X
    Categories: News

പി.കെ ഫിറോസിന് ഉജ്ജ്വല സ്വീകരണം; പിണറായി വിജയന്റെ അധികാര ധാര്‍ഷ്ട്ര്യത്തിനെതിരെ പ്രതിഷേധം

കോഴിക്കോട് : കള്ളക്കേസില്‍ കുടുക്കി ജയിലിടച്ച് പതിനാറ് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച് കോഴിക്കോട് എത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന് ആവേശോജ്ജ്വല സ്വീകരണം. പിണറായി വിജയന്റെ അധികാര ധാര്‍ഷ്ട്ര്യത്തിനെതിരെയുള്ള യുവതയുടെ പ്രതിഷേധമായി സ്വീകരണ സമ്മേളനം മാറി. ഇന്നലെ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ച് സംസ്ഥാന കമ്മറ്റി പൊടുന്നനെ തീരുമാനിച്ച സ്വീകരണ സമ്മേളനത്തിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. 4.30ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഫിറോസിനെ പ്രകടനമായാണ് സ്വീകരണ സമ്മേളന വേദിയായ മുതലക്കുളത്തേക്ക് ആനയിച്ചത്. രാവിലെ 9.10ന് കൊച്ചുവേളിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം പുറപ്പെട്ട ഫിറോസിന് ജില്ല കമ്മറ്റികളുടെ നേതൃത്വത്തില്‍ കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍ സ്റ്റേഷനുകളില്‍ സ്വീകരണം നല്‍കുകയുണ്ടായി.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇടത് ദുര്‍ഭരണത്തിനെതിരെ സേവ് കേരള എന്ന മുദ്യാവാക്യവുമായി ജനുവരി 18ന് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ തുടര്‍ന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉള്‍പ്പെടെ ഇരുപത്തിയെട്ട് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി റിമാന്റ് ചെയ്തത്. പ്രവര്‍ത്തകരെ ജനുവരി 18ന് തന്നെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യുകയുണ്ടായിരുന്നു. സഹപ്രവര്‍ത്തകരുടെ കേസ് സംബന്ധമായ കാര്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് തുടര്‍ന്ന ഫിറോസിനെ ജനുവരി 23നാണ് പോലീസ് അറസ്റ്റ് ചെയ്തത. 14ദിവസത്തെ ജയില്‍വാസത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് ഇറങ്ങുകയുണ്ടായിരുന്നു. അവര്‍ക്കും സ്വീകരണം നല്‍കി.

മുതലക്കുളത്ത് നടന്ന സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുറഹിമാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സി.കെ സുബൈര്‍, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു. സി രാമന്‍, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, ട്രഷറര്‍ പാറക്കല്‍ അബ്ദുള്ള, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് എടനിര്‍, സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, , മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, കോഴിക്കോട് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി ടി. മൊയ്തീന്‍ കോയ, പ്രസംഗിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മറുപടി പ്രസംഗം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.കെ. മുഹമ്മദലി സ്വാഗതവും ടി.പി.എം ജിഷാന്‍ നന്ദിയും പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ആയ ശരീഫ് കുറ്റൂര്‍, നസീര്‍ നല്ലൂര്‍, പി. സി നസീര്‍, എം. പി നവാസ്, സി. കെ ആരിഫ്, പി. എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, കെ.എം.എ. റഷീദ്, സി. ജാഫര്‍ സാദിഖ്, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, ഗുലാം ഹസ്സന്‍ ആലംഗീര്‍, കുരിക്കള്‍ മുനീര്‍, ദേശീയ കമ്മിറ്റി അംഗങ്ങള്‍ ആയ ആഷിഖ് ചെലവൂര്‍, സി. കെ ഷാക്കിര്‍ സംബന്ധിച്ചു.

 

webdesk11: