാരം നിര്‍വഹിക്കാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങള്‍ക്ക് പൂജ ചെയ്തൂട എന്നും അറസ്റ്റിലായ സനാതന്‍ സിങ് എന്നയാള്‍ ചോദിച്ചു. വീര്‍ സിങ്, അനില്‍ സിങ് എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.

പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സാമുദായിക ഐക്യം തകര്‍ക്കാനുള്ള ഏതൊരു ശ്രമത്തെയും കര്‍ശനമായി നേരിടുമെന്ന് അധികൃതര്‍ പറഞ്ഞു. നവംബര്‍ 24ന് മസ്ജിദ് സര്‍വേ നടപടികളില്‍ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയത് വലിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Continue Reading

india

ഇനി മത്സരത്തിനില്ല; തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷസ്ഥാനത്ത് നിന്നും ഒഴിയുമെന്ന് അണ്ണാമലൈ

തമിഴ്‌നാട് ബി.ജെ.പിയില്‍ മത്സരമില്ലെന്നും താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്നും അണ്ണാമലൈ കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Published

on

തമിഴ്‌നാട്ടിൽ ബിജെപി അധ്യക്ഷൻ ആകാൻ ഇല്ലെന്ന് കെ അണ്ണാമലൈ. താന്‍ വീണ്ടും മത്സരത്തിനില്ലെന്നും സംസ്ഥാന ബി.ജെ.പി അധ്യക്ഷനെ പാര്‍ട്ടി ഏകകണ്ഠമായി തെരഞ്ഞെടുക്കുമെന്നും അണ്ണാമലൈ പറഞ്ഞു. തമിഴ്‌നാട് ബി.ജെ.പിയില്‍ മത്സരമില്ലെന്നും താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്നും അണ്ണാമലൈ കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘തമിഴ്നാട് ബി.ജെ.പിയില്‍ ഒരു മത്സരവുമില്ല, ഞങ്ങള്‍ ഏകകണ്ഠമായി ഒരു നേതാവിനെ തിരഞ്ഞെടുക്കും. പക്ഷേ ഞാന്‍ മത്സരത്തിലില്ല. ഞാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനായുള്ള മത്സരത്തിലല്ല,’ അണ്ണാമലൈ പറഞ്ഞു.

എ.ഐ.എ.ഡി.എം.കെ അധ്യക്ഷന്‍ എടപ്പാടി കെ. പളനിസ്വാമി ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഒരാഴ്ച കഴിഞ്ഞാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് നിന്നുമുള്ള അണ്ണാമലൈയുടെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടു-ലീഫ് പാര്‍ട്ടി എന്‍.ഡി.എയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും ഇതാണ് രാജിക്ക് കാരണമായതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Continue Reading

Trending