Connect with us

kerala

അതിരപ്പള്ളിയില്‍ വിനോദയാത്രക്കെത്തിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

സീതി സാഹിബ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്

Published

on

അതിരപ്പിള്ളിയില്‍ വിനോദയാത്രക്കെത്തിയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. മറ്റൊരു വിദ്യാര്‍ഥിയെ കാണാതായി. അഴീക്കോട് ലൈറ്റ് ഹൗസ് സ്‌റ്റോപ്പിന് കിഴക്ക് ഭാഗത്ത് കല്ലുങ്കല്‍ ഷക്കീറിന്റെയും മകന്‍ ആദില്‍ഷ (14) ആണ് മരിച്ചത്. സീതി സാഹിബ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അയല്‍വാസിയായ തെങ്ങാകൂട്ടില്‍ വീട്ടില്‍ ഇര്‍ഫാന്‍ അലി (15) യെയാണ് പുഴയില്‍ കാണാതായത്.

ഉച്ചയ്ക്ക് 2:30 മണിയോടെയാണ് അഞ്ചംഗ സംഘം കാറില്‍ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചത്. അതിരപ്പിള്ളി ചിക്ലായി പുഴയില്‍ കുളിക്കാനിറങ്ങിയ ഇവര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

kerala

യു.പിയിലെ സംഭാല്‍ ജില്ലയിലെ ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം; വാഹനങ്ങള്‍ കത്തിച്ചു, പൊലീസ് ലാത്തിവീശി

ഷാഹി ജുമുഅ മസ്ജിദിന് സമീപമാണ് സംഘര്‍ഷമുണ്ടായത്.

Published

on

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ജുമാ മസ്ജിദില്‍ നടക്കുന്ന സര്‍വേക്കിടെ സംഘര്‍ഷം. ഷാഹി ജുമാ മസ്ജിദിന് സമീപമാണ് സംഘര്‍ഷമുണ്ടായത്.

സര്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതിന് പിന്നാലെ കല്ലേറുണ്ടായതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ മസ്ജിദ് ക്ഷേത്രത്തിന്റെ അവശിഷ്ടത്തില്‍ പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ നല്‍കിയ ഹരജിയില്‍ സര്‍വേ നടത്താന്‍ സംഭാല്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.

കോടതി ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെയാണ് സംഭാലില്‍ സംഘര്‍ഷമുണ്ടായത്. രാവിലെ ആറ് മണിയോടെയാണ് ഡി.എം രാജേന്ദ്ര പാന്‍സിയയുടെ നേതൃത്വത്തില്‍ സര്‍വേക്കെത്തിയത്.

എസ്.പി കൃഷ്ണ ബിഷ്‌ണോയ്, എസ്.ഡി.എ വന്ദന മിശ്ര, സി.ഐ അനുജ് ചൗധരി തുടങ്ങിയ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ എഫ്.ഐ.എ രജിസ്റ്റര്‍ ചെയ്യുകയോ മറ്റ് നടപടികള്‍ സ്വീകരിച്ചതായോ വിവരങ്ങളില്ല.

നവംബര്‍ 19ന് സംഭാലില്‍ ലോക്കല്‍ പൊലീസിന്റെയും മസ്ജിദ് മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തില്‍ സമാനമായ സര്‍വേ നടന്നിരുന്നു. ഈ പരിശോധനയില്‍ ക്ഷേത്രത്തോട് സാമ്യമുള്ള ചിഹ്നങ്ങളോ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രമാണെന്ന് തെളിയിക്കുന്ന നിരവധി അടയാളങ്ങളും ചിഹ്നങ്ങളും മസ്ജിദില്‍ ഉണ്ടെന്നും ഇത് കണക്കിലെടുത്ത് സര്‍വേ നടത്തണമെന്നുമായിരുന്നു അഭിഭാഷകന്റെ ആവശ്യം.

വിഷ്ണു ശങ്കര്‍ ജെയിന്‍ എന്ന അഭിഭാഷകനാണ് മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രത്തിന് മുകളിലാണെന്ന് വാദിച്ച് ഹരജി നല്‍കിയത്. സംഭാലിലെ ജുമാ മസ്ജിദ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രമാണെന്ന് ആരോപിച്ചാണ് അഭിഭാഷകന്‍ ജില്ലാ കോടതിയില്‍ ഹരജി നല്‍കിയത്.

സംഭാലിലെ ശ്രീ ഹരി മന്ദിറിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് മസ്ജിദ് നിര്‍മിച്ചതെന്നാണ് അഭിഭാഷകന്‍ സംഭാല്‍ ജില്ലാ കോടതിയില്‍ വാദിച്ചത്. പിന്നാലെ കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താനാണ് കോടതി ഉത്തരവിട്ടത്. ഏഴു ദിവസത്തിനകം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നത്. നവംബര്‍ 11നാണ് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്.

Continue Reading

kerala

ചേലക്കരയില്‍ നിര്‍ത്തിയത് നല്ല സ്ഥാനാര്‍ത്ഥിയെ, സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ചയില്ല; കെ സുധാകരന്‍

പാര്‍ട്ടിക്കുള്ളില്‍ രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണം.

Published

on

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചേലക്കരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ചയില്ലെന്ന് പറഞ്ഞു.നല്ല സ്ഥാനാര്‍ത്ഥിയെ തന്നെയാണ് മണ്ഡലത്തില്‍ നിര്‍ത്തിയതെന്ന് സുധാകരന്‍ പ്രതികരിച്ചു. പാര്‍ട്ടിക്കുള്ളില്‍ രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണം.

ആരും തന്നോട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.  അണികള്‍ക്കിടയില്‍ പരാതിയുണ്ടോ എന്ന് തനിക്കറിയില്ല. പ്രവര്‍ത്തനത്തിന്റെ വിജയമാണ് ഭൂരിപക്ഷം കുറയ്ക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് എസ്ഡിപിഐ പിന്തുണ തേടിയെന്ന ആരോപണത്തിനെതിരെ കെ സുധാകരന്‍ പ്രതികരിച്ചത്. നിര്‍ണായക സമയത്ത് പാര്‍ട്ടിയെ വഞ്ചിച്ചുവെന്നും, സരിന്‍ ചതിയനാണെന്നും സരിന്‍ തിരിച്ചുവന്നാലും കോണ്‍ഗ്രസ് എടുക്കില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

പാലക്കാട് ബിജെപിക്ക് വോട്ട് കുറഞ്ഞതിന് സിപിഎമ്മിന് എന്തിനാണ് സങ്കടം; പ്രതിപക്ഷ നേതാവ്

പതിനെണ്ണായിരത്തിലേറെ വോട്ടുകൾക്ക് രാഹുൽ ജയിച്ചപ്പോൾ അത് എസ്ഡിപിഐയുടെയും വെൽഫെയർ പാർട്ടിയുടെയും വോട്ടുകളാണെന്ന് പറയുന്നത് എന്ത് ന്യായമാണ്. ജനങ്ങളെ അവഹേളിക്കുകയും അപമാനിക്കുകയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പാലക്കാട്ടെ കോൺ​ഗ്രസ് വിജയത്തിൽ ബിജെപിക്കും സിപിഎമ്മിനും ഒരേ നാവും ഒരേ ശബ്ദവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബിജെപിക്ക് വോട്ട് കുറഞ്ഞതിൽ സിപിഎമ്മിന് എന്താണിത്ര സങ്കടം. ബിജെപി സ്ഥാനാർഥിയായിരുന്ന ഇ.ശ്രീധരൻ 2021 ൽ നേടിയ അൻപതിനായിരം വോട്ട് ഇക്കുറി 39,000 ആയിക്കുറഞ്ഞു. ബിജെപിയുടെ വോട്ട് ഗണ്യമായിക്കുറഞ്ഞതിൽ അവരെക്കാൾ ഏറ്റവും കൂടുതൽ സങ്കടം സിപിഎമ്മിനാണ്. അന്ന് ശ്രീധരന് പോയ വോട്ടിൽ നല്ലൊരു ഭാഗം ഇക്കുറി രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടി.

എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‍ലാമിയുടെയും വോട്ടാണോ ഇ. ശ്രീധരന് അന്ന് കിട്ടിയതെന്നാണ് ബിജെപിക്കാരോട് ചോദിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബി​ജെപിയുടെ വോട്ടിനെക്കാൾ കൂടുതൽ വോട്ട് അന്ന് ഇ.ശ്രീധരൻ പിടിച്ചു. അതിൽ നല്ലൊരുഭാഗം ഇക്കുറി രാഹുൽ തിരിച്ചുപിടിച്ചു. അതെങ്ങനെയാണ് എസ്ഡിപിയുടെ വോട്ടാകുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് വർദ്ധിപ്പിച്ചുവെന്നാണ് സിപിഎം അവകാശപ്പെടുന്നത്. 2021ലേക്കാൾ ഇക്കുറി സിപിഎമ്മിന് കൂടിയിരിക്കുന്നത് തൊള്ളായിരത്തോളം വോട്ടുകളാണ്, ആയിരം വോട്ട് പോലുമില്ല. അതുകൂടിയെന്ന് പറയാനാകില്ല. 2021 ലെ വോട്ടർപട്ടികയെക്കാൾ 15,000 വോട്ടുകൾ പുതുതായി ചേർത്തിട്ടുണ്ട്. അതിൽ നിന്ന് ഒരു മൂവായിരം വോട്ടെങ്കിലും സിപിഎമ്മിന് കിട്ടേണ്ടതല്ലെ, അതുപോലും കിട്ടിയിട്ടില്ല.

അതിന്റെ അർത്ഥം സിപിഎമ്മിന്റെ വോട്ട് 2021 നെക്കാൾ താഴേക്ക് പോയെന്നാണെന്നും അദ്ദേഹം പറഞ്ഞു. പതിനെണ്ണായിരത്തിലേറെ വോട്ടുകൾക്ക് രാഹുൽ ജയിച്ചപ്പോൾ അത് എസ്ഡിപിഐയുടെയും വെൽഫെയർ പാർട്ടിയുടെയും വോട്ടുകളാണെന്ന് പറയുന്നത് എന്ത് ന്യായമാണ്. ജനങ്ങളെ അവഹേളിക്കുകയും അപമാനിക്കുകയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

1996ൽ ദേശാഭിമാനി ജമാഅത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്തുകൊണ്ട് ലേഖനം എഴുതിയിട്ടുണ്ട്, ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് പോയത് പിണറായി വിജയനാണ് എന്നിട്ടിപ്പോൾ ജമാഅത്തെ ഇസ്‍ലാമി വർഗിയവാദികളാണെന്ന് സിപിഎം ആരോപിക്കുകയാണ്.

ബിജെപിയുടെ കൂടെ നിന്നുകൊണ്ടാണ് സിപിഎം ജമാഅത്തിനെതിരെ പറയുന്നത്. ഈ പ്രചരണങ്ങളൊക്കെ തകർന്നുപോയതാണ് പാലക്കാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചേലക്കരയിലെ പരാജയവും, വയനാട് പാലക്കാട് വിജയവും പരിശോധിക്കും. കോൺഗ്രസ് ജയിക്കുമെന്ന് കരുതിയ ആളാണ്.രമ്യ ഹരിദാസ് അവിടെ എംപിയായിരുന്ന ആളാണ്. തൃശൂരിലെ സംഘടനാ സംവിധാനത്തിലെ പാളിച്ചകൾ മുഴുവൻ പരിഹരിക്കും. ഒരു കൊല്ലം കൊണ്ട് തൃശൂരിനെ പഴയനിലയിലേക്ക് എത്തിക്കും. സന്ദീപ് വാര്യരെ പുറകിൽ നിർത്തില്ല മുന്നിൽ നിർത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

Trending