Connect with us

india

ബംഗ്ലാദേശില്‍ നിന്ന് കാമുകനെ വിവാഹം ചെയ്യാനായി ഇന്ത്യയിലെത്തിയ യുവതി അറസ്റ്റില്‍

കാമുകനെ വിവാഹം ചെയ്യാനായി അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച യുവതി അറസ്റ്റിലായി.

Published

on

അഗര്‍ത്തല: കാമുകനെ വിവാഹം ചെയ്യാനായി അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച യുവതി അറസ്റ്റിലായി. ബംഗ്ലാദേശില്‍ നിന്നുള്ള 24 കാരിയാണ് അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ത്രിപുരയിലെ ഗ്രാമത്തിലെത്തിയത്. കാമുകനുമൊത്ത് കഴിഞ്ഞുവരുന്നതിനിടെ ഇവരെ സംബന്ധിച്ച് വിവരം ലഭിച്ചെത്തിയ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നോര്‍ത്ത് ത്രിപുര ജില്ലയിലെ ധര്‍മനഗറില്‍ നിന്നാണ് ഫാത്തിമ നുസ്റത്ത് എന്ന ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിലായത്. ഇവിടെ ആയൂര്‍വേദ ചികിത്സ നടത്തിയിരുന്ന നൂര്‍ ജലാല്‍ (34) എന്നയാള്‍ക്കൊപ്പം താമസിക്കാനാണ് യുവതി ഇന്ത്യയിലെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദ് വിമാനാപകടം: 125 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്

Published

on

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 84 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പൈലറ്റ് സുമീത് സബർവാളിൻ്റെ മൃതദേഹം മുംബൈയിലെത്തിച്ചു.

അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും. ഫലം കാത്ത് സഹോദരൻ രതീഷ് അഹമ്മദാബാദിൽ തുടരുകയാണ്.

അപകടത്തിന് പിന്നാലെ സർവ്വീസ് നിർത്തിവെച്ച അഹമ്മദാബാദ് – ലണ്ടൻ എയർ ഇന്ത്യ സർവീസ് ഇന്ന് പുനരാരംഭിക്കും. ഉച്ചയ്ക്ക് 1.17 ന് എയർ ഇന്ത്യ ബോയിംഗ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. അതേസമയം വിമാന അപകടം ഉണ്ടായ സ്ഥലത്ത് ഇന്നും പരിശോധനകളും മറ്റും തുടരും.

Continue Reading

Health

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ആക്റ്റീവ് കേസുകളുടെ എണ്ണം 6836

കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു

Published

on

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. ആക്റ്റീവ് കേസുകളുടെ എണ്ണം 6836 ആയി കുറഞ്ഞു. ഒറ്റ ദിവസം 428 കേസുകളുടെ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു. ഒറ്റ ദിവസം 261 കേസുകളുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതുവരെ 14772 പേർ രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണം.

ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആക്ടീവ് കേസുകളുടെ എണ്ണം കുറവാണ്. കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നു എന്നത് ആശ്വാസകരമാണ്. LF.7, XFG, JN.1, അടുത്തിടെ തിരിച്ചറിഞ്ഞ NB.1.8.1 എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന ഉപ വകഭേദങ്ങൾ കാരണം ഇന്ത്യയിൽ നിലവിൽ കോവിഡ്-19 കേസുകൾ വർധിച്ചത്.

Continue Reading

india

അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേ മൃതദേഹവും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

Published

on

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 74 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേ മൃതദേഹവും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

അപകടത്തില്‍ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകര്‍ന്ന് 274 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. അതില്‍ 241 പേര്‍ വിമാനത്തിലുണ്ടായിരുന്നവരാണ്.

Continue Reading

Trending