Connect with us

kerala

കോട്ടയത്ത് വിദ്യര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

മാങ്ങാപേട്ട സ്വദേശി അനീഷിന്റെ മകന്‍ അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

കോട്ടയം: മുണ്ടക്കയത്ത് പ്ലസ്ടു വിദ്യര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാങ്ങാപേട്ട സ്വദേശി അനീഷിന്റെ മകന്‍ അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുരിക്കുംവയല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു അക്ഷയ്. ഇന്നലെ രാവിലെ പരീക്ഷയെഴുതാന്‍ അക്ഷയ് സ്‌കൂളിലെത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

kerala

കളമശ്ശേരിയില്‍ എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ഏഴുപേര്‍ക്ക് ഒരു നായയില്‍നിന്ന് കടിയേറ്റതെന്നാണു വിവരം

Published

on

കൊച്ചി: കളമശ്ശേരിയില്‍ തെരുവുനായയുടെ കടിയേറ്റ് എട്ടുപേര്‍ക്ക് പരിക്ക്. ചങ്ങമ്പുഴ നഗര്‍, ഉണിച്ചിറ എന്നിവിടങ്ങളിലായാണ് ആക്രമണം നടന്നത്.

സംഭവത്തില്‍ പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജിലും മറ്റു സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ഏഴുപേര്‍ക്ക് ഒരു നായയില്‍നിന്നാണു കടിയേറ്റതെന്നാണു വിവരം.

Continue Reading

kerala

കണ്ണൂരില്‍ സിപിഎം അനുഭാവിയുടെ വീട്ടില്‍ നിന്ന്‌ ഐസ്‌ക്രീം ബോംബുകള്‍ കണ്ടെത്തി

ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന ഉളിക്കല്‍ പരിക്കളത്ത് മൈലപ്രവന്‍ ഗിരീഷി(37)ന്റെ വീട്ടില്‍നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്

Published

on

കണ്ണൂര്‍: ഉളിക്കല്‍ പരിക്കളത്ത് മൂന്ന് ഐസ്‌ക്രീം ബോംബുകള്‍ കണ്ടെടുത്തു. ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന ഉളിക്കല്‍ പരിക്കളത്ത് മൈലപ്രവന്‍ ഗിരീഷി(37)ന്റെ വീട്ടില്‍നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ ഗിരീഷിന്റെ വീടിന്റെ സമീപത്ത് നിന്ന് സ്‌ഫോടന ശബ്ദം കേട്ടിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബോംബുകള്‍ കണ്ടെത്തിയത്. മൂന്ന് പെയിന്റ് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. സമീപത്തുണ്ടായിരുന്ന ഒഴിഞ്ഞ പാത്രത്തില്‍ സൂക്ഷിച്ച ബോംബായിരിക്കും പൊട്ടിയതെന്ന് കരുതുന്നു.

ആര്‍.എസ്.എസ് മുന്‍ താലൂക്ക് ശിക്ഷക് പ്രമുഖായിരുന്നു ഗിരീഷ്. കഴിഞ്ഞ ജനുവരിയിലാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. പരിക്കളത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി കുടുംബ സംഗമത്തില്‍ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനാണ് ഗിരീഷിനെ പാര്‍ട്ടി പതാക കൈമാറി സ്വീകരിച്ചത്.

Continue Reading

kerala

ലൈംഗികാത്രിക്രമ കേസ്: ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ പരാതി

Published

on

സംവിധായകന്‍ ഒമര്‍ ലുലുവിന് ലൈംഗികാത്രിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി. എറണാകുളം റൂറല്‍ പൊലീസാണ് യുവതിയുടെ പരാതിയില്‍ ഒമര്‍ ലുലുവിനെതിരെ കേസെടുത്തിരുന്നത്. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്ന് നിരീക്ഛണത്തിലൂടെയാണ് ഒമറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

സിനിമാരംഗത്തെ യുവ നടിയാണ് ഒമര്‍ ലുലുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ പരാതി. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

 

Continue Reading

Trending