Connect with us

kerala

തൃശൂരില്‍ നിയന്ത്രണംവിട്ട കാര്‍ അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

മണലി സ്വദേശി ചുങ്കത്ത് വീട്ടില്‍ ഷാജുവിന്റെ മകന്‍ എബിനാണ്(27) മരിച്ചത്

Published

on

തൃശൂര്‍: കേച്ചേരി മണലിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലേക്കും പാഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു. മണലി സ്വദേശി ചുങ്കത്ത് വീട്ടില്‍ ഷാജുവിന്റെ മകന്‍ എബിനാണ്(27) മരിച്ചത്. മണലി സ്വദേശികളായ വിമല്‍(22), ഡിബിന്‍(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി 11:30 യോടെ മണലി തണ്ടിലം റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വിമലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ഡിബിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം എബിന്റെ മൃതദേഹം സംസ്‌കരിക്കും.

kerala

ആലപ്പുഴ മാരാരിക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് സ്കൂൾ വിദ്യാർത്ഥികൾക്ക് പരുക്ക്

സ്കൂൾ വാഹനം ഓടിച്ച ഡ്രൈവർ മദ്യപിച്ചിരുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി

Published

on

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് സ്കൂൾ വാഹനം മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. പത്ത് വിദ്യാർഥികളുമായി സ‍ഞ്ചരിച്ച ഓട്ടോ ആണ് മറിഞ്ഞത്. അതേസമയം സ്കൂൾ വാഹനം ഓടിച്ച ഡ്രൈവർ മദ്യപിച്ചിരുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. മാരാരിക്കുളം വിദ്യാധിരാജ വിദ്യാനികേതൻ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഏഴു വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ മര്‍ദ്ദിച്ച നൈജീരിയ സ്വദേശിനിയെ ജയില്‍ മാറ്റി

കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കെയ്ൻ ജൂലിയെ മാറ്റിയത്

Published

on

കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മർദനത്തനിരയായ തടവുകാരിയെ ജയിൽ മാറ്റി. കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കെയ്ൻ ജൂലിയെ മാറ്റിയത്. നൈജീരിയക്കാരിയായ സഹതടവുകാരിയെ അക്രമിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.

കണ്ണൂർ വനിതാ ജയിലിലെ തടവുകാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7. 45നായിരുന്നു കേസിനാധാരമായ സംഭവം. കുടിവെള്ളം എടുക്കാൻ പോയ സഹ തടവുകാരിയായ നൈജീരിയൻ വനിതയെ ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി. മർദനമേറ്റ തടവുകാരി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

നല്ലനടപ്പിന്റെ പേരിൽ ഷെറിന് ഇളവ് നൽകാൻ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ജയിലിൽ നല്ല പെരുമാറ്റമെന്നും ശിക്ഷ ഇളവിന് യോഗ്യതയുണ്ടന്നുമായിരുന്നു വനിതാ ജയിൽ ഉപദേശക സമിതിയുടെ കണ്ടെത്തൽ. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലായിരുന്നു ശിക്ഷ ഇളവ് നൽകാനുള്ള തീരുമാനം. മന്ത്രിസഭ ശിപാർശ നിലവിൽ ഗവർണർക്ക് മുന്നിലാണ്.

Continue Reading

kerala

‘പരാതിക്കാരി വിവാഹിതയെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന കുറ്റം നിലനില്‍ക്കില്ല’: ഹൈക്കോടതി

Published

on

കൊച്ചി: പരാതിക്കാരിയായ സ്ത്രീ വിവാഹിതയാണെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുക എന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ഇത്തരം കേസില്‍ വിവാഹ വാഗ്ദാനം തന്നെ അസാധ്യമാണെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ നിരീക്ഷിച്ചു. മാത്രമല്ല ഈ കുറ്റകൃത്യത്തിന് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് സമ്മതം നേടിയതെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഈ കേസില്‍ അങ്ങനെയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വിഷയത്തില്‍ ഹര്‍ജിക്കാരനും പരാതിക്കാരനും തമ്മിലുള്ള ലൈംഗിക ബന്ധം സമ്മതത്തിന്റെ ഫലമാണ്, തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് സമ്മതം നേടിയതെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെടുമ്പോള്‍ മാത്രമേ കുറ്റകൃത്യമാകൂ. വിവാഹ വാഗ്ദാനദത്തിന്റെ അടിസ്ഥാനത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് സ്ത്രീ ആരോപിക്കപ്പെടുമ്പോള്‍ ഒരു സ്ത്രീ നേരത്തെ വിവാഹം കഴിച്ച് വിവാഹമോചനം നേടാതെയാവുമ്പോള്‍ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ വിവാഹ വാഗ്ദാനം തന്നെ അസാധ്യമാണ്. അത്തരം ആരോപണം അടിസ്ഥാന രഹിതമാണ്.
പൊലീസുദ്യേഗസ്ഥനായി ജോലി ചെയ്തിരുന്ന പ്രതി പരാതിക്കാരിയെ വിവാഹം കഴിക്കാന്‍ വാഗ്ദാനം നല്‍കി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും അവരില്‍ നിന്ന് 9,30,000 രൂപ വാങ്ങിയെന്നുമാണ് കേസ്. പ്രതിക്കെതിരെ ഐപിസി സെക്ഷന്‍ അനധികൃതമായി തടങ്കലില്‍ വെയ്ക്കല്‍, ഒരേ സ്ത്രീയെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. വിവാഹം കഴിക്കാന്‍ താന്‍ ആദ്യം ആത്മാര്‍ഥമായി ആഗ്രഹിച്ചെങ്കിലും പിന്നീടാണ് വിവാഹം കഴിച്ചതാണെന്നും രണ്ട് കുട്ടികളുണ്ടെന്നുമറിഞ്ഞതെന്നും അപ്പോഴാണ് തീരുമാനത്തില്‍ നിന്ന് പിന്‍മാറിയതെന്നും പ്രതിയായി ആരോപിക്കപ്പെട്ട പൊലീസുകാരന്‍ വാദിച്ചു. വിവാഹ വാഗ്ദാനം ഈ കേസില്‍ അസാധ്യമായതിനാല്‍ ആരോപിക്കപ്പെടുന്ന ലൈംഗിക പ്രവൃത്തി പരസ്പര സമ്മത്തോടെ മാത്രമേ കണക്കാക്കാന്‍ കഴിയൂ എന്ന് കോടതി വിധിച്ചു.

Continue Reading

Trending