Connect with us

kerala

ഓടിക്കൊണ്ടിരുന്ന കെയുആര്‍ടിസി ലോ ഫ്‌ലോര്‍ ബസിന് തീപിടിച്ചു

ബസ് പൂര്‍ണമായും കത്തി നശിച്ചു.

Published

on

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കെയുആര്‍ടിസി ലോ ഫ്‌ലോര്‍ ബസിന് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല. അപകടത്തിനു കാരണം എന്താണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. തൊടുപുഴയില്‍ നിന്നും എറണാകുളത്തേക്ക് വന്ന ലോ ഫ്‌ലോര്‍ ബസിനാണ് തീ പിടിച്ചത്. ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസിന് പുറകു വശത്തു നിന്നുമാണ് തീ പടര്‍ന്നതെന്ന് ബസിലെ ജീവനക്കാര്‍ പറയുന്നു.

മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതോടെ ബസിലെ മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കുകയായിരുന്നു. അപകട സമയം ബസില്‍ ഇരുപത് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ചിറ്റോര്‍ റോഡില്‍ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം: ‘അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അലംഭാവം കാണിച്ചു’: രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്

ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

Published

on

ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണ ചുമതലയില്‍നിന്ന് ഒഴിവാക്കുന്നതിന് തെളിവുകള്‍ ശേഖരിക്കുന്നതിലടക്കം പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മന്തഗതി കാണിച്ചെന്നാണ് കണ്ടെത്തല്‍.

അതേസമയം രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണവും കണക്കിലെടുത്ത് കേസ് അന്വേഷണത്തിന്റെ നിയന്ത്രണം ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ് ഏറ്റെടുത്തു.

ഐബി ഉദ്യോഗസ്ഥ മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസിലെ പ്രതിയായ സുഹൃത്ത് സുകാന്തിനെ ഇതുവരെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ 24ന് ചാക്കയിലെ റെയില്‍വേ ട്രാക്കിലാണു ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരാതി ഔദ്യോഗികമായി കിട്ടാതെ പ്രാഥമിക അന്വേഷണം പോലും വേണ്ടെന്ന നിലപാടിലായിരുന്നു പൊലീസ്. യുവതിയുടെ പിതാവ് പരാതി നല്‍കിയപ്പോഴും ഗൗരവത്തോടെ അന്വേഷണം നടത്താന്‍ പൊലീസ് തയാറായില്ലെന്നും ആരോപണമുണ്ട്.

Continue Reading

kerala

നവോഥാന സമിതിയില്‍ നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണം; ശ്രീനാരായണഗുരുവിന്റെ ആത്മാവ് പൊറുക്കില്ല’: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

വിഷയത്തിൽ ഇടതുപക്ഷ നേതാക്കൾ പ്രതികരിക്കുന്നില്ല.അവർ ഒളിച്ചു കളിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു

Published

on

വെള്ളാപ്പള്ളി നടേശൻ്റെ മലപ്പുറത്തിനെതിരായ പ്രസ്താവനയിൽ പ്രതികരിച്ച് ലീഗ് നേതാവ് ET മുഹമ്മദ് ബഷീർ എം പി. ശ്രീനാരായണഗുരുവിൻ്റെ ആത്മാവ് പൊറുക്കില്ല. നവോഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണം.

വിഷയത്തിൽ ഇടതുപക്ഷ നേതാക്കൾ പ്രതികരിക്കുന്നില്ല.അവർ ഒളിച്ചു കളിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ ലാഭം ആകും അവരുടെ താല്പര്യം. മുനമ്പം വിഷയത്തിൽ കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാൻ ആണ് ബിജെപി ശ്രമം. വർഗീയ ചേരി തിരിവ് ഉണ്ടാക്കാൻ ബിജെപി ആത്മർത്ഥമായി ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വഖഫ് ഭേദഗതി ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യം. ബില്ലിനെതിരെ ശക്തമായ നിലപാട് നേരത്തെ എടുത്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ നിയമം നടപ്പിലാക്കിയാൽ വഖഫ് സ്വത്തുക്കൾ ബിജെപി സർക്കാരിന് ലഭിക്കുമെന്നും വഖഫ് ബോർഡ്‌ നോക്കുകുത്തിയാകുമെന്നും എം പി അഭിപ്രായപ്പെട്ടു.

Continue Reading

Football

ആ അധ്യായം അടഞ്ഞെന്ന് അനസ്

രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്

Published

on

കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.

Continue Reading

Trending