എന്‍.എ.എം ജാഫര്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം പാലക്കാട് ജില്ലയിലാണ് അറിയപ്പെടുകയെങ്കിലും ഈ മണ്ഡലത്തിന് രണ്ട് ജില്ലകളുടെ മനസ്സാണുള്ളത്്. ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങളുള്‍പ്പെടുന്ന ആലത്തൂരില്‍ പാലക്കാട് ജില്ലയിലെ നാല് മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളുമുണ്ട്. രണ്ട് ജില്ലകളിലെയും വോട്ടര്‍മാര്‍ ഒരു പോലെ ചിന്തിച്ചാലേ ഏതെങ്കിലും മുന്നണിയിലെ സ്ഥാനാര്‍ത്ഥിയെ ഇവിടെ വിജയിപ്പിക്കാനാവൂ. പാലക്കാട് ജില്ലയിലെ തരൂര്‍, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍ നിയോജകണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, ചേലക്കര, കുന്ദംകുളം മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് ആലത്തൂര്‍.
കേരളപ്പിറവിക്ക് മുമ്പ് പൊന്നാനി ലോക്‌സഭാമണ്ഡലത്തിന്റെ ഭാഗമായിരുന്നു. പിന്നീട് 1977 മുതല്‍ 32 വര്‍ഷക്കാലം ഒറ്റപ്പാലം മണ്ഡലമായി നിലകൊണ്ടു. ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തേക്കുയര്‍ന്ന കെ.ആര്‍ നാരായണന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് ഒറ്റപ്പാലം മണ്ഡലത്തില്‍ മത്സരിച്ചുകൊണ്ടായിരുന്നു. കെ.ആര്‍ നാരായണന്റെ രംഗപ്രവേശവും വമ്പിച്ച തെരഞ്ഞെടുപ്പ് വിജയവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. 1977ലാണ് ഒറ്റപ്പാലം ലോകസഭാമണ്ഡലത്തിന്റെ പിറവി. സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഏറെ സ്ഥാനം പിടിച്ചിരുന്ന ഒറ്റപ്പാലത്തിന്റെ രാഷ്ട്രീയത്തിനും ഏറെ പ്രധാന്യമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ഒറ്റപ്പാലം സമ്മേളനം മുതല്‍ ദേശീയ രാഷ്ട്രീയത്തിന്റെ ചൂരും ചൂടുമറിഞ്ഞ ഈ മണ്ണില്‍ ആദ്യമായി വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ. കുഞ്ഞമ്പുവാണ്. പിന്നീട് 1980ല്‍ അന്നത്തെ യുവനേതാവായിരുന്ന എ. കെ ബാലനാണ് സി. പി. എം സ്ഥാനാര്‍ഥിയായി വിജയിച്ചത്.
1984ലാണ് നയതന്ത്രജ്ജനായ കെ. നാരായണന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. 84ലും 89ലും 91ലും കെ. ആര്‍ നാരായണനായിരുന്നു വിജയി. പിന്നെ കെ. ആര്‍ നാരായണന്‍ ഉപരാഷ്ടപതിയായി. 1993ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അന്ന് നിയമവിദ്യാര്‍ഥിയായിരുന്ന എസ്. ശിവരാമന്‍ സി. പി. എം സ്ഥാനാര്‍ഥിയായി മണ്ഡലം പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ കെ. കെ ബാലകൃഷ്ണനെതിരെ 1,32,652 വോട്ടിന്റെ റെക്കാര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു വിജയം. 1996ലും 98,99,2004 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സി. പി. എമ്മിന്റെ എസ്. അജയ് കുമാറായിരുന്നു വിജയി. ഒറ്റപ്പാലം മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ചത് എസ്. അജയ്കുമാറാണ്. തൊട്ട് പിന്നില്‍ മൂന്ന് തവണ വിജയിച്ച കെ. ആര്‍ നാരായണനും. അടുത്തിടെ അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനായിരുന്നു രണ്ട് തവണ കെ. ആര്‍ നാരായണന്റെ എതിരാളി. തുടക്കത്തില്‍ എ. കെ ബാലനായിരുന്നു പ്രധാന എതിരാളി.
2009ലെ തിരെഞ്ഞടുപ്പില്‍ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയമുണ്ടായപ്പോള്‍ തൃത്താല നിയമസഭാ മണ്ഡലം പുതിയ പൊന്നാനി മണ്ഡലത്തിന്റെ ഭാഗമായി. പട്ടാമ്പി മുതല്‍ മലമ്പുഴ വരെയുള്ള മണ്ഡലങ്ങള്‍ പാലക്കാട് ലോകസഭ മണ്ഡലത്തില്‍ ഉള്‍പ്പെടുത്തി. കുഴല്‍മന്ദം( ഇപ്പോഴത്തെ തരൂര്‍), നെന്മാറ( പഴയകൊല്ലങ്കോട്), ആലത്തൂര്‍, ചിറ്റൂര്‍ മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര മണ്ഡലങ്ങളും ചേര്‍ന്ന് ആലത്തൂര്‍ മണ്ഡലം പിറന്നു. മണ്ഡലം പിറന്നശേഷം രണ്ട തവണ നടന്ന തെരഞ്ഞെടുപ്പിലും സി. പി. എമ്മിലെ പി. കെ ബിജുവാണ് വിജയിച്ചത്. ഒരു ലോക്‌സഭാ മണ്ഡലമെന്ന നിലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളോ പ്രധാനപ്പെട്ട വികസന പരിപാടികളോ ഇതുവരെ നടക്കാത്ത മണ്ഡലമാണ് ആലത്തൂര്‍. വികസനകാര്യത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. രണ്ട് തവണ തുടര്‍ച്ചയായി എം.പിയായിട്ടും മണ്ഡലത്തിന്റെ വികസനകാര്യത്തില്‍ ഇതുവരെ ശ്രദ്ധിക്കാന്‍ പി.കെ ബിജുവിന് കഴിഞ്ഞില്ലെന്ന് മുന്നണിയില്‍ തന്നെ വിമര്‍ശനമുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കിട്ടാതെ സി.പി.എം ബിജുവിനെ തന്നെ പരീക്ഷിക്കുകയാണ്.
സി.പി.എമ്മിന്റെ കോട്ടയാണ് ആലത്തൂരെന്ന അവകാശവാദവുമായാണ് ഇടതുമുന്നണി ഇത്തവണയും മത്സരരംഗത്തുള്ളത്. എന്നാല്‍ ആലത്തൂരിന്റെ തലവിധി മാറ്റിയെഴുതാന്‍ യു.ഡി.എഫ് ശക്തയായ യുവ സ്ഥാനാര്‍ത്ഥിയെയാണ് മത്സരത്തിനിറക്കിയിരിക്കുന്നത്. കെ.എസ്്.യു വിലൂടെ രാഷ്ട്രീയരംഗത്തേക്കെത്തിയ മികച്ച കലാകാരി കൂടിയായ കോഴിക്കോട് സ്വദേശി രമ്യ ഹരിദാസാണ് ആലത്തൂരില്‍ പോരാട്ടത്തിനിറക്കിയിരിക്കുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ തന്നെ സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ട രമ്യയുടെ വിജയം ആലത്തൂരുകാര്‍ ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. വികസന കാര്യത്തില്‍ മരുപ്രദേശം പോലെ കിടക്കുന്ന ആലത്തൂരിനെ ഈ സ്ഥിതിയിലെത്തിച്ചത് സിറ്റിംഗ് എം.പിയുടെ പിടിപ്പുകേടും മടിയുമാണെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ആര് മത്സരിച്ചാലും ആലത്തൂര്‍ ഇടതിനൊപ്പം എന്ന സി.പി.എം അഹങ്കാരത്തിന് ഇത്തവണ തിരിച്ചടിയുണ്ടാവും. രമ്യ ഹരിദാസ് ഇതിനകം ആലത്തൂരിന്റ പ്രിയ താരമായിക്കഴിഞ്ഞു. മണ്ഡലത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന്് ആലത്തൂരിന്റെ പിന്നാക്കാവസ്ഥ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. രമ്യ ഹരിദാസിന്റെ രംഗപ്രവേശം തുടക്കത്തില്‍ തന്നെ പി.കെ ബിജുവിനെ വിറപ്പിച്ചിട്ടിട്ടുണ്ട്്.
മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.
നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.
ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന് പത്രം പറയുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.
തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.
അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രംപ് മൊത്തം 312 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കി. 226 വോട്ടുകൾ നേടാൻ മാത്രമാണ് കമലക്ക് കഴിഞ്ഞത്. സെനറ്റിലും ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം തെളിയിക്കാൻ ട്രംപിന് മൊത്തം 270 വോട്ടുകൾ മാത്രമാണ് വേണ്ടിയിരുന്നത്.