Connect with us

kerala

കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു

കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്‌കൂട്ടര്‍ വാങ്ങിയത്

Published

on

എറണാകുളം: കളമശേരിയില്‍ ഓടികൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന യാത്രിക രക്ഷപ്പെട്ടത് തലനാരിഴയ്്ക്കാണ്. കളമശേരി സ്വദേശി അനഘയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു.

ഇന്ന് രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ വ്യാഴാഴ്ചയാണ് അനഘ് സുസൂക്കിയുടെ ആക്‌സസ് 125 സ്‌കൂട്ടര്‍ വാങ്ങിയത്. സ്‌കൂട്ടര്‍ പൂര്‍ണമായും അഗ്നിക്കിരയായി. വാഹന ഷോറൂം അധികൃതരെ വിവരം അറിയച്ചു.

kerala

കോതമംഗലത്തെ ഗ്യാലറി തകര്‍ന്നു വീണുണ്ടായ അപകടം; സംഘടകര്‍ക്കെതിരെ കേസ്

അപകടമുണ്ടായ ഭാഗത്ത് 1500ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം

Published

on

കോതമംഗലത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ സംഘടകര്‍ക്കെതിരെ കേസ്. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്നും അനുമതി ഇല്ലാതെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. ടൂര്‍ണമെന്റിനെ കുറിച്ച് പഞ്ചായത്തിനെ അറിയിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പോലീസിന് റിപ്പോര്‍ട്ട് നല്‍കും.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഫൈനല്‍ മത്സരം ആയതിനാല്‍ 4000ത്തോളം പേരാണ് മത്സരം കാണാനെത്തിയത്. താത്കാലികമായി നിര്‍മ്മിച്ച തടി കൊണ്ടുള്ള ഗ്യാലറി ആണ് തകര്‍ന്നത്. മുള ഉള്‍പ്പടെയുപയോഗിച്ചാണ് ഗ്യാലറി നിര്‍മിച്ചത്.അപകടമുണ്ടായ ഭാഗത്ത് 1500ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം.

പരിക്കേറ്റവരുടെ ചികിത്സാ ചിലവ് പൂര്‍ണ്ണമായി ഏറ്റെടുക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പരുക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രി എത്തിക്കാന്‍ സാധിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ഷിബു തെക്കുംപുറം വ്യക്തമാക്കി.

Continue Reading

kerala

അമ്പലമുക്ക് വിനീത വധക്കേസ്; ശിക്ഷ വിധി ഇന്ന്

വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല കവരാനായിരുന്നു ക്രൂരകൊലപാതകം

Published

on

അമ്പലമുക്ക് വിനീത വധക്കേസില്‍ കോടതി ശിക്ഷ വിധി ഇന്ന്. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയില്‍ വച്ച് തമിഴ്‌നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല കവരാനായിരുന്നു ക്രൂരകൊലപാതകം.

കേസില്‍ കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടത്തിയിരുന്നു. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പ്രസൂണ്‍ മോഹന്റെതായിരുന്നു കണ്ടെത്തല്‍. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ- ശാസ്ത്രീയ തെളിവുകള്‍ പ്രകാരമായിരുന്നു അന്വേഷണം.

118 സാക്ഷികളില്‍ 96 പേരെ വിസ്തരിച്ചു. പ്രതിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവുകള്‍ ഏഴ് യുഎസ്ബികള്‍ എന്നിവ ഹാജരാക്കി. ഇതുകൂടാതെ 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലവും മാനസികാവസ്ഥയും മനസിലാക്കാന്‍ കന്യാകുമാരി, തിരുവനന്തപുരം ജില്ലാ കലക്ടര്‍മാരുടേതടക്കം ഏഴ് റിപ്പോര്‍ട്ടുകളും തേടിയിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സമാനരീതിയില്‍ നേരത്തെ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ വളര്‍ത്തുമകളായ അഭിശ്രീ എന്നിവരെയും പ്രതി കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി പേരൂര്‍ക്കടയില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്യുമ്പോഴായിരുന്നു വിനീതയുടെ കൊലപാതകം.

Continue Reading

kerala

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും

എട്ടു വര്‍ഷത്തിലധികമായി ഷൈനുമായി ബന്ധമുണ്ടെന്നും സിനിമാ മേഖലയില്‍ പലര്‍ക്കും ലഹരി വിതരണം ചെയ്‌തെന്നും തസ്ലീമ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്.

Published

on

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. പ്രതികള്‍ക്ക് താരങ്ങളെ അറിയാം എന്ന മൊഴിയുടെ അടിസ്ഥാനത്തിലും ഇവര്‍ താരങ്ങളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും എക്‌സൈസിനു ലഭിച്ചു. അതേസമയം കേസില്‍ മൂന്നു പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലീമ സുല്‍ത്താനെ അറിയാമെന്ന് ഷൈന്‍ ടോം ചാക്കോ കൊച്ചിയില്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. എട്ടു വര്‍ഷത്തിലധികമായി ഷൈനുമായി ബന്ധമുണ്ടെന്നും സിനിമാ മേഖലയില്‍ പലര്‍ക്കും ലഹരി വിതരണം ചെയ്‌തെന്നും തസ്ലീമ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമാതാരങ്ങളെ കൂടി ഉടന്‍ ചോദ്യം ചെയ്യാന്‍ എക്‌സൈസ് നീങ്ങുന്നത്.

അടുത്താഴ്ച നോട്ടീസ് നല്‍കി വിളിച്ചുവരുത്താനാണ് തീരുമാനം. സിനിമാ മേഖലയില്‍ ലഹരി എത്തിച്ചു നല്‍കിയതില്‍ പ്രധാനിയാണ് തസ്ലീമ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇക്കാര്യങ്ങളടക്കം താരങ്ങളില്‍ നിന്ന് ചോദിച്ചറിയും. ഒപ്പം തസ്ലീമയടക്കം കേസിലെ മൂന്ന് പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ ലഭിക്കും.

Continue Reading

Trending