Connect with us

kerala

‘തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യരായവരെ തേടുന്നു’; കേരളത്തില്‍ പത്രപ്പരസ്യവുമായി ആം ആദ്മി പാര്‍ട്ടി

എന്നാല്‍ മത്സരിക്കാന്‍ ആളുകളെത്തേടി ആം ആദ്മി പാര്‍ട്ടി പത്രങ്ങളില്‍ പരസ്യം നല്‍കി കാത്തിരിക്കുകയാണ്

Published

on

കോഴിക്കോട്: കേരളം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. യുഡിഎഫിലും എല്‍ഡിഎഫിലും എന്‍ഡിഎയിലുമെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയചര്‍ച്ചകളും സീറ്റ് വിഭജനവും ഏറെക്കുറെ പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നാല്‍ മത്സരിക്കാന്‍ ആളുകളെത്തേടി ആം ആദ്മി പാര്‍ട്ടി പത്രങ്ങളില്‍ പരസ്യം നല്‍കി കാത്തിരിക്കുകയാണ്.

ഇന്ന് പ്രമുഖപത്രത്തില്‍ കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടേതായി വന്ന പരസ്യം ഇങ്ങനെ. മികച്ച പ്രതിഛായയുള്ള പൊതുപ്രവര്‍ത്തകര്‍, വിരമിച്ച അധ്യാപകര്‍, സംരഭകര്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍, കര്‍ഷകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവിധ മേഖലകളിലുള്ളവരെ ആംആദ്മി പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുവാനും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു”. വിവരങ്ങള്‍ക്കായി ആം ആദ്മി പാര്‍ട്ടി വെബ്‌സൈറ്റും ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.

നവംബര്‍ 19 വരെയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയം. വിവിധ പാര്‍ട്ടികളില്‍ നിന്നും പിണങ്ങി മത്സരിക്കുന്നവരെയും മറ്റും ആംആദ്മി പാര്‍ട്ടിയില്‍ എത്തിക്കാനുള്ള തന്ത്രമായും പരസ്യത്തെ കാണുന്നവരുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളം ആചാരവിശ്വാസികളുടെ ഭരണത്തില്‍, കുറിയും കുടുമയും പൂണൂലുമിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും എഴുന്നള്ളട്ടെ!’, കടുത്ത വിമര്‍ശനവുമായി ഇടത് ചിന്തകന്‍ ഡോ. ആസാദ്‌

നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി സ്ഥലം പൊളിക്കാന്‍ അധികൃതര്‍ മടിച്ചുനില്‍ക്കുന്നതിനെ വിമര്‍ശിച്ചാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ഡോ. ആസാദ് ഫേസ്ബുക്കില്‍ കുറിച്ചത്.

Published

on

സംസ്ഥാനം ഇപ്പോള്‍ ജനാധിപത്യ ഭരണത്തിലല്ലെന്നും ആചാരവിശ്വാസികളുടെ ഭരണത്തിലാണെന്നും ഇടതു ചിന്തകന്‍ ഡോ. ആസാദ്. ജനാധിപത്യം എന്ന വാക്ക് ഇനി നിങ്ങള്‍ മിണ്ടരുതെന്നും ജനങ്ങളുടെ സമരപതാകകള്‍ ഇനി ഉയര്‍ത്തരുതെന്നും ആസാദ് ആവശ്യപ്പെട്ടു.

ആചാരപാലകരുടെ കുറിയും കുടുമയും പൂണൂലുമിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും എഴുന്നള്ളട്ടെയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പരിഹസിച്ചു.

നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി സ്ഥലം പൊളിക്കാന്‍ അധികൃതര്‍ മടിച്ചുനില്‍ക്കുന്നതിനെ വിമര്‍ശിച്ചാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ഡോ. ആസാദ് ഫേസ്ബുക്കില്‍ കുറിച്ചത്.

കാണാനില്ലാത്ത ഒരാളെ അന്വേഷിക്കുന്ന പൊലീസ് ഒളിപ്പിച്ച ഇടം കണ്ടെത്തിയിട്ടും, ഒളിപ്പിച്ചവര്‍ അതേറ്റു പറഞ്ഞിട്ടും മറനീക്കി പുറത്തു കൊണ്ടുവരാന്‍ മടിച്ചുനില്‍ക്കുന്നതു കണ്ടില്ലേ? എന്ന് അദ്ദേഹം ചോദിക്കുന്നു. ജനാധിപത്യ സംവിധാനത്തിലെ പൊലീസ് മൃതിപ്പെട്ടു കഴിഞ്ഞു. ഭൂതാവേശിത ആചാര സംരക്ഷണ സേനയാണ് കാക്കിക്കുള്ളില്‍. അവരെ നയിക്കുന്നവരുടെ കൊടികള്‍ നിറം മാറി കാവിയായിക്കാണും! സംസ്ഥാനം സംഘപരിവാര ഗണത്തിലെ ഏതോ ഗോത്രത്തിന്റെ അധീനതയില്‍ ഒരു സംഘപരിവാര റിപ്പബ്ലിക്കായി മാറുകയാണെന്നും ഡോ. ആസാദ് ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെപൂര്‍ണരൂപം:

കേരളത്തില്‍ ഹിന്ദുത്വ ആചാര പരിവാര റിപ്പബ്ലിക്ക് വന്നുകഴിഞ്ഞോ? ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും നിര്‍വീര്യമാക്കി മനുസ്മൃതി നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നുവോ? ആരാണ് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്? ആരാണ് രാജാവ്? ആരാണ് ഉപദേഷ്ടാവ്?

കാണാനില്ലാത്ത ഒരാളെ അന്വേഷിക്കുന്ന പൊലീസ് ഒളിപ്പിച്ച ഇടം കണ്ടെത്തിയിട്ടും, ഒളിപ്പിച്ചവര്‍ അതേറ്റു പറഞ്ഞിട്ടും മറനീക്കി പുറത്തു കൊണ്ടുവരാന്‍ മടിച്ചുനില്‍ക്കുന്നതു കണ്ടില്ലേ? ജനാധിപത്യ സംവിധാനത്തിലെ പൊലീസ് മൃതിപ്പെട്ടു കഴിഞ്ഞു. ഭൂതാവേശിത ആചാര സംരക്ഷണ സേനയാണ് കാക്കിക്കുള്ളില്‍. അവരെ നയിക്കുന്നവരുടെ കൊടികള്‍ നിറം മാറി കാവിയായിക്കാണും! സംസ്ഥാനം സംഘപരിവാര ഗണത്തിലെ ഏതോ ഗോത്രത്തിന്റെ അധീനതയില്‍ ഒരു സംഘപരിവാര റിപ്പബ്ലിക്കായി മാറുകയാണ്.

ഓരോ വിശ്വാസത്തിനും അതിന്റെ ആചാരത്തിനും സഞ്ചരിക്കാവുന്ന വ്യവഹാരപഥത്തിന് അതിരുകളുണ്ട്. രാജ്യത്തിന്റെ പൊതുജീവിതത്തെയും പൊതുബോധത്തെയും യുക്തിവിവേകത്തെയും നിയമ വ്യവസ്ഥയെയും അപഹസിക്കാനും തള്ളിക്കളയാനും ഏതു വിശ്വാസത്തിനാണ് അധികാരമുള്ളത്? ഏത് ആചാരവും ഒരു പൗരന്റെ ജീവിക്കാനുള്ള അവകാശത്തെയും അയാള്‍ക്കുമേല്‍ രാജ്യത്തിനുള്ള കരുതലിനെയും വെല്ലുവിളിക്കാന്‍ വളര്‍ന്നുകൂടാ. അത് ഉറപ്പുവരുത്തേണ്ട ഭരണകൂടം കാവിയിട്ട് കുംഭമേളക്ക് പോയതാവുമോ?

എനിക്ക് ഈ വിഷയംവിട്ട് മറ്റൊന്നും ആലോചിക്കാന്‍ ആവുന്നില്ല. കേരളത്തെപ്പറ്റിയുള്ള നമ്മുടെ വിശ്വാസവും അഭിമാനവുമാണ് തകര്‍ന്നുപോവുന്നത്. അത് തകര്‍ത്തെറിയുന്നത് അതു സംരക്ഷിക്കാന്‍ ബാദ്ധ്യതപ്പെട്ടവരുടെ മുന്നിലാണ്. ഒന്നു തടയാന്‍, ഭരണഘടന ചീന്തിയെറിയുന്നവരെ തളയ്ക്കാന്‍ ശേഷിയില്ലാതെ അവര്‍ കോമാളികളാകുന്നു!

ഇപ്പോഴും നിങ്ങള്‍ നവോത്ഥാനത്തെപ്പറ്റി സംസാരിക്കുന്നുവോ? ഇപ്പോഴും നിങ്ങള്‍ കേരളത്തിന്റെ സംസ്‌കാരത്തെപ്പറ്റി പൊങ്ങച്ചം പറയുന്നുവോ? ഇപ്പോഴും നിങ്ങള്‍ ഫാഷിസ്റ്റ് വിരുദ്ധ ചേരിയിലും സമരത്തിലുമാണെന്ന് അവകാശവാദം പറയുന്നുവോ? നിങ്ങള്‍ ജനാധിപത്യ മതേതര മൂല്യങ്ങളുടെ സംരക്ഷകരാണെന്ന് നടിക്കുന്നുവോ?

കേരളം ജനാധിപത്യ ഭരണത്തിലല്ല. ആചാരവിശ്വാസികളുടെ ഭരണത്തിലാണ്. ജനാധിപത്യം എന്ന വാക്ക് ഇനി നിങ്ങള്‍ മിണ്ടരുത്. ജനങ്ങളുടെ സമരപതാകകള്‍ ഇനി നിങ്ങള്‍ ഉയര്‍ത്തരുത്. ആചാരപാലകരുടെ കുറിയും കുടുമയും പൂണൂലുമിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും എഴുന്നള്ളട്ടെ!!

Continue Reading

kerala

കല്ലറ തുറക്കുന്നതില്‍ പേടി എന്തിനെന്ന് നെയ്യാറ്റിന്‍കര ഗോപന്റെ കുടുംബത്തോട് ഹൈക്കോടതി

Published

on

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിക്കല്ലറ കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കി.

കല്ലറ പരിശോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആര്‍ഡിഒ ഒരു ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചിലേക്കാണ് ഈ ഹര്‍ജി വന്നത്. ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ എന്ന് കോടതി ചോദിച്ചു. അന്വേഷണം തടയാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. അസ്വാഭാവിക മരണമാണോ സ്വാഭാവിക മരണമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട് – കോടതി നിരീക്ഷിച്ചു. എങ്ങനെ മരിച്ചുവെന്ന് പറയാന്‍ കുടുംബത്തോട് കോടതി ആവശ്യപ്പെട്ടു. മരണം എവിടെ അംഗീകരിച്ചു എന്നത് കൂടി വ്യക്തമാക്കണം. സ്വാഭാവിക മരണമാണെങ്കില്‍ അംഗീകരിക്കാം. കല്ലറ തുറന്ന് പരിശോധിക്കുന്നതിനെ എന്തിനാണ് പേടിക്കുന്നത് എന്നും സി എസ് ഡയസ് ചോദിക്കുന്നുണ്ട്. ജില്ലാ കലക്ടര്‍ക്ക് വിഷയത്തില്‍ നോട്ടീസ് അയച്ചു. കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം. ഹര്‍ജി അടുത്തയാഴ്ചത്തേക്ക് മാറ്റി.

മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ കഴിയണമെന്ന് കൂടിയാണ് കുടുംബം ആവശ്യപ്പെടുന്നത്. കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്നും കുടുംബം ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യ ആവര്‍ത്തിച്ചു. എന്നാല്‍ സമാധിയായെന്ന നോട്ടീസ് നേരത്തെ അച്ചടിച്ചതാണോ എന്നതിലടക്കം പൊലീസിന് സംശയമുണ്ട്.

Continue Reading

gulf

ബഹ്‌റൈന്‍-കോഴിക്കോട് ഗള്‍ഫ് എയര്‍ സര്‍വിസ് നിര്‍ത്തലാക്കുന്നു; കൊച്ചിയിലേക്കുള്ള സര്‍വിസ് വെട്ടിക്കുറച്ചു

ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുള്ള സര്‍വിസ് 4 ദിവസമാക്കികുറച്ചത് യാത്രക്കാര്‍ക്ക് വലിയ ബീന്ധിമുട്ട് സൃഷ്‌ച്ചിരുന്നു.

Published

on

കരിപ്പൂരിലേക്കുള്ള ഗള്‍ഫ് എയര്‍ സര്‍വിസ് നിര്‍ത്തുന്നു. ഏപ്രില്‍ മുതലാണ് ഇത് നടപ്പില്‍ വരുക. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും മാര്‍ച്ച് 29 വരെ മാത്രമേ ഈ റൂട്ടില്‍ ബുക്കിങുകള്‍ സ്വീകരിക്കുന്നുള്ളു. കൊച്ചിയിലേക്ക് നാലുദിവസം ഉണ്ടായിരുന്ന ഗള്‍ഫ് എയര്‍ സര്‍വിസ് ഏപ്രില്‍ 6 മുതല്‍ പ്രതിവാരം മൂന്നുദിവസമാക്കി കുറച്ചു.

കേരളത്തിലേക്ക് ദിവസേന ഉണ്ടായിരുന്ന ഗള്‍ഫ് എയര്‍ സര്‍വിസ് കഴിഞ്ഞ നവംബര്‍ മുതലാണ് നാലു ദിവസമാക്കി കുറച്ചത്. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുള്ള സര്‍വിസ് 4 ദിവസമാക്കികുറച്ചത് യാത്രക്കാര്‍ക്ക് വലിയ ബീന്ധിമുട്ട് സൃഷ്‌ച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സര്‍വിസ് പൂര്‍ണ്ണമായി നിര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളനുസരിച്ച് ബഹ്‌റൈന്‍കോഴിക്കോട് റൂട്ടില്‍ 9394% യാത്രക്കാര്‍ ഉണ്ട്.

പലദിവസങ്ങളിലും ബുക്കിങ് ലഭിക്കാത്ത സാഹചര്യവുമുണ്ട്. എന്നിട്ടും സര്‍വിസ് നിര്‍ത്തുന്നതെന്തിനാണെന്ന ചോദ്യം അവശേഷിക്കുകയാണ്. ഗള്‍ഫ് എയര്‍ വിമാന സര്‍വിസുകളില്‍ യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവിലും ഒക്ടോബര്‍ 27 മുതല്‍ വ്യത്യാസം വരുത്തിയിരുന്നു.

എക്കണോമി ക്ലാസ്സില്‍ 23+ 23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത് എക്കണോമി ക്ലാസ്സ് ലൈറ്റ് വിഭാഗത്തില്‍ 25 കിലോ ലഗേജായും എക്കണോമി ക്ലാസ്സ് സ്മാര്‍ട്ട് വിഭാഗത്തില്‍ 30 കിലോയായും ഫെ്‌ലക്‌സ് വിഭാഗത്തില്‍ 35 കിലോയായും വെട്ടിക്കുറച്ചിരുന്നു.

Continue Reading

Trending