Connect with us

kerala

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1451 പേര്‍ക്കെതിരെ കേസെടുത്തു

ക്വാറന്‍റൈന്‍ ലംഘിച്ചതിന് 186 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Published

on

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1451 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 476 പേരാണ്. 1597 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7660 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 186 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 262, 26, 167
തിരുവനന്തപുരം റൂറല്‍ – 223, 36, 91
കൊല്ലം സിറ്റി – 268, 20, 15
കൊല്ലം റൂറല്‍ – 63, 63, 111
പത്തനംതിട്ട – 66, 53, 62
ആലപ്പുഴ – 37, 13, 15
കോട്ടയം – 83, 56, 323
ഇടുക്കി – 72, 2, 6
എറണാകുളം സിറ്റി – 88, 20, 12
എറണാകുളം റൂറല്‍ – 82, 10, 118
തൃശൂര്‍ സിറ്റി – 18, 11, 3
തൃശൂര്‍ റൂറല്‍ – 23, 18, 22
പാലക്കാട് – 17, 18, 61
മലപ്പുറം – 2, 1, 172
കോഴിക്കോട് സിറ്റി – 5, 6, 2
കോഴിക്കോട് റൂറല്‍ – 43, 52, 5
വയനാട് – 27, 0, 37
കണ്ണൂര്‍ സിറ്റി – 37, 37, 126
കണ്ണൂര്‍ റൂറല്‍ – 2, 2, 65
കാസര്‍ഗോഡ് – 33, 32, 184

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ്

സ്‌പോട്ട് ബുക്കിങ് ഇനി നിലയ്ക്കലില്‍ മാത്രം

Published

on

ശബരിമല തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്. മകരവിളക്കിന്റെ പ്രധാന ദിവസമായ 11 മുതല്‍ 14 വരെ കാനനപാത വഴിയുള്ള യാത്രാ നിയന്ത്രണങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് ഇളവ് അനുവദിക്കും.

എരുമേലി മുക്കുഴി കാനനപാതയിലൂടെ വെര്‍ച്വല്‍ ക്യൂ വഴി ഇതിനകം ബുക്ക് ചെയ്ത തീര്‍ഥാടകരെ കടത്തിവിടും. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തര്‍ക്ക് ഇളവ് അനുവദിക്കില്ല. സ്പോട്ട് ബുക്കിങ് ഇനിയുള്ള ദിവസങ്ങളില്‍ നിലയ്ക്കലില്‍ മാത്രമായിരിക്കും ലഭ്യമാകുക.

 

 

Continue Reading

kerala

മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ സാദിഖലി തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കര്‍ദിനാള്‍ മാര്‍ ക്ലിമിസ്‌

മാനവസൗഹാര്‍ദ്ദം നിലനില്‍ക്കാന്‍ ഇനിയും ഇത്തരം ഇടപെടലുണ്ടാകണമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമിസ്‌

Published

on

മലപ്പുറം: മതസൗഹാര്‍ദ്ദത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശവുമായി കേരള കതോലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ക്ലിമിസ് തിരുമേനി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി. സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്നലെ മലപ്പുറത്ത് വിവിധ പരിപാടികള്‍ക്കായി എത്തിയതായിരുന്നു കര്‍ദിനാള്‍. തുടര്‍ന്ന് ഒരുമണിക്കുറോളം സമയമാണ് അദ്ദേഹം പാണക്കാട് ചെലവഴിച്ചത്. സംസ്ഥാനത്തെ പ്രബല ന്യൂനപക്ഷങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും അടയാളപ്പെടുത്തലായി കൂടിക്കാഴ്ച മാറി.


മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ദിനാള്‍ എല്ലാ പിന്തുണയും അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സമുദായങ്ങള്‍ തമ്മിള്‍ സൗഹാര്‍ദ്ദത്തോടെയും ഒത്തിണക്കത്തോടെയും മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു. മുനമ്പം അടക്കമുള്ള പ്രശ്‌നങ്ങള്‍ സമുദായങ്ങള്‍ തമ്മിലുള്ള വെറുപ്പിനുള്ള അഗ്നിയാക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ അതിനെ അണച്ചുകളഞ്ഞ സാദിഖലി തങ്ങളുടെ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. മാനവസൗഹാര്‍ദ്ദം നിലനില്‍ക്കാന്‍ ഇനിയും ഇത്തരം ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഉച്ചഭക്ഷണവും ഒന്നിച്ച് കസാദിഖലി തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയെയും കര്‍ദിനാള്‍ സഭാ ആസ്ഥാനത്തേക്ക് പ്രത്യേകം ക്ഷണിച്ചു. ഴിച്ചാണ് കര്‍ദിനാള്‍ പാണക്കാട് നിന്നും മടങ്ങിയത്.

Continue Reading

kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് ദേഹത്തേക്ക് കയറി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

മടവൂര്‍ ഗവ.എല്‍പിഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്.

Published

on

തിരുവനന്തപുരം മടവൂരില്‍ സ്‌കൂള്‍ ബസ് ദേഹത്തേക്ക് കയറി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവ.എല്‍പിഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നില്‍വെച്ചായിരുന്നു അപകടം.

ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥിനി കാല്‍ വഴുതി വീഴുകയായിരുന്നു. ഈ സമയം ബസിന്റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

 

 

Continue Reading

Trending