Connect with us

kerala

ബലിപെരുന്നാളിനെതിരെ പരാമര്‍ശം; സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി

ഷൈജലിനെതിരെ മുസ്ലിം ലീഗ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Published

on

ബലിപെരുന്നാളിനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സി.പി.എം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി. കോഴിക്കോട് പുതുപ്പാടിയിലെ ലോക്കല്‍ സെക്രട്ടറി ഷൈജലിനെതിരെയാണ് നടപടി. ബലിപെരുന്നാളുമായി ബന്ധപ്പെട്ട് പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പിലെ ഷൈജലിന്റെ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

പുതുപ്പാടിയിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും പഞ്ചായത്ത് മെമ്പര്‍മാരുമൊക്കെയുള്ള ഗ്രൂപ്പിലാണ് ഷൈജല്‍ വിവാദ പരാമര്‍ശം നടത്തിയത്. പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പറായ വ്യക്തി ബലിപെരുന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് ഇട്ട പോസ്റ്റിന് താഴെയാണ് ഷൈജല്‍ ബലിപെരുന്നാളിനെ വിമര്‍ശിച്ച് കുറിപ്പിട്ടത്.

ഷൈജലിനെതിരെ മുസ്ലിം ലീഗ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശമാണ് ഷൈജല്‍ നടത്തിയതെന്ന് ആരോപിച്ചാണ് പരാതി. വിവിധ മതസംഘടനകളും ഷൈജലിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നിരുന്നു. വിവാദമായതോടെ ഷൈജല്‍ ഖേദപ്രകടനം നടത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ പതിനാല് വയസ്സുകാരിയെ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

കട്ടപ്പന സ്വദേശിയായ 43കാരനാണ് പിടിയിലായത്.

Published

on

പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടിയില്‍ പതിനാല് വയസ്സുള്ള മകളെ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍. കട്ടപ്പന സ്വദേശിയായ 43കാരനാണ് പിടിയിലായത്.

ഗര്‍ഭം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലാബ് അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ക്ക് സംശയം തോന്നി നടത്തിയ വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി നിലവില്‍ ഏഴ് ആഴ്ച ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

കൊച്ചി കോര്‍പ്പറേഷനിലെ കൈക്കൂലിക്കേസ്; ഓവര്‍സിയര്‍ എ. സ്വപ്നയെ സസ്‌പെന്‍ഡ് ചെയ്തു

കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം സ്വപ്നയെ പിടികൂടിയത്.

Published

on

കൈക്കൂലിക്കേസ്ുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷനിലെ ഓവര്‍സിയര്‍ എ സ്വപ്നയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം സ്വപ്നയെ പിടികൂടിയത്.

ഇന്നലെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ വിജിലന്‍സ് പിടികൂടിയത്. മൂന്നു നില അപാര്‍ട്‌മെന്റിലെ 20 ഫ്‌ലാറ്റുകള്‍ക്കു നമ്പറിട്ടു നല്‍കാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. സ്വപ്ന നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും നമ്പര്‍ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

തൃശൂര്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് ജി. അനിലിന് മുന്നില്‍ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

Continue Reading

kerala

തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ല: ഹൈക്കോടതി

ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി.

Published

on

ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. പണം പിടിച്ചെടുത്തതിനെതിരായ സിപിഎമ്മിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ആദായനികുതി വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമാണെന്നും കോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സമയത്ത് വലിയ തോതിലുള്ള തുക പിന്‍വലിക്കുമ്പോള്‍ അറിയിക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് വിവരം ഐടി അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് സിപിഎമ്മിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കുകയും, ഒരു കോടി രൂപ പിടിച്ചെടുക്കുകയുമായിരുന്നു. ഇതോടൊപ്പം അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം നിയമപരമായ നടപടികള്‍ മാത്രമാണ് ആദായനികുതി വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് കോടതി വിലയിരുത്തി. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിശോധന നടത്തിയതും പണം പിടിച്ചെടുത്തതുമെന്നും കോടതി വിലയിരുത്തി.

Continue Reading

Trending