Connect with us

kerala

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

യുവാവിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു

Published

on

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് കാട്ടാന ആക്രമണത്തിൽ ​ഗുരുതരമായ പരിക്കേറ്റതിനു പിന്നാലെ മരിച്ചത്. ആക്രമണത്തിന് പിന്നാലെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് ഉച്ചക്ക് ശേഷം മൂന്നുമണിയോടെ കാട്ടാന ആക്രമണം ഉണ്ടായത്. വനമേഖലയ്ക്ക് സമീപത്താണ് അമർ ഇലാഹിയും കുടുംബവും. യുവാവിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

ആശുപത്രിയിലെത്തിക്കുമ്പോൾ അതീവ ​ഗുരുതരാവസ്ഥയിലായിരുന്നു യുവാവ് മണിക്കൂറുകൾക്കകം തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വീട്ടിലെ ഏക ആശ്രയമായിരുന്നു അമർ എന്ന് അയൽവാസി പ്രതികരിച്ചു. കഴിഞ്ഞ 3 വർഷമായി പ്രദേശത്ത് ആന ശല്യമുണ്ടെന്നും ആദ്യമായാണ് പ്രദേശത്ത് ഒരാൾ കൊല്ലപ്പെടുന്നത്. നിലവിൽ ഭീതിയുള്ള സാഹചര്യമാണെന്നും അയൽവാസി കൂട്ടിച്ചേർത്തു.

kerala

ഇടുക്കിയില്‍ നാല് വയസുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

Published

on

ഇടുക്കി: വെള്ളക്കെട്ടിൽ വീണു നാല് വയസ്സുകാരൻ മരിച്ചു. കാന്തല്ലൂർ പെരുമല സ്വദേശികളായ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. വീടിന്റെ സമീപത്തെ കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം.
മറ്റ് കുട്ടികളോടൊപ്പം കളിക്കവേ കുഴിയിൽ വീണെന്നാണ് നിഗമനം. കുട്ടിയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കുഴിയിലെ വെള്ളത്തിൽ വീണുകിടക്കുന്നത് കണ്ടു. തുടർന്ന് മറയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

kerala

‘ഇടതു സ്ഥാനാർത്ഥിയാകും എന്നത് മാധ്യമങ്ങളുടെ സൃഷ്ടി; കോൺഗ്രസുകാരനായി മരിക്കാനാണ് ആഗ്രഹം’; ആര്യാടൻ ഷൗക്കത്ത്

Published

on

നിലമ്പൂരിൽ ഇടത് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണത്തെ തള്ളി ആര്യാടൻ ഷൗക്കത്ത്. താൻ ഇടതു സ്ഥാനാർത്ഥിയാകുമെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും കോൺഗ്രസുകാരനായി മരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം തനിക്ക് ഒരു പാരമ്പര്യമുണ്ട്. അത് തന്റെ പിതാവിൻറെ പാരമ്പര്യമാണ്.

അവസാന നിമിഷത്തിലും കോൺഗ്രസിന്റെ പതാക പുതപ്പിക്കാൻ മറക്കരുത് എന്നാണ് പിതാവ് തന്നോട് പറഞ്ഞത്. അങ്ങനെയുള്ള ഒരു പിതാവിൻറെ മകനാണെന്നും തൻറെ മൃതശരീരത്തിലും കോൺഗ്രസിന്റെ പതാക പുതപ്പിക്കണമെന്നാണ് ആഗ്രഹമെന്നും ആര്യാടൻ ഷൗക്കത്ത്  പറഞ്ഞു.

കോൺഗ്രസ് പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിക്കായി നിലമ്പൂർ കാതോർത്തിരിക്കുകയാണ്. യുഡിഎഫ്, പ്രത്യേകിച്ച് മുസ്ലിം ലീഗും കോൺഗ്രസും, തിരഞ്ഞെടുപ്പിനായി മണ്ണും മനസ്സും ഒരുക്കി കാത്തിരിക്കുകയാണ്. നിലമ്പൂരിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിൽ ഒരു തർക്കവും ഇല്ല

ഹൈക്കമാന്റ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി വിജയിക്കും. പി വി അൻവറിൻ്റെ സ്വാധീനം പാർട്ടി വിലയിരുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന അന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവുമെന്നും യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

Continue Reading

kerala

ലഹരിക്കേസ്: ഷൈൻ നാളെ ഹാജരാകേണ്ട; മൊഴിയെടുപ്പ് വിശദമായി പരിശോധിച്ച ശേഷം

Published

on

കൊച്ചി:ലഹരി കേസില്‍ നടന്‍ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ഇനി ഷൈന്‍ ടോം ചാക്കോയെ വിളിപ്പിച്ചാൽ മതിയെന്ന് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം സംഘം യോഗം ചേരും. ഷൈനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക.

ഷൈനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളവരുടെയും ലഹരിസംഘങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെയും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പൊലീസിന് സമയം ആവശ്യമാണ്. അവധിയിലായിരുന്ന സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തിരികെ ജോലിയിൽ പ്രവേശിച്ചതിനാൽ, കേസിൽ ഇതുവരെ ലഭ്യമായ വിവരങ്ങളും തെളിവുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പരിശോധിച്ചു ചർച്ച ചെയ്ത ശേഷമാകും രണ്ടാംഘട്ട മൊഴിയെടുപ്പ്. നേരത്തേ 21 അല്ലെങ്കിൽ 22ന് രണ്ടാംഘട്ട തെളിവെടുപ്പിന് ഹാജരാകണമെന്നാണു ഷൈനിന് പൊലീസ് നൽകിയിരുന്ന നിർദേശം. ഇതിൽ 21 തിരഞ്ഞെടുത്തത് ഷൈൻ തന്നെയായിരുന്നു.

അതേസമയം, ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനയില്‍ ലഹരി ഉപയോഗം തെളിഞ്ഞില്ലെങ്കില്‍ എഫ്ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്ന് ഷൈന്‍ ടോം ചാക്കോയ്ക്ക് ലഭിച്ച നിയമോപദേശം. പൊലീസ് ചുമത്തിയ വകുപ്പുകള്‍ ദുര്‍ബലമാണെന്നും ലഹരി കണ്ടെടുക്കാത്തതിനാല്‍ കോടതിയില്‍ കേസ് പൊളിയുമെന്നുമാണ് ഷൈനിന്‍റെ അഭിഭാഷകരുടെ വിലയിരുത്തല്‍. എന്നാല്‍, കേസ് ബലപ്പെടുത്താന്‍ ഷൈനിനെതിരെ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടെ, സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന ഷൈനിന്‍റെ മൊഴിയും പുറത്തുവന്നു.

Continue Reading

Trending