Connect with us

kerala

സര്‍ചാര്‍ജടക്കം ഈ മാസം വൈദ്യുതിക്ക് അധികം യൂണിറ്റിന് നല്‍കേണ്ടത് 36 പൈസ

ഇതിനുപുറമേയാണ് 19 പൈസ സര്‍ച്ചാര്‍ജ് നല്‍കേണ്ടിവരുന്നത്. കെ.എസ്.ഇ.ബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷന്‍ അനുവദിച്ച ഒന്‍പത് പൈസയുമാണ് ഇപ്പോള്‍ സര്‍ച്ചാര്‍ജ്.

Published

on

വൈദ്യുതിക്ക് ഈ മാസം അധികം നല്‍കേണ്ടിവരുന്നത് യൂണിറ്റിന് 36 പൈസ. 19 പൈസ സര്‍ച്ചാര്‍ജുംകൂടി നല്‍കേണ്ടിവരുന്നതുകൊണ്ടാണിത്. സര്‍ച്ചാര്‍ജ് കണക്കാക്കാതെയാണ് എല്ലായ്പ്പോഴും നിരക്ക് കൂട്ടുന്നത്.

ഈ വര്‍ഷം യൂണിറ്റിന് 16-ഉം അടുത്തരണ്ടുവര്‍ഷത്തേക്ക് 12 പൈസയും വര്‍ധിപ്പിച്ചെന്നാണ് റെഗുലേറ്ററി കമ്മിഷന്‍ അറിയിച്ചത്. എന്നാലിത് ഫലത്തില്‍ യഥാക്രമം 16.94-ഉം 12.68 പൈസയും വരുമെന്നാണ് കെ.എസ്.ഇ.ബി.യുടെ കണക്കുകൂട്ടല്‍.

ഇതിനുപുറമേയാണ് 19 പൈസ സര്‍ച്ചാര്‍ജ് നല്‍കേണ്ടിവരുന്നത്. കെ.എസ്.ഇ.ബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷന്‍ അനുവദിച്ച ഒന്‍പത് പൈസയുമാണ് ഇപ്പോള്‍ സര്‍ച്ചാര്‍ജ്.

ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ച്ചാര്‍ജിലൂടെ ഈടാക്കുന്നത്. അടുത്തമാസവും സര്‍ച്ചാര്‍ജ് ഒഴിവാകില്ല. കെ.എസ്.ഇ.ബി. ചുമത്തുന്ന പത്തുപൈസ തുടരാനാണ് സാധ്യത.

ഈ വര്‍ഷം ഏപ്രില്‍മുതല്‍ ജൂലായ്വരെ വൈദ്യുതി വാങ്ങാന്‍ 37 കോടി അധികം ചെലവിട്ടത് പിരിച്ചെടുക്കാന്‍ ഡിസംബറില്‍ യൂണിറ്റിന് 17 പൈസകൂടി സര്‍ച്ചാര്‍ജ് അനുവദിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അപേക്ഷ ഇതുവരെ റെഗുലേറ്ററി കമ്മിഷന്‍ പരിഗണിച്ചിട്ടില്ല. കമ്മിഷന്‍ തീരുമാനിക്കുന്നമുറയ്ക്ക് അതും നല്‍കേണ്ടിവരും.

kerala

ഹണി ട്രാപ്പ്; വൈദികനില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍

വീഡിയോ കോളുകളിലൂടെ വൈദികന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു

Published

on

വൈദികനെ ഭീഷണിപ്പെടുത്തി 41.52 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബാംഗ്ലൂര്‍ സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. നേഹ, സാരഥി എന്നിവരെ വൈക്കം പൊലീസാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വീഡിയോ കോളുകളിലൂടെ വൈദികന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. 2023 ഏപ്രില്‍ മാസം മുതല്‍ പലതവണകളായി വൈദികനില്‍ പണം തട്ടി. കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ വൈദികന്‍ പൊലീസില്‍ പരാതി നല്കുകയായിരുന്നു.

സ്വകാര്യ സ്ഥാപനത്തില്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുകയാണ് വൈദികന്‍. ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയും ഇടയ്ക്കിടെയുള്ള വീഡിയോ കോളുകളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു.

Continue Reading

kerala

വര്‍ഗീയത കൊണ്ട് കേരളത്തില്‍ ആരും ക്ലച്ച് പിടിക്കില്ല; പി.കെ കുഞ്ഞാലിക്കുട്ടി

പി.എം.എ സലാമിനെതിരായ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നതല്ല

Published

on

വര്‍ഗീയത കൊണ്ട് കേരളത്തില്‍ ആരും ക്ലച്ച് പിടിക്കാന്‍ പോകുന്നില്ലെന്ന് മുസ്‌ലിംലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷലിപ്തമായ വര്‍ഗീയത പ്രചരിപ്പിച്ചിട്ടും പാലക്കാട് യു.ഡി.എഫ് ജയിച്ചു. ഏതുതരം വര്‍ഗീയത കൊണ്ടു കേരളത്തില്‍ ക്ലച്ച് പിടിക്കില്ല. ലീഗിനെതിരായ സാമ്പാര്‍ മുന്നണിയിലെ കഷ്ണങ്ങള്‍ ഏതൊക്കെയായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. താനൂരില്‍ ഇടതുപക്ഷം ജയിച്ചത് ഈ സാമ്പാര്‍ മുന്നണി കൊണ്ടാണ്. ലീഗിനെതിരായ പ്രചാരണമൊന്നും ജനം ഏറ്റെടുക്കില്ല. വര്‍ഗീയതയെ എതിര്‍ക്കുന്നവര്‍ക്കൊപ്പം ജനം നില്‍ക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെതിരായ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. നിരന്തരമായി ഇത്തരം വിവാദങ്ങളുണ്ടാകുന്നവരുടെ ഉദ്ദേശ്യം വേറെയാണ്. സമസ്തയില്‍ അച്ചടക്കമുണ്ടാക്കേണ്ടത് സമസ്ത നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. മുസ്‌ലിംലീഗ്‌ പൊതുസമൂഹത്തെ കൂട്ടിപ്പിടിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

പത്തനംതിട്ടയിലെ പീഡനക്കേസില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ദേശീയ വനിതാ കമ്മീഷന്‍

സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു

Published

on

പത്തനംതിട്ടയിലെ പീഡനക്കേസില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ദേശീയ വനിതാ കമ്മീഷന്‍. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കായികതാരമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. 2019ല്‍ വിവാഹ വാഗ്ദാനം നല്‍കി കാമുകനായിരുന്നു പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാള്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയും പിന്നീട് സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കൈമാറിയതായാണ് വിവരം.

പതിമൂന്ന് വയസ് മുതല്‍ പീഡനത്തിനിരയായതായി കായികതാരമായ പെണ്‍കുട്ടി ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് നിലവില്‍ പതിനെട്ട് വയസുണ്ട്. വിഷയം മഹിളാ സമഖ്യ സൊസൈറ്റി വഴി സിഡബ്ല്യുസിയിലെത്തി. ഇതിന് പിന്നാലെ സിഡബ്ല്യുസി സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. 64 പേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ രാജീവ് പറഞ്ഞിരുന്നു.

Continue Reading

Trending