Connect with us

india

ദില്ലി ഓര്‍ഡിനന്‍സിനെതിരായ നീക്കത്തിന് കോണ്‍ഗ്രസ് പിന്തുണ,പ്രതിപക്ഷ യോഗത്തില്‍ ആം ആദ്മി പങ്കെടുക്കും

ഇന്നലെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്‍റി പാര്‍ട്ടി യോഗത്തില്ലാണ് ദില്ലി ഓര്‍ഡിനനന്‍സിനെ എതിര്‍ത്ത് ആം ആദ്മി പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്

Published

on

ഓര്‍ഡിനന്‍സിനെതിരായ നീക്കത്തില്‍ കോണ്‍ഗ്രസ് പിന്തുണ അറിയിച്ചതോടെ കടുത്ത നിലപാടില്‍ നിന്ന് ആം ആദ് മി പാര്‍ട്ടി പിൻവാങ്ങുന്നു. നാളെ ബംഗലുരുവില്‍ തുടങ്ങുന്ന പ്രതിപക്ഷ യോഗത്തില്‍ ആപ് പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.ഇന്നലെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്‍റി പാര്‍ട്ടി യോഗത്തില്ലാണ് ദില്ലി ഓര്‍ഡിനനന്‍സിനെ എതിര്‍ത്ത് ആം ആദ്മി പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് . ഇതോടെയാണ് നാളെ തുടങ്ങുന്ന യോഗത്തില്‍ പങ്കെടുക്കാനും തുടര്‍ന്നങ്ങോട്ട് സഖ്യത്തിനൊപ്പം നീങ്ങാനും ആം ആദ്മി പാർട്ടി തയ്യാറാകുന്നത്.സോണിയ ഗാന്ധി സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിലും ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും.യോഗത്തിലെ നിലപാട് ചര്‍ച്ച ചെയ്യാന്‍ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതി വൈകുന്നേരം യോഗം ചേരും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി

വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയ കോളേജിനെതിരെയും വിമര്‍ശനം.

Published

on

മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഖദീജ ശൈഖിനെയാണ് മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂറിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യുന്നത്.

പൂനെ പോലീസിന് പുറമെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എന്‍ഐഎ എന്നിവരും കേസ് അന്വേഷണത്തിലുണ്ടായിരുന്നു.

എന്നാല്‍ ബോംബെ ഹൈകോടതി രൂക്ഷ വിമര്‍ശനമാണ് ഇന്ന് കേസില്‍ വിധിയില്‍ ഉന്നയിച്ചത്. പോസ്റ്റ് രണ്ട് മണിക്കൂറില്‍ പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ കോടതി വിമര്‍ശിച്ചു.

ഖദീജ ശൈഖിനെ പുറത്താക്കിയ കോളേജിനെതിരെ കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രണ്ട് പരീക്ഷകള്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായതില്‍ ”നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതമാണ് നശിപ്പിക്കുന്നത്” എന്നാണ് കോടതി വിമര്‍ശനം.

”ദേശീയ താല്പര്യം” എന്ന് മറുപടി പറഞ്ഞ കോളേജിനോട് ”എന്ത് ദേശീയ താല്പര്യം” എന്നാണ് കോടതി ചോദിച്ചത്.

Continue Reading

india

വനിതാ ഗുസ്‌തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

പോക്‌സോ അല്ലാത്ത ലൈംഗിക പീഡനക്കേസുകൾ നിലനിൽക്കും

Published

on

ലൈംഗിക പീഡനത്തിന്റെ പേരിൽ ബ്രിജ്‌ഭൂഷണെതിരെ പരാതി കൊടുത്ത വനിതാ ഗുസ്‌തി താരങ്ങളിൽ ഒരു പ്രായപൂർത്തിയാവാത്ത കുട്ടി ഉള്ളത് കൊണ്ടായിരുന്നു പോലീസ് പോക്‌സോ ചുമത്തി കേസ് എടുത്തത്. എന്നാൽ കുട്ടിയുടെ കുടുംബം പിന്നീട പരാതിയിൽ നിന്ന് പിന്നാക്കം പോയി.

ദൽഹി പട്യാല ഹാസ് കോടതിയാണ് കേസ് അവസാനിപ്പിച്ചത്. പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന പോക്‌സോ കേസ് ആണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മുൻനിര ഗുസ്തി താരങ്ങളായ ,സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗാട്ട് എന്നിവർ മുൻനിരയിൽ നിന്ന് ബ്രിജ് ഭൂഷണെതിരെ സമരം നയിച്ചത് രാജ്യത്താകെ കോളിളക്കം ഉണ്ടാക്കിയിരുന്നു.

Continue Reading

india

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ബൈജുസിനെ പുറത്താക്കി ആമസോണ്‍

ആപ്പ് ഉള്ളടക്കം, വെബ്സൈറ്റ് പ്രവര്‍ത്തനം, വിഡിയോ എന്നിവ പ്രവര്‍ത്തനരഹിതമായി.

Published

on

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പ്രമുഖ എഡ് ടെക് ആപ്പായ ബൈജുസിനെ പുറത്താക്കി ആമസോണ്‍. ആപ്പിന് പിന്തുണ നല്‍കുന്ന ആമസോണ്‍ വെബ് സര്‍വീസസിന് കുടിശ്ശികവരുത്തിയതിന് പിന്നാലെയാണ് നടപടി. ഇതോടെ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പ് ഉപയോഗിക്കുന്നതിന് തടസം നേരിട്ടു.

ആപ്പ് ഉള്ളടക്കം, വെബ്സൈറ്റ് പ്രവര്‍ത്തനം, വിഡിയോ എന്നിവ പ്രവര്‍ത്തനരഹിതമായി. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് വിഡിയോ ഉള്ളടക്കങ്ങള്‍ കാണുന്നതിനും പണമടച്ചുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും തടസം നേരിട്ടതായി റിപ്പോര്‍ട്ടുണ്ട്.

ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പേയ്മെന്റുകളില്‍ ബൈജൂസ് വീഴ്ച വരുത്തിയതിനാലാണ് നടപടി. ഇതോടെയാണ് ആമസോണിന്റെ ഉടമസ്ഥതയിലുള്ള AWS ബൈജൂസിന് നല്‍കിയിരുന്ന നിരവധി ബാക്കെന്‍ഡ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. ബൈജൂസുമായുള്ള പേയ്മെന്റ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏപ്രില്‍ മുതല്‍ AWS ശ്രമിച്ചിരുന്നു. എന്നാല്‍ അനുകൂലമായ നിലപാടുണ്ടാകാത്തതിനെ തുടര്‍ന്നാണ് ആമസോണ്‍ ആപ്പിനെ ഡിലീസ്റ്റ് ചെയ്യുന്നതിലേക്ക് നീങ്ങിയത്.

Continue Reading

Trending