Connect with us

kerala

കിണറ്റിൽ വീണ ഏഴുമാസം പ്രായമുള്ള കുഞ്ഞിന്​ ദാരുണാന്ത്യം

അപകടം നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ

Published

on

മഞ്ചേരി: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപാസിൽ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂർ കളത്തുംപടിയൻ ഷിഹാബുദ്ദീൻ്റെയും മകൾ ഹാജാ മറിയമാണ് മരിച്ചത്. ഞായറാഴ്ച‌ രാവിലെ 5.45നാണ് സംഭവം. കുട്ടി വിസർജിച്ചതിനെത്തുടർന്ന് വൃത്തിയാക്കാൻ വേണ്ടി പുറത്തിറങ്ങിയ മാതാവിനെ നായ് ആക്രമിക്കാൻ വന്നപ്പോൾ ഓടുന്നതിനിടെ കൈ തെന്നി കുട്ടി കിണറ്റിൽ വീഴുകയായിരുനെന്ന് വീട്ടുകാർ പറഞ്ഞു.

മഞ്ചേരി അഗ്നിരക്ഷ നിലയത്തിൽനിന്ന് സീനിയർ ഫയർ ആൻഡ് റെസ്‌ ഓഫിസർ അനിലിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷപ്രവർത്തകർ സ്ഥലത്ത് എത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കൃഷ്ണ‌കുമാർ കിണറ്റിൽ ഇറങ്ങി കുട്ടിയെ പുറത്തെടുത്തു. പാണ്ടിക്കാട് പൊലീസ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

kerala

എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ പൊ​ളി​യും: ഡി.​കെ. ശി​വ​കു​മാ​ർ

ക​ർ​ണാ​ട​ക​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് ജ​യി​ക്കും.

Published

on

മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ലേ​ക്കും ക​ർ​ണാ​ട​ക​യി​ൽ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ ഫ​ല​പ്ര​ഖ്യാ​പ​നം വ​രു​ന്ന​തോ​ടെ പൊ​ളി​യു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ.

ഉ​ത്ത​ര ക​ന്ന​ട ജി​ല്ല​യി​ലെ ക്ഷേ​ത്ര ന​ഗ​ര​മാ​യ മു​രു​ഡേ​ശ്വ​ര​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ശി​വ​കു​മാ​ർ. ക​ർ​ണാ​ട​ക​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് ജ​യി​ക്കും.

മ​ഹാ​രാ​ഷ്ട്ര​യി​ൽ താ​ൻ പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നു. അ​വി​ടെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ട്. അ​ടി​യൊ​ഴു​ക്കു​ക​ൾ സം​ബ​ന്ധി​ച്ച് ത​നി​ക്ക് അ​റി​യി​ല്ലെ​ന്ന് ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

Continue Reading

kerala

പ്രിയങ്ക ഗാന്ധിയുടെ ലീഡ് കാല്‍ലക്ഷവും കടന്ന് കുതിക്കുന്നു

ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല.

Published

on

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി മുന്നേറ്റം തുടരുകയാണ്. ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല. ആദ്യ റൗണ്ട് പൂര്‍ത്തിയാപ്പോഴേക്കും പ്രിയങ്കയുടെ ലീഡ് 23,000 കടന്നു.

പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചതിനെത്തുടര്‍ന്ന് വയനാട് സീറ്റ് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

 

Continue Reading

kerala

പാലക്കാട്‌ ജയം സുനിശ്ചിതം; മതേതരത്വം വിജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് നഗരസഭയില്‍ ഇക്കുറി ബിജെപിക്ക് ആധിപത്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Published

on

പാലക്കാട്ട് ശുഭകരമായ ഫലമുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. അന്തിമ വിജയം മതേതരത്വത്തിന്‍റേതാകും. പാലക്കാട് നഗരസഭയില്‍ ഇക്കുറി ബിജെപിക്ക് ആധിപത്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മതേതര മുന്നണിയുടെ മുന്നേറ്റം പഞ്ചായത്തുകളിലടക്കം പ്രകടമാകും. പന്ത്രണ്ടായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് വി. കെ ശ്രീകണ്ഠൻ പറഞ്ഞു.

ആകെ 184 ബൂത്തുകളാണ് പാലക്കാട്ടുള്ളത്. വിക്ടോറിയ കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍.

Continue Reading

Trending