Connect with us

Culture

വിശാല സഖ്യം വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നു; കെജ്രിവാളും മായാവതിയും പങ്കെടുത്തേക്കും

Published

on

ന്യൂഡല്‍ഹി: ബി.ജെ.പിയിതര കക്ഷികളുടെ വിശാല സഖ്യം ഡിസംബര്‍ 10ന് വിളിച്ചു ചേര്‍ക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ കോണ്‍ഗ്രസിനും മറ്റു ബി.ജെ.പിയിതര കക്ഷികള്‍ക്കുമൊപ്പം ആം ആദ്മി പാര്‍ട്ടിയും പങ്കെടുത്തേക്കും. കെജ്രിവാളും മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങും യോഗത്തില്‍ പങ്കെടുക്കുമെന്ന് എ.എപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതു പദ്ധതി രൂപീകരിക്കുന്നതിന് വേണ്ടിയാണ് യോഗം. ഇതാദ്യമായാണ് പ്രതിപക്ഷ യോഗത്തില്‍ ഔദ്യോഗികമായി എ.എ.പി പങ്കെടുക്കുന്നത്. നേരത്തെ സെപ്റ്റംബര്‍ 10ന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് നടന്ന പ്രതിഷേധങ്ങളില്‍ എ.എ.പി സഹകരിച്ചിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 30ന് ജന്തര്‍ മന്ദറില്‍ നടന്ന കര്‍ഷക റാലിയിലും ആദ്യമായി കെജ്രിവാള്‍ രാഹുല്‍ഗാന്ധിയുമായി വേദി പങ്കിട്ടിരുന്നു.

2019ല്‍ വിശാലസഖ്യം രൂപീകരിക്കുന്നതിനായി ചന്ദ്രബാബു നായിഡുവിനൊപ്പം ശരദ്പവാറും ചേര്‍ന്നാണ് കക്ഷികളുമായി ചര്‍ച്ച നടത്തി മുന്നണി വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിച്ച, അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള ജനവിധിയില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിടുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ, പ്രതിപക്ഷ കക്ഷികളുടെ വിശാല കൂട്ടായ്മ വീണ്ടും ശക്തിയാര്‍ജ്ജിക്കുകയാണ്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട സമീപനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിവിധ കക്ഷി നേതാക്കളുടെ യോഗം തിങ്കളാഴ്ച ചേരും. എല്‍.ജെ.ഡി നേതാവ് ശരത് യാദവ് ആണ് ഡല്‍ഹിയില്‍ യോഗം വിളിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വരുന്നതും ചൊവ്വാഴ്ചയാണ്.

ബി.ജെ.പി വിരുദ്ധ നിലപാടുകളുടെ 17 പ്രതിപക്ഷ കക്ഷികളാണ് നിലവില്‍ വിശാല മുന്നണിയുടെ ഭാഗമായിട്ടുള്ളത്. ഈ കക്ഷികളുടെ പ്രതിനിധികളും നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരും ആര്‍.ജെ.ഡി, തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി, തെലുങ്കു ദേശം പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, എന്‍.സി.പി, ഡി.എം.കെ തുടങ്ങിയ കക്ഷികളുടെ നേതാക്കളും യോഗത്തിനെത്തിയേക്കും. യോഗത്തില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതിയും പങ്കെടുക്കാനാണ് സാധ്യത. അതേസമയം നാളത്തെ യോഗത്തില്‍ ബി.എസ്.പി അദ്ധ്യക്ഷ മായാവതി പങ്കെടുക്കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നും ഔദ്യോഗികമായ മറുപടികളൊന്നും ലഭിച്ചിട്ടില്ല.

72 വയസ്സ് തികയുന്ന യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് ജന്മദിനശംസകള്‍ കൂടി നേരുന്ന വേദിയാവും ഡിസംബര്‍ 10 ലെ യോഗം.

മമതാ ബാനര്‍ജി, മായാവതി, ശരത് പവാര്‍, എം.കെ സ്റ്റാലിന്‍, ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടന്ന, താരതമ്യേന വലിയ സംസ്ഥാനങ്ങളായ രാജസ്ഥാനും മധ്യപ്രദേശും നിലവില്‍ ബി.ജെ.പി ഭരണത്തിലുള്ളവയാണ്. ഇതില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നുമാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഝാര്‍ഖണ്ഡിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. താരതമ്യേന ചെറിയ സംസ്ഥാനമായ മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി പ്രവചിക്കുന്നുണ്ടെങ്കിലും ഇവിടെ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാവില്ലെന്നും പകരം മിസോ നാഷണല്‍ ഫ്രണ്ട്(എം.എന്‍.എഫ്) അധികാരത്തിലെത്തുമെന്നുമാണ് എക്സിറ്റ് പോള്‍ സൂചനകള്‍. ഇതാണ് പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.

കൂടാതെ നിലവില്‍ എന്‍.ഡി.എയുടെ ഭാഗമായ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ട്. മാനവ വിഭവ ശേഷി വികസന മന്ത്രിയായ കുശ്വാഹ കേന്ദ്രമന്ത്രിസഭാംഗത്വം രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹം പ്രതിപക്ഷത്തിനൊപ്പം ചേരുമെന്ന വാര്‍ത്തകളും പുറത്തു വരുന്നത്. കുശ്വാഹയുടെ ലോക് സമതാ പാര്‍ട്ടി ശരത് യാദവിന്റെ ലോക്് താന്ത്രിക് പാര്‍ട്ടിയില്‍ ലയിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ആര്‍.എല്‍.എസ്.പിക്ക് ലോക്സഭയില്‍ മൂന്ന് അംഗങ്ങളുണ്ട്. ഉത്തര്‍പ്രദേശ് എം.പി സാവിത്രി ഫുലെ ബി.ജെ.പി വിട്ടതും പ്രതിപക്ഷ ക്യാമ്പിന് ആത്മവിശ്വാസം പകരുന്നുണ്ട്. തിങ്കളാഴ്ചത്തെ യോഗത്തിനു ശേഷം കൂടുതല്‍ കക്ഷികള്‍ വിശാല മുന്നണിയിലേക്ക് കടന്നുവരുമെന്നാണ് ആര്‍.എല്‍.ഡി നേതാക്കള്‍ പറയുന്നു. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയക്കുന്ന ബി.ജെ.പി, രാമക്ഷേത്ര വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്ന് വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച സംഘ് പരിവാര്‍ ശക്തികള്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ചലച്ചിത്ര മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മ്മിക്കണം; ഡബ്യൂസിസി ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു.

Published

on

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു. ഇതിലാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം ആവശ്യമുയര്‍ത്തിയത്. പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.

2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്

Continue Reading

Film

തകർപ്പൻ കാസ്റ്റ് & ക്രൂവുമായി ‘പാതിരാത്രി’ എത്തുന്നു

സൗബിൻ ഷാഹിർ , നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു

Published

on

പ്രേക്ഷക – നിരൂപക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടി സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. സൗബിൻ ഷാഹിർ , നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു . ഭ്രമയുഗത്തിനു ശേഷം ഷഹനാദ് ജലാൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രനുണ്ട്.

ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാജി മാറാട് രചന നിർവഹിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ആൻ അഗസ്റ്റിൻ, ആത്മീയ, സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സോഹൻ സീനുലാൽ എന്നിവർക്കൊപ്പം കന്നഡ പ്രമുഖ കന്നഡ നടൻ  അച്യുത് കുമാർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് .

എഡിറ്റർ – ശ്രീജിത്ത് സാരംഗ് , മ്യൂസിക്ക് – ജേക്സ് ബിജോയ് , ആർട്ട് ഡയറക്ടർ – ദിലീപ് നാഥ്   പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ , മേക്കപ്പ് – ഷാജി പുൽപ്പള്ളി , കോസ്റ്റ്യൂം – ലിജി പ്രേമൻ , സ്റ്റിൽസ് – നവീൻ മുരളി , ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ .

Continue Reading

Film

മോഹന്‍ലാല്‍ തിരിതെളിച്ചു, മമ്മൂട്ടിയും എത്തി മലയാളത്തിന്റെ വമ്പൻ സിനിമക്ക് ശ്രീലങ്കയിൽ ആരംഭം

മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങിയവരുമുണ്ട്

Published

on

മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങിയവരുമുണ്ട്.

മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസർമാരായ സുഭാഷ് ജോർജ് മാനുവല്‍ സ്വിച്ച് ഓണും സി.ആര്‍.സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു. രാജേഷ് കൃഷ്ണ, സലിം ഷാര്‍ജ, അനുര മത്തായി, തേജസ് തമ്പി എന്നിവരും തിരി തെളിയിച്ചു.

മോഹന്‍ലാല്‍ നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് തുടക്കമായി.ആന്റോ  ജോസഫ് പ്രൊഡ്യൂസറും,സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്.  രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.  രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.

പ്രൊഡക്ഷന്‍ ഡിസൈനര്‍:ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്:രഞ്ജിത് അമ്പാടി, കോസ്റ്റിയൂം:ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:ഡിക്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍:ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, പി ആർ ഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മഞ്ജു ഗോപിനാഥ്. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

Continue Reading

Trending