Connect with us

kerala

ഏറ്റുമാനൂരില്‍ ഏഴുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ

സെപ്റ്റംബര്‍ 28നാണ് ഏറ്റുമാനൂര്‍ നഗരത്തില്‍ തെരുവുനായ് ആളുകളെ ആക്രമിച്ചത്.

Published

on

കോട്ടയം ഏറ്റുമാനൂരില്‍ ഏഴുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി മൃഗ രോഗനിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.

സെപ്റ്റംബര്‍ 28നാണ് ഏറ്റുമാനൂര്‍ നഗരത്തില്‍ തെരുവുനായ് ആളുകളെ ആക്രമിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണത്തില്‍ താമസിച്ചിരുന്ന നായ കഴിഞ്ഞദിവസം ചത്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; കുട്ടികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

മരിയഗിരി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

Published

on

ഇടുക്കി പീരുമേട്ടില്‍ സ്‌കൂള്‍ വിട്ടു വരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. മരിയഗിരി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ വിദ്യാര്‍ത്ഥികള്‍ ബസ് കാത്തുനിന്നപ്പോഴാണ് കാട്ടാന പാഞ്ഞടുത്തത്. റോഡ് മുറിച്ച് കടന്നെത്തിയ ആനയെ കണ്ട കുട്ടികള്‍ സ്‌കൂള്‍ വളപ്പിലേക്ക് ഓടിക്കയറി.

നാട്ടുകാരും വിദ്യാര്‍ത്ഥികളും ബഹളം വച്ചതോടെ കാട്ടാന തോട്ടത്തിലേക്ക് ഓടിപ്പോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തു വന്നിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി കാട്ടാനശല്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു.

 

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപ

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 880 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 1080 രൂപയാണ് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് താഴിന്നിറങ്ങുന്നതാണ് കണ്ടത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില കുത്തനെ താഴേക്ക് വീണത്.

 

 

Continue Reading

kerala

മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിൽ; വനം വകുപ്പിൻ്റെ റിപ്പോർട്ട്

ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം

Published

on

ഇടുക്കി മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിലെന്ന് വനം വകുപ്പിൻ്റെ റിപ്പോർട്ട്. ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം. ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിനോട് ചേർന്ന് മറ്റൊരിടത്ത് വിമാനമിറക്കാമെന്നും വനം വകുപ്പ് നിര്ദേശിക്കുന്നു. ജില്ലാ കളക്ടർക്കാണ് വനം വകുപ്പ് റിപ്പോർട്ട് നൽകിയത്.

Continue Reading

Trending