Connect with us

gulf

സഊദി യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളി യുവാവിന് ഡോക്ടറേറ്റ്

സിവില്‍ ഇഞ്ചീനിയറിങിലെ വിത്യസ്ത മേഖലകളുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനാണ്‌ ഡോക്ടറേറ്റ് ലഭിച്ചത്.

Published

on

അശ്‌റഫ് ആളത്ത്
ദമ്മാം

ദഹ്റാന്‍ കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസില്‍ (കെ എഫ് യു പി എം) നിന്ന് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് ഫസിലിന് ഗവേഷണത്തിന്‌ ഡോക്ടറേറ്റ് ലഭിച്ചു. സിവില്‍ ഇഞ്ചീനിയറിങിലെ വിത്യസ്ത മേഖലകളുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനാണ്‌ ഡോക്ടറേറ്റ് ലഭിച്ചത്.

ഇതാദ്യമായാണ്‌ ഒരു മലയാളിക്ക് കെ എഫ് യു പി എമില്‍ നിന്നും ഡോക്ടറേറ്റ് ലഭിക്കുന്നത്. കൊല്ലം ടി. കെ. എം. കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ നിന്ന് എം ടെക്കും പത്തനംതിട്ട മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്ന് ബിടെകും കഴിഞ്ഞ ശേഷമാണ് കെ എഫ് യു പി എമ്മില്‍പി എച് ഡിക്ക് പ്രവേശനം ലഭിച്ചത്. പി എച് ഡിപഠന വേളയിൽ കെ എഫ് യു എമ്മിലെ സിവിൽ ആൻഡ് എൻവിറോണ്‍മെന്‍റല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ലക്ചററായി സേവനമനുഷ്ഠിച്ചിരുന്നു. പഠന കാലയളവിൽ അദ്ദേഹം നിരവധി ജേർണൽ, കോൺഫറൻസ് പേപ്പറുകളും ബുക്ക് ചാപ്റ്ററുകളും പ്രസിദ്ധീകരിച്ചു.

സൗദി ലുലു കിഴക്കൻ പ്രവിശ്യ മുന്‍ റീജിയണൽ ഡയറക്ടർ അബ്ദുൽ ബഷീറിന്‍റേയും ഷക്കീല അബ്ദുൽ ബഷീറിന്റെയും മകനാണ് ഡോ. മുഹമ്മദ് ഫസിൽ. മുഹമ്മദ് ഫവാസ്, ഫഹീം അബ്ദുൽ ബഷീർ, ഹാറൂൺ ബഷീർ എന്നിവര്‍ സഹോദരങ്ങളാണ്‌. ഭാര്യ: ഷഹ്‌മ ഉസ്മാൻ. മക്കൾ: ഫർഹ, ഇഹ്‌സാൻ.

gulf

റിയാദിലെ ജയിലിലെത്തിയിട്ടും ഉമ്മക്ക് റഹീമിനെ​ നേരിൽ കാണാനായില്ല

നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

Published

on

സഊദി  അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മക്ക് നേരിട്ട് കാണാനായില്ല. വീഡിയോ കോൾ വഴി റഹീം ഉമ്മയുമായി സംസാരിച്ചു. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

നിയമ സഹായ സമിതിയുടെ അറിവില്ലാതെ, ചില വ്യക്തികളുടെ സഹായത്തോടെയാണ് റഹീമിന്റെ ജ്യേഷ്ഠനും ഉമ്മയും റിയാദിലെത്തിയത്. മോചനത്തിന് തടസ്സമുണ്ടാകുമെന്ന് കരുതിയാണ് കൂടിക്കാഴ്ചക്ക് തയ്യാറാകാതിരുന്നതെന്ന് നിയമസഹായ സമിതി അറിയിച്ചു.

ഉംറ തീർത്ഥാടനത്തിന് ശേഷം ജയിലിലെത്തി റഹീമിനെ കാണാനായിരുന്നു കുടുംബം കരുതിയിരുന്നത്. റഹീമിന്റെ മോചനം നീണ്ടതോടെയാണ് കുടുംബം സൗദിയിലേക്ക് പോയത്. രണ്ടാഴ്ച മുമ്പ്‌ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു.

വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.

ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ കോടതിയിലെത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന് പ്രതീക്ഷയിലാണ് സഹായ സമിതി.

Continue Reading

gulf

കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാത മൂലം മരിച്ചു

മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

Published

on

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ (52) റിയാദിൽ നിര്യാതനായി. പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ-കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്.

ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടി.എസ്.ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകും.

Continue Reading

gulf

ഹൃദയാഘാതം: കോട്ടയം സ്വദേശി ഒമാനില്‍ നിര്യാതനായി

Published

on

കോട്ടയം സ്വദേശി ഹൃദയാഘാതത്തെ തുടന്ന് ഒമാനില്‍ നിര്യാതനായി. താഴത്തങ്ങാടിയിലെ കിഴക്കെതിൽ കെ.എം. അക്ബർ (73) ആണ് അൽഖുദിൽ മരിച്ചത്.

പിതാവ്: പരേതനായ മുഹമ്മദ് അബ്ദുൽ ഖാദർ. ഭാര്യ: സാബിറ അക്ബർ. മക്കൾ: സിയം അക്ബർ, പരേതയായ സബിത അക്ബർ. മരുമകൾ: ഫാത്തിമ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാത്രി 7.30ന്. അമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Continue Reading

Trending