Connect with us

News

കുപ്പായങ്ങളുടെ മഴവില്ല് ഒരുങ്ങുന്നു

ഖത്തര്‍ ഫിഫ 2022 ലോകകപ്പിനോടനുബന്ധിച്ചുള്ള പ്രധാന ഫാന്‍ സോണായ ദോഹ കോര്‍ണിഷിന് മുഖാമുഖമുള്ള അല്‍ബിദ പാര്‍ക്കില്‍ ജോലിക്കാര്‍ തിരക്കിലാണ്.

Published

on

അശ്റഫ് തൂണേരി

ദോഹ:സാര്‍, കിദര്‍ ജാതാഹെ… ഫിഫ ഫാന്‍ഫെസ്റ്റിവല്‍ മുഖ്യകവാടം കഴിഞ്ഞ് പണിപുരോഗമിക്കുന്ന ഇടത്തേക്ക് മുന്നോട്ടുപോയപ്പോള്‍ സുരക്ഷാ ജീവനക്കാരന്‍ ചോദിച്ചു. കാണാന്‍ വന്നതാണെന്നും പാസ് കാണിച്ച് മാധ്യമപ്രവര്‍ത്തകനാണെന്നും പറഞ്ഞപ്പോള്‍ നേപ്പാളില്‍ നിന്നുള്ള കുമാര്‍ ബഹാദൂറിന് ബഹുത് ഖുഷി. ചൂണ്ടിക്കാണിച്ച് ഓരോ ഇടങ്ങളെക്കുറിച്ചും പറഞ്ഞു. ഖത്തര്‍ ഫിഫ 2022 ലോകകപ്പിനോടനുബന്ധിച്ചുള്ള പ്രധാന ഫാന്‍ സോണായ ദോഹ കോര്‍ണിഷിന് മുഖാമുഖമുള്ള അല്‍ബിദ പാര്‍ക്കില്‍ ജോലിക്കാര്‍ തിരക്കിലാണ്.

ഫുട്ബോള്‍ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും വെവ്വേറെ പ്രവേശന കവാടങ്ങള്‍. കളി കാണാനുള്ള കൂറ്റന്‍ സ്‌ക്രീന്‍. ഫിഫ സ്റ്റോര്‍. ആരാധകര്‍ക്കും ഡിജിറ്റലായി ഫ്യൂഷന്‍ അനുഭവം സമ്മാനിക്കുന്ന വിസ മാസ്റ്റേഴ്സ് ഓഫ് മൂവ്മെന്റ് കേന്ദ്രം. 32 രാജ്യങ്ങള്‍ അവരുടെ കലാപ്രകടനങ്ങള്‍ നടത്താനുള്ള സ്റ്റേജ് സംവിധാനം. ഭക്ഷ്യവിഭവങ്ങള്‍ക്കുള്ള കേന്ദ്രങ്ങള്‍…എല്ലാം തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തില്‍. പണിക്കാരും വളണ്ടിയര്‍മാരുമെല്ലാം ആവേശഭരിതരായാണ് സംസാരിക്കുന്നത്. ”നവംബര്‍ 19-നാണ് ഞങ്ങളോട് ഡ്യൂട്ടിക്ക് ഹാജരാവാന്‍ പറഞ്ഞത്. ഇതിനായുള്ള ശാസ്ത്രീയമായ പരിശീലനങ്ങള്‍ വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയായി” ഫാന്‍സോണിലെ വളണ്ടിയര്‍ സേവനം ചെയ്യുന്ന കെ.എം.സി.സി പ്രവര്‍ത്തകന്‍ മേപ്പയ്യൂര്‍ സ്വദേശി സഹല്‍ പൊയില്‍ പറഞ്ഞു.

ഫിഫ മ്യൂസിയം ഫാന്‍ഫെസ്റ്റിവലിന്റെ മുഖ്യആകര്‍ഷണങ്ങളിലൊന്നാണ്. ഗോളുകള്‍ ചരിത്രം സൃഷ്ടിക്കുന്നുവെന്ന പേരിലാണ് ഇവിടെ പ്രദര്‍ശനം അരങ്ങേറുക. 1930 മുതലുള്ള ലോകകപ്പുകളുടെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മള്‍ട്ടി മീഡിയാ പ്രദര്‍ശനവും പ്രശസ്ത കളിക്കാര്‍ കളിചരിത്രം പറയുന്നതുമെല്ലാം ഫിഫ മ്യൂസിയം വഴി അവതരിപ്പിക്കപ്പെടും. ‘കുപ്പായങ്ങളുടെ മഴവില്ല്’ എന്ന പേരില്‍ ഖത്തര്‍ ഫിഫ ലോകകപ്പില്‍ കളിക്കുന്ന 32 ടീമുകളുടേയും ജഴ്സിയും പ്രദര്‍ശനത്തിലുണ്ടാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മകന്‍ ട്രാന്‍സ് ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി

മകന്‍ സുനില്‍ കുമാറുമായുള്ള (24) വഴക്കിനെ തുടര്‍ന്നാണ് സുബ്ബ റായിഡുവും (45) സരസ്വതിയും (38) ജീവനൊടുക്കിയത്‌

Published

on

ആന്ധ്രപ്രദേശ് : മകന്‍ ട്രാന്‍സ് ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി. ആന്ധ്രയിലെ നന്ദ്യാല്‍ ജില്ലയിലാണ് സംഭവം. മകന്‍ സുനില്‍ കുമാറുമായുള്ള (24) വഴക്കിനെ തുടര്‍ന്നാണ് സുബ്ബ റായിഡുവും (45) സരസ്വതിയും (38) ജീവനൊടുക്കിയതെന്ന് നന്ദ്യാല്‍ സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ പി. ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. പ്രാദേശിക ട്രാന്‍സ്ജെന്‍ഡര്‍ സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇയാള്‍ മൂന്ന് വര്‍ഷമായി ട്രാന്‍സ്ജെന്‍ഡറുമായി പ്രണയത്തിലായിരുന്നു.

സ്ത്രീയെ വിവാഹം കഴിക്കില്ലെന്നും തന്റെ പങ്കാളിക്കൊപ്പം ജീവിക്കണമെന്നും ആവശ്യപ്പെട്ട് സുനില്‍ കുമാറും മാതാപിതാക്കളുമായി നിരന്തരം വാക്ക്തര്‍ക്കമുണ്ടായുന്നു. ഈ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സുനില്‍ കുമാര്‍ നേരത്തേ ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ട്രാന്‍സ്ജെന്‍ഡറില്‍ നിന്നും ഒന്നരലക്ഷം രൂപ സുനില്‍ കുമാര്‍ കെപ്പറ്റിയതായും മാതാപിതാക്കളോട് ഈ തുക ആവശ്യപ്പെട്ട് നിരന്തരം ശല്യമുണ്ടാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ അംഗങ്ങള്‍ സുനില്‍ കുമാറിന്റെ മാതാപിതാക്കളെ പരസ്യമായി അധിക്ഷേപിച്ചതും ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചതായി പൊലീസ് പറഞ്ഞു.

 

Continue Reading

kerala

നിലക്കാതെ ജനപ്രവാഹം ‘സിതാര’യിലേക്ക്; എംടിയ്ക്ക് അന്ത്യനിദ്രയൊരുക്കുക ‘സ്മൃതിപഥത്തില്‍’

വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളില്‍ പൊതുദര്‍ശനമോ ഉണ്ടാകരുതെന്ന് എംടി നിര്‍ദേശം നല്‍കിയിരുന്നു

Published

on

കോഴിക്കോട്: എംടിയുടെ ‘സിതാര’യിലേക്ക് നിലക്കാതെ ജനപ്രവാഹം ഒഴുകികൊണ്ടിരിക്കുകയാണ്. സിനിമ- സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്‍പ്പടെ നിരവധി പേര്‍ എംടിയെ അവസാനമായി കാണാന്‍ എത്തിയിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് മാവൂര്‍ റോഡിലെ ‘സ്മൃതിപഥം’ ശ്മാശാനത്തിലാണ് എംടിയുടെ സംസ്‌കാര ചടങ്ങുകള്‍.

പികെ കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി എം.പിയും എംടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിയിരുന്നു. സംവിധായകന്‍ ഹരിഹരന്‍, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, വിനീത്, ജോയ് മാത്യു എന്നിവരും, എഴുത്തുകാരായ പി.കെ. പാറക്കടവ്, കല്‍പറ്റ നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെആര്‍ മീര, സാറ ജോസഫ്, ടി പത്മനാഭന്‍, യു.കെ. കുമാരന്‍, എം.എം. ബഷീര്‍, കെ.പി. സുധീര, പി.ആര്‍. നാഥന്‍, കെ.സി. നാരായണന്‍, ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള തുടങ്ങിയവരും സിതാരയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

മരണാന്തര ചടങ്ങുകള്‍ സംബന്ധിച്ച് നേരത്തെ തന്നെ എംടി കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതുപ്രകാരം വീട്ടില്‍ ഹൈന്ദചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിയതിന് ശേഷം നാല് മണിയോടെയാണ് മൃതദേഹം ശ്മാശാനത്തിലേക്ക് കൊണ്ടുവരിക. വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളില്‍ പൊതുദര്‍ശനമോ ഉണ്ടാകരുതെന്ന് എംടി നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ ആംബുലസിലാണ് മൃതദേഹം ശ്മശാനത്തില്‍ എത്തിക്കുക. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം അഞ്ച് മണിയോടെയാവും സംസ്‌കാരം നടക്കുക.

Continue Reading

kerala

എം.ടി നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഏക മലയാളസാഹിത്യകാരന്‍; എം.മുകുന്ദന്‍

എം.ടി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ തനിക്ക് വഴികാട്ടിയായിരിക്കുമെന്നും എം.മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു

Published

on

കോഴിക്കോട്: എം.ടി നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഏക മലയാളസാഹിത്യകാരനെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. മറ്റെഴുത്തുകാരേക്കാളും ബന്ധം തനിക്കുണ്ടെന്നും തന്നെ എഴുത്ത് പഠിപ്പിച്ച ആളാണ് എം.ടിയെന്നും എം.മുകുന്ദന്‍ പറഞ്ഞു. എം.ടി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ തനിക്ക് വഴികാട്ടിയായിരിക്കുമെന്നും എം.മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

എം.ടിയുടേത് അത്ഭുതകരമായിട്ടുള്ള എഴുത്താണ്. ഓരോ വാക്കും തേച്ചുമിനുക്കിയിട്ടുള്ള എഴുത്താണ്. നമ്മുടെ കഥകളുടെ പോരായ്മ എഴുത്തുകാര്‍ കാണിക്കുന്ന അശ്രദ്ധയാണ്. എഡിറ്റിങ്ങില്ല. എന്നാല്‍ എം.ടി എഴുതുമ്പോള്‍ തന്നെ എഡിറ്റ് ചെയ്യുകയാണ്. ഒരു വാക്ക് നമുക്ക് എം.ടിയുടെ കഥയില്‍ നിന്ന് എടുത്തുമാറ്റാന്‍ കഴിയില്ല. ഇത്രയും ആത്മനിയന്ത്രണത്തോടെ ശ്രദ്ധയോടെ എഴുതുന്ന മറ്റാരും മലയാളത്തിലില്ല.നാലുകെട്ടുമുതല്‍ തന്നെ എം.ടി മനസിലുണ്ട്. – എം.മുകുന്ദന്‍ പറഞ്ഞു.

Continue Reading

Trending