Connect with us

kerala

തെങ്ങ് വീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം

പഴയങ്ങാട് മുട്ടം സ്വദേശികളായ മന്‍സൂറിന്റെയും സമീറയുടെയും മകന്‍ നിസാലാണ് മരിച്ചത്.

Published

on

കണ്ണൂരില്‍ തെങ്ങ് വീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം. പഴയങ്ങാട് മുട്ടം സ്വദേശികളായ മന്‍സൂറിന്റെയും സമീറയുടെയും മകന്‍ നിസാലാണ് മരിച്ചത്. വീടിന് സമീപത്ത് ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തെങ്ങ് മറിഞ്ഞ് നിസാലിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. തെങ്ങ് പിഴുതു മാറ്റുന്നതു കാണാനായി നിസാല്‍ അവിടെ പോയി നിന്നിരുന്നു. എന്നാല്‍ ജെസിബി ഉപയോഗിച്ചു തെങ്ങ് പിഴുതു മാറ്റുന്നതിനിടെ ദിശ മാറി കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

മുട്ടം വെങ്ങര മാപ്പിള യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് നിസാല്‍.

 

 

Film

‘മാര്‍ക്കോ’ 100 കോടിയിലേക്ക്‌

വയലന്‍സ് രംഗങ്ങളും ആക്ഷന്‍ സീക്വന്‍സുകളുമായി എത്തിയ ചിത്രം പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു.

Published

on

ഹനീഫ് അദേനി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ മാസ് ചിത്രം ‘മാര്‍ക്കോ’ മോളിവുഡില്‍ പുതിയ ബെഞ്ച് മാര്‍ക്ക് സൃഷ്ടിക്കുകയാണ്. വയലന്‍സ് രംഗങ്ങളും ആക്ഷന്‍ സീക്വന്‍സുകളുമായി എത്തിയ ചിത്രം പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു. കേരളത്തിനു പുറത്തും മാര്‍ക്കോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

റിലീസ് ചെയ്ത ആദ്യ ദിവസം മുതല്‍ മാര്‍ക്കോ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം പതിനഞ്ച് ദിവസത്തിനുള്ളില്‍ 1.53 മില്യണ്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചു. 2024-ല്‍ റിലീസ് ചെയ്ത മലയാളം സിനിമകളില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ ചിത്രങ്ങളില്‍ ഏഴാം സ്ഥാനത്താണ് മാര്‍ക്കോ.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദാണ് മാര്‍ക്കോയുടെ നിര്‍മ്മാണം. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20നാണ് മാര്‍ക്കോ തിയേറ്ററിലെത്തിയത്. എന്റര്‍ടെയ്ന്‍മെന്റ് സൈറ്റായ കോയ്‌മോയുടെ റിപ്പോര്‍ട്ട് പ്രകാരം മാര്‍ക്കോ ഇതുവരെ ആഗോള തലത്തില്‍ 82 കോടി രൂപയുടെ കളക്ഷന്‍ നേടിയിട്ടുണ്ട്. ഇത് ഉടന്‍ 100 കോടിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ 45.75 കോടിയാണ് നികുതിയുള്‍പ്പെടെ മൊത്തം ആഭ്യന്തര കളക്ഷന്‍ 53.98 കോടിയും. വിദേശത്ത് നിന്നും 29 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. മുപ്പത് കോടി ബജറ്റില്‍ ഒരുങ്ങിയ ഈ ചിത്രം പതിനഞ്ച് ദിവസത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു.

തെലുങ്കിലും ഹിന്ദിയിലും തമിഴിലും ചിത്രത്തിന് മികച്ച കളക്ഷന്‍ വരുന്നുണ്ട്. ഇതിന് മുന്‍പ് പല മലയാള സിനിമകളും ഉത്തരേന്ത്യയില്‍ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും മാര്‍ക്കോയ്ക്ക് വമ്പന്‍ ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 89 സ്‌ക്രീനുകളില്‍ തുടങ്ങിയ ചിത്രത്തിന്റെ റിലീസ് ഇപ്പോള്‍ 1360 സ്‌ക്രീനുകളിലേക്കാണ് എത്തിനില്‍ക്കുന്നത്. സൗത്ത് കൊറിയയിലും ചിത്രം ഉടന്‍ റിലീസ് ചെയ്യും. ഒരു മലയാള ചിത്രം ആദ്യമായാണ് കൊറിയയില്‍ റിലീസിന് ഒരുങ്ങുന്നത്.

Continue Reading

kerala

എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്.

Published

on

എറണാകുളത്ത് ചാലാക്ക ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. കാല്‍ തെന്നി താഴേക്ക് വീണതാകാം അല്ലെങ്കില്‍ പിറകിലേക്ക് മറിഞ്ഞുവീണതാകാം എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയാണ് സംഭവം. ഏഴാംനിലയുടെ കോറിഡോറിന്റെ ഭാഗത്ത് നിന്നാണ് താഴേക്ക് വീണത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

സുഹൃത്തിനൊപ്പം നടക്കുമ്പോഴാണ് സംഭവം. ഒച്ചകേട്ട് സൃഹുത്ത് തിരിഞ്ഞുനോക്കുമ്പോഴാണ് ഫാത്തിമത് ഷഹാന അപകടത്തില്‍പ്പെട്ടത് അറിയുന്നത്.

Continue Reading

kerala

പെരിയ ഇരട്ടക്കൊല കേസ്; ശിക്ഷിക്കപ്പെട്ട 9 പേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കോടതി നിര്‍ദേശപ്രകാരമെന്ന് വിശദീകരണം

Published

on

പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ സിപിഎം നേതാക്കളായ ഒമ്പത് പേരെ കണ്ണൂരിലേക്ക് കൊണ്ടുപോയി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്.

ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെയാണ് മാറ്റുന്നത്. ഒമ്പത് പേര്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് സിബിഐ കോടതി വിധിച്ചത്. കോടതി നിര്‍ദേശപ്രകാരമാണ് ഇവരെ മാറ്റിയതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

Continue Reading

Trending