Connect with us

crime

വടകരയിൽ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പില്‍ ഹിജാസിനാണ് കുത്തേറ്റത്

Published

on

കോഴിക്കോട്: വടകരയില്‍ ലഹരിക്കടിമകളായ യുവാക്കള്‍ തമ്മിലുള്ള കൈയാങ്കളി അവസാനിച്ചത് കത്തിക്കുത്തില്‍. സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പില്‍ ഹിജാസിനാണ് കുത്തേറ്റത്.

തമിഴ്‌നാട്ടുകാരനായ അജി എന്നയാളാണ് ഹിജാസിനെ കുത്തിയത്. കൈയാങ്കളിക്കിടെ കുപ്പി പൊട്ടിച്ച് അജി ഹിജാസിനെ കുത്തുകയായിരുന്നു. അജിയെ പൊലീസ് പിടികൂടി.

crime

വീട്ടിൽ എം.ഡി.എം.എ വിൽപന; മൂന്നു പേർ പിടിയിൽ

Published

on

കണ്ണൂർ: വാടകവീട് കേന്ദ്രീകരിച്ചു എം.ഡി.എം.എ വിൽപന നടത്തുന്ന യുവതിയടക്കം മൂന്നുപേർ കണ്ണൂരിൽ പിടിയിൽ. ഉളിക്കൽ നുച്ചിയാട് സ്വദേശി മുബഷീർ (31), കർണാടക സ്വദേശികളായ കോമള (31), അബ്ദുൽ ഹക്കിം (32) എന്നിവരെയാണ് ഉളിക്കൽ പൊലീസും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ഇരിട്ടി ഡിവൈ.എസ്‌.പിയുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ഇവർ താമസിക്കുന്ന നുച്ചിയാട് വാടക ക്വോർട്ടേഴ്‌സിൽനിന്ന് മയക്കുമരുന്നുമായി മൂവർ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

നുച്ചിയാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വോർട്ടേഴ്സ് കോംപ്ലക്സിൽ കുടുംബാംഗങ്ങൾ എന്ന വ്യാജേന താമസിച്ചാണ് ഇവർ മയക്കുമരുന്നു വിൽപന നടത്തിയിരുന്നത്. വീട്ടിലെത്തിയ പൊലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെതുടർന്ന്, പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Continue Reading

crime

കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍

ഉളിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

Published

on

കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍. നുച്യാട് സ്വദേശിയായ മുബഷീര്‍, കര്‍ണാടക സ്വദേശികളായ കോമള, അബ്ദുള്‍ ഹക്കീം എന്നിവരാണ് പിടിയിലായത്.

ഉളിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പൊലീസിനെ കണ്ടപ്പോള്‍ എംഡിഎംഎ ടോയിലറ്റിലിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.

Continue Reading

crime

മാരകലഹരിയായ മെത്താംഫിറ്റമിനുമായി ഒരാള്‍ പിടിയില്‍

2020-ല്‍ മയക്കുമരുന്ന് കടത്തിയ കേസിലും ശംസുദ്ധീന്‍ പ്രതിയാണ്.

Published

on

മാരകലഹരിയായ മെത്താംഫിറ്റമിനുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പുല്ലൂര്‍ എടലോളി ശംസുദ്ധീന്‍(46)ആണ് പിടിയിലായത്. മഞ്ചേരി തുറക്കല്‍ കിഴിശ്ശേരി റോഡ് ജങ്ഷനില്‍ വെച്ചാണ് 9.071ഗ്രാം മെത്താംഫിറ്റമിനുമായി ഇയാളെ അറസ്റ്റുചെയ്തത്.

എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി മഞ്ചേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വംനല്‍കിയത്. 2020-ല്‍ മയക്കുമരുന്ന് കടത്തിയ കേസിലും ശംസുദ്ധീന്‍ പ്രതിയാണ്.
കാറില്‍ 615 ഗ്രാം ഹാഷിഷ് ഓയിലും 4.800 ഗ്രാം എംഡിഎംഎയും കടത്തിയ ആ കേസിന്റെ നടപടികള്‍ കോടതിയില്‍ നടക്കുന്നതിനിടെയാണ് ഇയാളെ വീണ്ടും മെത്താംഫിറ്റമിനുമായി മഞ്ചേരി എക്‌സൈസ് പിടികൂടിയത്.

പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍. വിജയന്‍, എം.എന്‍. രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസര്‍ കെ.പി. സാജിദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജന്‍ നെല്ലിയായി, ടി. ശ്രീജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Continue Reading

Trending