Connect with us

kerala

ഇരിക്കൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസീബ്-റഷീദ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷാമിൽ.

Published

on

ഇരിക്കൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷാമിലാണ് (15) മരിച്ചത്.

ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസീബ്-റഷീദ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷാമിൽ. കൂട്ടുകാരോടൊപ്പം ആയിപ്പുഴ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്.

പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടക്കുന്നതിനാല്‍ മറ്റ് ക്ലാസിലുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അവധി നല്‍കിയിരുന്നു. തുടര്‍ന്നാണ് കൂട്ടുകാര്‍ക്കൊപ്പം ആയിപ്പുഴ ഭാഗത്ത് ഷാമില്‍ കുളിക്കാനിറങ്ങിയത്.

ഒഴുക്കില്‍പെട്ട ഷാമിലിനെ മീന്‍പിടുത്തക്കാരും നാട്ടുകാരും ചേര്‍ന്ന് കരയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ്.

kerala

മുണ്ടക്കൈയിലെ മാലിന്യം തള്ളാനുള്ള സ്ഥലം അല്ല ക്വാര്‍ട്ടേഴ്‌സ്; ദുരന്തബാധിതരെ അപമാനിച്ചതായി പരാതി

തങ്ങളെ അടിമകളെപ്പോലെ കാണുന്നതായും ദുരന്തബാധിതര്‍ കളക്ടര്‍ക്ക് പരാതി നല്‍കി

Published

on

കാരാപ്പുഴ ജലസേചന വകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരെ അധിക്ഷേപിച്ചതായി പരാതി. മുണ്ടക്കൈയിലെ മാലിന്യം തള്ളാനുള്ള സ്ഥലം അല്ല ക്വാര്‍ട്ടേഴ്‌സ് എന്ന് കാരാപ്പുഴ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞതായി ആരോപണം. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കളക്ടര്‍ക്ക് പരാതി നല്‍കി.

ക്വാര്‍ട്ടേഴ്‌സില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ മുണ്ടക്കൈയിലെ മാലിന്യം തള്ളാനുള്ള സ്ഥലം അല്ല ക്വാര്‍ട്ടേഴ്‌സ് എന്ന് പറഞ്ഞതായാണ് കേസ്. ദുരന്തബാധിതര്‍ക്ക് താമസത്തിന് മാത്രമാണ് അനുമതിയെന്നും വാഹനം പാര്‍ക്ക് ചെയ്യാനല്ലെന്നും അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്. തങ്ങളെ അടിമകളെപ്പോലെ കാണുന്നതായും ദുരന്തബാധിതര്‍ കളക്ടര്‍ക്ക് പരാതി നല്‍കി.

Continue Reading

kerala

ബാങ്ക് തട്ടിപ്പ് കേസ്; 27 വര്‍ഷമായി ഒളിവിലായിരുന്നു പ്രതി പിടിയില്‍

1998ല്‍ രണ്ടര കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ ഗോപിനാഥന്‍നായരാണ് അറസ്റ്റിലായത്

Published

on

കോട്ടയം ഇളംങ്ങുളത്ത് ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സഹകരണ ബാങ്ക് സെക്രട്ടറി പിടിയില്‍. 1998ല്‍ രണ്ടര കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ കോട്ടയം ഇളംങ്ങുളം സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ഗോപിനാഥന്‍നായരാണ് അറസ്റ്റിലായത്.

ഇയാള്‍ വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ 12 കേസുകള്‍ നിലവിലുണ്ട്. 27 വര്‍ഷമായി പ്രതി വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നെന്ന് വിജിലന്‍സ് പറഞ്ഞു.

Continue Reading

kerala

ലഹരി ഇടപാട്; ‘തുമ്പിപ്പെണ്ണ്’ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്

ലഹരിമരുന്ന് കച്ചവടക്കാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമിടയില്‍ ‘തുമ്പിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈല്‍ എന്നിവരെയാണ് തടവ് ശിക്ഷക്ക് വിധിച്ചത്

Published

on

ലഹരി ഇടപാട് കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്. ലഹരിമരുന്ന് കച്ചവടക്കാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമിടയില്‍ ‘തുമ്പിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈല്‍ എന്നിവരെയാണ് തടവ് ശിക്ഷക്ക് വിധിച്ചത്. എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്

2023 ഒക്ടോബറിലാണ് കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് 350 ഗ്രാം എം.ഡി.എം.എയുമായി സൂസിമോള്‍ ഉള്‍പ്പടെയുള്ളവരെ പിടികൂടിയത്. വിമാനത്തില്‍ കൊച്ചിയിലെത്തിക്കുന്ന ലഹരിമരുന്ന് അവിടെവെച്ച് കവറുകളിലാക്കി മാലിന്യമെന്നോണം ഉപേക്ഷിക്കുകയാണ് പതിവ്. ഇവര്‍ നല്‍കുന്ന അടയാളം പിന്തുടര്‍ന്ന് കൊച്ചിയിലുള്ളവര്‍ ലഹരിമരുന്ന് വിമാനത്താവള പരിസരത്തുനിന്ന് ശേഖരിക്കും

Continue Reading

Trending