Connect with us

india

ഉയര്‍ന്ന പി.എഫ് പെന്‍ഷന് അറിയേണ്ട അടിസ്ഥാന വിവരങ്ങള്‍

പെന്‍ഷന്‍ഫണ്ടിലേക്ക് കുടിശിക അടക്കണം.അതായത് ഒരുവര്‍ഷം അടക്കേണ്ടത് ഒരുമാസത്തെ ശരാശരി ശമ്പളം. ശരാശരി തുക മനസ്സിലാക്കിയാല്‍ കാലാകാലങ്ങളിലെ പരിധി അതില്‍നിന്ന് കുറച്ച് പലിശയും ചേര്‍ത്ത സംഖ്യയാണ് കുടിശികയായി അടക്കേണ്ടത്.

Published

on

പി.എസ് അബ്ബാസ്

2022 നവംബര്‍ നാലിന് ഉണ്ടിയ സുപ്രീംകോടതി വിധിയനുസരിച്ചാണ് പി.എഫില്‍ ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാന്‍ അനുവദിച്ചിരിക്കുന്നത്. തൊഴിലാളിയുടെ ശമ്പളത്തിലെ 12 ശതമാനം വീതമാണ് തൊഴിലാളിയും തൊഴിലുടമയും പി.എഫിലേക്ക് അടക്കേണ്ടത്. കാലാകാലങ്ങളില്‍ ഈ ശമ്പളത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. പെന്‍ഷന്‍ നിലവില്‍വന്ന 16.11.1995 മുതല്‍ 31.5.2000 വരെ 5000 രൂപ, 1-6-2000 മുതല്‍ 31-8-2014 വരെ 6500 രൂപ, 1-9-2014 മുതല്‍ 15000 രൂപ എന്നിങ്ങനെയാണ് ഇതിന്റെ പരിധി. നിയമപരമായി ഈ ശമ്പളത്തിനേ പി.എഫിലേക്കും പെന്‍ഷന്‍ ഫണ്ടിലേക്കും വിഹിതം അടയ്‌ക്കേണ്ടതുള്ളൂ.
.

എന്നാല്‍ ഇഷ്ടമനുസരിച്ച് മുഴുവന്‍ ശമ്പളത്തിനും അടയ്ക്കാം. അത്തരത്തില്‍ മുഴുവന്‍ ശമ്പളത്തിനും തുക അടക്കുന്നുവെങ്കില്‍ മുമ്പ് 11 (3) വ്യവസ്ഥ പ്രകാരം ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ചിരുന്നതാണ്. എന്നാല്‍ 2014 സെപ്തംബര്‍ 1 മുതല്‍ ഈ വ്യവസ്ഥ ഇല്ലാതാക്കി. ഇതാണ് സുപ്രീംകോടതി ഇപ്പോള്‍ തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്.

2014 സെപ്തംബര്‍ 01ന് സര്‍വീസില്‍ ഉണ്ടായിരിക്കുകയോ പിന്നീട് വിരമിക്കുകയോ പ്പോഴും സര്‍വീസില്‍ തുടരുകയോ ചെയ്യുന്നവര്‍ക്ക് 8.5 ശതമാനം പലിശ
സഹിതം അടച്ചാല്‍ ഉയര്‍ന്ന പെന്‍ഷന്‍ അനുവദിക്കാവുന്നതാണെന്നാണ് കോടതിവിധി. ഇതിനായി പെന്‍ഷന്‍ ഫണ്ടിലേക്ക് കുടിശിക അടക്കണം. അതായത് ഒരുവര്‍ഷം അടക്കേണ്ടത് ഒരുമാസത്തെ ശരാശരി ശമ്പളം. ശരാശരി തുക മനസ്സിലാക്കിയാല്‍ കാലാകാലങ്ങളിലെ പരിധി അതില്‍നിന്ന് കുറച്ച് പലിശയും ചേര്‍ത്ത സംഖ്യയാണ് കുടിശികയായി അടക്കേണ്ടത്.2023 മെയ് മൂന്നുവരെയാണ് ഇതിനായുള്ള ലിങ്കില്‍ തൊഴിലുടമയും തൊഴിലാളിയും ചേര്‍ന്ന് ഉയര്‍ന്ന പെന്‍ഷന് അപേക്ഷിക്കേണ്ടത്.

2001 ജനുവരി 1 ന്  ₹10000  ശമ്പളത്തിൽ ജോലിയിൽ കയറിയ ഒരാൾ  2022 ഡിസംബറിൽ വിരമിക്കുന്നു എന്ന് കരുതുക. പ്രതിവർഷം ശമ്പളത്തിൽ 10% വർധനവ് ഉണ്ടെന്നും സങ്കല്പിക്കുക. അങ്ങനെ എങ്കിൽ വിരമിക്കുമ്പോൾ  ₹74230 ആയിരിക്കും ശമ്പളം.  സാധാരണഗതിയിൽ അയാളുടെ പെൻഷൻ ₹3240 ആയിരിക്കും. എന്നാൽ 8.5% പലിശ ചേർത്ത് ₹936400 പെൻഷൻ ഫണ്ടിലേക്ക്ഇത് പ്രകാരം അധികം അടച്ചാൽ 17800 വർധിച്ചു പെൻഷൻ 21040 ആകും

( പൊതുമേഖലാസ്ഥാപനങ്ങളിലെ വര്‍ക്കേഴ്‌സ് എജുക്കേഷന്‍ മുന്‍ട്യൂട്ടറാണ് ലേഖകന്‍)

 

india

മാലേ​ഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യാ സിങ് ഠാക്കൂറി​ന്റെ ജാമ്യത്തിനെതിരായ ഹരജി തള്ളി സുപ്രീംകോടതി

Published

on

മാലേ​ഗാവ് ബോംബ് സ്ഫോടനക്കേസ് പ്രതി പ്ര​ഗ്യ സിങ് ഠാക്കൂറി​ന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി സുപ്രീംകോടതി. ആക്രമണത്തിൽ ഇരയായ യുവാവി​ന്റെ പിതാവ് നിസാർ അഹമദ് ഹാജിയാണ് കേസിൽ പ്രതിയായ പ്ര​ഗ്യ സിങിന് ബോംബെ ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയത്.

പ്രഥമ ദൃഷ്ട്യാ കേസില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു 2017 ൽ ഹൈക്കോടതി പ്ര​ഗ്യ സിങിന് ജാമ്യം നൽകിയത്. 2008 സെപ്റ്റംബർ 29 ന് വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ഏഴ് പേരായിരുന്നു കൊല്ലപ്പെട്ടത്.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം; പാകിസ്ഥാന്‍ അട്ടാരി-വാഗ അതിര്‍ത്തി വീണ്ടും തുറന്നു

പഹല്‍ഗാം ആക്രമണത്തിന് ശേഷം പാക്കിസ്ഥാനികളുടെ വിസ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി.

Published

on

ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് കടക്കാന്‍ സൗകര്യമൊരുക്കുന്നതിനായി അട്ടാരി-വാഗ അതിര്‍ത്തി വെള്ളിയാഴ്ച വീണ്ടും തുറക്കുന്നതായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. പഹല്‍ഗാം ആക്രമണത്തിന് ശേഷം പാക്കിസ്ഥാനികളുടെ വിസ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി.

പാകിസ്ഥാനിലെ ലാഹോറിനും പഞ്ചാബിലെ അമൃത്സറിനും സമീപം സ്ഥിതി ചെയ്യുന്ന അട്ടാരി-വാഗ അതിര്‍ത്തി വ്യാഴാഴ്ച അടച്ചു.

ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ‘ഇന്ത്യ വിടുക’ നോട്ടീസ് നല്‍കി.

കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം, സാര്‍ക്ക് വിസയുള്ളവര്‍ ഏപ്രില്‍ 26-നകം പോകേണ്ടതുണ്ട്. മെഡിക്കല്‍ വിസയുള്ളവര്‍ക്ക് ഏപ്രില്‍ 29-നും സിനിമ, വിദ്യാഭ്യാസം, വിനോദസഞ്ചാരം തുടങ്ങിയ മറ്റ് വിസ വിഭാഗങ്ങള്‍ക്ക് ഏപ്രില്‍ 27-നുമാണ് അവസാന തീയതി.

ഏപ്രില്‍ 30 ഓടെ, 911 പാകിസ്ഥാനികള്‍ അതിര്‍ത്തി വഴി ഇന്ത്യ വിട്ടു, ബുധനാഴ്ച മാത്രം 125 പേര്‍ പോയി.

വ്യാഴാഴ്ച അതിര്‍ത്തി അടച്ചതോടെ ഇന്ത്യക്കാര്‍ക്കും പാകിസ്ഥാന്‍ പൗരന്മാര്‍ക്കും കടക്കാന്‍ അനുവദിച്ചില്ല. വ്യാഴാഴ്ച 70 പാകിസ്ഥാന്‍ പൗരന്മാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് (MoFA) കുട്ടികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാന്‍ പൗരന്മാരെ അംഗീകരിച്ചു.

Continue Reading

india

അയോധ്യയിലെ രാംപഥില്‍ മത്സ്യ-മാംസത്തിന്റെയും മദ്യത്തിന്റെയും വില്‍പ്പന നിരോധിച്ചു

ഇതുസംബന്ധിച്ച പ്രമേയത്തിന് അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കി.

Published

on

അയോധ്യയിലെ രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന നിരോധിച്ചു. രാംപഥിലാണ് അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാന്‍, ഗുട്ട്ക, ബീഡി, സിഗരറ്റ്, അടിവസ്ത്രങ്ങള്‍ എന്നിവയുടെ പരസ്യങ്ങള്‍ക്കും രാംപഥില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രമേയത്തിന് അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കി.

അയോധ്യയില്‍ മാംസവും മദ്യവും വില്‍പ്പന നടത്തുന്നത് നേരത്തെ വിലക്കിയിരുന്നെങ്കിലും ഫൈസാബാദ് നഗരത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ രാംപഥില്‍ മുഴുവന്‍ നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. അയോധ്യ മേയര്‍ ഗിരീഷ് പതി ത്രിപാഠിയാണ് വ്യാഴാഴ്ച തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

നഗരത്തിന്റെ യഥാര്‍ഥ ആത്മീയ മുഖം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് നിരോധനം നടപ്പിലാക്കുന്നത്. മേയര്‍, ഡെപ്യൂട്ടി മേയര്‍, 12 കോര്‍പ്പറേറ്റര്‍മാര്‍ എന്നിവരടങ്ങുന്ന അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവര്‍ പ്രമേയം പാസാക്കിയെന്നും മേയര്‍ അറിയിച്ചു.ബിജെപിയില്‍ നിന്നുള്ള സുല്‍ത്താന്‍ അന്‍സാരി മാത്രമാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏക മുസ്‌ലിം കോര്‍പ്പറേറ്റര്‍.

അയോധ്യയിലെ സരയു തീരത്ത് നിന്ന് ആരംഭിക്കുന്ന രാംപഥിന്റെ അഞ്ച് കിലോമീറ്റര്‍ ദൂരം ഫൈസാബാദ് നഗരത്തിലാണ് വരുന്നത്. നിലവില്‍ ഈ ഭാഗത്ത് മാംസവും മദ്യവും വില്‍ക്കുന്ന നിരവധി ഔട്ട്ലെറ്റുകള്‍ ഉണ്ട്.

Continue Reading

Trending