crime
പുകവലിച്ചത് പിടി കൂടി, കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്ന് ചാടി യുവാവിന് ഗുരുതര പരുക്ക്
60 KM നും 90 K ഇടയിൽ വേഗതയിൽ ട്രെയിൻ സഞ്ചരിക്കുമ്പോഴാണ് ഇയാൾ ചാടിയത്.

ഓടുന്ന ട്രെയിനിൽ നിന്ന് ചാടി യുവാവിന് ഗുരുതര പരുക്ക്. കൊല്ലം ചവറ സ്വദേശി അൻസാർ ഖാനാണ് ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസിൽ നിന്ന് പുറത്തേക്ക് ചാടിയത്.
60 KM നും 90 K ഇടയിൽ വേഗതയിൽ ട്രെയിൻ സഞ്ചരിക്കുമ്പോഴാണ് ഇയാൾ ചാടിയത്.
ബുധനാഴ്ച വൈകിട്ട് 6.30 ഓടെ ട്രെയിൻ വൈക്കം റോഡ് ആപ്പാഞ്ചിറ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് സംഭവം.
തിരക്കേറിയ കംപാർട്ടുമെൻ്റിലിരുന്ന് ഇയാൾ പുകവലിച്ചപ്പോൾ യാത്രക്കാർ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ ടി.ടി സ്ക്വാഡും, റെയിൽവേ പോലീസും പിടികൂടാനെത്തിയപ്പോഴാണ് ഇയാൾ ട്രെയിനിന്‍റെ വാതിലിൻ്റെ ചവിട്ടുപടിയിലേക്ക് അപകടമായ രീതിയിൽ ഇയാൾ ഇറങ്ങി നിന്നത്.
തുടർന്ന് യാത്രക്കാരും, റെയിൽവേ പോലീസും ഇയാൾക്ക് പലവട്ടം മുന്നറിയിപ്പു നൽകിയെങ്കിലും ഇതനുസരിച്ചില്ല. പിന്നാലെയാണ് ഓടുന്ന ട്രെയിനില്‍നിന്ന് അന്‍സാര്‍ പുറത്തേക്ക് ചാടിയത്.
വീഴ്ചയില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. യുവാവിനെ പിന്നീട് പൊലീസും പ്രദേശവാസികളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിറവം സ്റ്റേഷനിൽ നിന്നാണ് ഇയാൾ തീവണ്ടിയിൽ കയറിയത്.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
crime
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.
അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.
crime
വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.
ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
-
kerala3 days ago
കരാറുകാരുടെ സമരം; കാലിയായി സംസ്ഥാനത്തെ റേഷന്‍ കടകള്‍
-
Cricket2 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
kerala1 day ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala2 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം