Connect with us

kerala

യാതൊരു തെളിവുമില്ല, കോടതിയില്‍ വിശ്വാസമുണ്ട്; സുധാകരന്‍

Published

on

മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതിന് പിന്നാലെ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കേസ് നടക്കട്ടെയെന്നും ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോടതിയെ വിശ്വാസമുണ്ട്.

കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഉള്‍ക്കൊള്ളാന്‍ താന്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു. ആത്മവിശ്വാസമുണ്ട്. ഈ കേസില്‍ എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ലെന്നാണ് ചോദ്യംചെയ്യലിന് ശേഷം മനസിലായത്. ആശങ്കയും ഭയപ്പാടുമില്ല. ഏത് പ്രതിസന്ധിയെയും നേരിടും”. മോന്‍സനെ തള്ളാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മോന്‍സന് ആജീവനാന്ത ശിക്ഷ ലഭിച്ചുവെന്നും ഇനി അയാള്‍ക്കെതിരെ എന്താണ് ഞാന്‍ ചെയ്യേണ്ടതെന്നുമായിരുന്നു സുധാകരന്റെ മറു ചോദ്യം.

ഇന്ന് രാവിലെ 11 മണിക്ക് കളമശേരി െ്രെകംബ്രാഞ്ച് ഓഫീസില്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് 7 വരെ വരെ നീണ്ടു. ഇതിന് പിന്നാലെ അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി, സുധാകരനെ ജാമ്യത്തില്‍ വിട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഷഫീഖ് വധശ്രമക്കേസ്: പിതാവും രണ്ടാനമ്മയും കുറ്റക്കാര്‍

ക്രൂരമായി മര്‍ദിച്ചും പട്ടിണിക്കിട്ടും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ് പിതാവിനും രണ്ടാനമ്മയ്ക്കുമെതിരെയുള്ള കേസ്

Published

on

ഇടുക്കി: നാലര വയസുകാരനായ ഷഫീഖിനെ കെലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് ഇടുക്കി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. 11 വര്‍ഷത്തിന് ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്. ക്രൂരമായി മര്‍ദിച്ചും പട്ടിണിക്കിട്ടും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ് പിതാവിനും രണ്ടാനമ്മയ്ക്കുമെതിരെയുള്ള കേസ്.

അപസ്മാരം ഉള്ള കുട്ടി കട്ടിലില്‍ നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകള്‍ കുട്ടി സ്വയം ഉണ്ടാക്കിയതാണെന്നും പ്രതികള്‍ക്ക് വേറെ കുട്ടികളുണ്ടെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാല്‍ ദയ അര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്തതെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം.

2013ലായിരുന്നു സംഭവം. നാലര വയസ്സ്‌കാരനായ ഷഫീഖിനെ ക്രൂരമായി മര്‍ദ്ദനമേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തിരുന്നു.അവ കുട്ടി സ്വയം ഉണ്ടാക്കിയതണ് എന്നായിരുന്നു പ്രതികള്‍ ഡോക്ടര്‍മാരെ അറിയിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ക്രൂരമായ പീഡനത്തെ കുറിച്ച് കണ്ടെത്തിയത്. കുട്ടിക്ക് തനിച്ചുണ്ടാക്കാന്‍ സാധിക്കുന്ന പാടുകളല്ല അതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു. ഇത് കേസില്‍ വഴിത്തിരിവായി.

10 വര്‍ഷമായി കേരള സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ അല്‍അസര്‍ മെഡിക്കല്‍ കോളജിന്റെ പ്രത്യേക പരിഗണനയില്‍ രാഗിണി എന്ന ആയയുടെ പരിചരണയിലാണ് ഷെഫീഖ്.

Continue Reading

kerala

കോതമംഗലത്തെ കൊലപാതകം; ദുര്‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം, കുട്ടി ബാധ്യതയെന്ന് കരുതി കൊലപാതകം

പ്രതിയായ അനീഷ രണ്ടാമതും ഗര്‍ഭിണിയായതോടെ ആറുവയസുകാരി ഇവര്‍ക്കിടയില്‍ ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്

Published

on

കൊച്ചി: കോതമംഗലത്ത് ആറുവയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ദുര്‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരിച്ചു. പ്രതിയായ അനീഷ രണ്ടാമതും ഗര്‍ഭിണിയായതോടെ ആറുവയസുകാരി ഇവര്‍ക്കിടയില്‍ ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും.

അജാസ് ഖാന്റെ ആദ്യ ഭാര്യ മകളായ മുസ്‌ക്കാനെ വിട്ട് നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് നിരന്തരം അജാസ് ഖാനുമായി ബന്ധപ്പെട്ടിരുന്നു. ഇതോടെ ഭര്‍ത്താവിനെ നഷ്ടമാകുമോയെന്ന ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

വ്യാഴാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന യു പി സ്വദേശിയായ അജാസ് ഖാന്റെ വീട്ടിലെ മുറിയില്‍ മകള്‍ മുസ്‌ക്കാനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് വേളയില്‍ കുട്ടിയുടെ മുഖത്ത് ക്ഷതം കണ്ടിരുന്നു. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതോടെ കൊലപാതകം തെളിയുന്നത്. നേരത്തെ തന്നെ അജാസിന്റെയും ഭാര്യയുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

രാത്രി ഉറക്കത്തിനിടെ കുഞ്ഞിനെ രണ്ടാനമ്മ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി വൈകിയും ഇരുവരെയും ചോദ്യം ചെയ്തു. തുടര്‍ന്നാണ് അനീഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.അനീഷ കുട്ടിയെ നിരന്തരം മര്‍ദ്ദിച്ചതായും മൊഴിയുണ്ട്. അതേസമയം സംഭവത്തില്‍ അജാസ് ഖാന്റെ പങ്ക് വെളിപ്പെട്ടതിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ച് എന്‍. പ്രശാന്ത് ഐ.എ.എസ്

സംസ്ഥാനത്ത് ഇതാദ്യമായാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുന്നത്.

Published

on

സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോര് മുറുകുന്നു. എന്‍. ചീഫ് സെക്രട്ടറി ശാരദ മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് പ്രശാന്ത് ഐ.എ.എസ്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുന്നത്.

സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നോട്ടീസ്. നടപടി എടുക്കാത്തപക്ഷം കോടതി മുഖാന്തരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജയതിലക് ഐ.എ.എസിനെ സസ്പെന്‍ഡ് ചെയ്യണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് വക്കീല്‍ നോട്ടീസ്.

അഡീഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലക്, കെ. ഗോപാലകൃഷ്ണന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ ഉന്നതിയിലെ ഫയലുകള്‍ എന്‍. പ്രശാന്ത് ഐ.എ.എസ് കൈമാറിയില്ലെന്ന് കാണിച്ച് കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിന്റെ രണ്ട് കത്തുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ വിമര്‍ശനത്തിന് എന്‍. പ്രശാന്തിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ജയതിലകിനെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്നും എന്നാല്‍ തെളിവ് നശിപ്പിക്കുകയും കൃത്രിമ രേഖയും നിര്‍മിക്കുകയും ചെയ്തിട്ടും ജയതിലക് ഇപ്പോഴും സര്‍വീസില്‍ തുടരുകയാണെന്നും എന്‍. പ്രശാന്ത് ചൂണ്ടിക്കാട്ടി. മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ് വിവാദവുമായി ബന്ധപ്പെട്ടാണ് കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിനെതിരെ വക്കീല്‍ നോട്ടീസ്.

 

Continue Reading

Trending