X

യു.എ.ഇയില്‍ നബിദിനത്തില്‍ സ്വകാര്യമേഖലയില്‍ ശമ്പളത്തോടുകൂടിയ പൊതുഅവധി പ്രഖ്യാപിച്ചു

നബിദിനത്തോടനുബന്ധിച്ച് ഈ മാസം 15 ന് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്പളത്തോടു കൂടിയ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ. അറബ് മാസം റബീഊല്‍ അവ്വല്‍ 12-നാണ് നബിദിനം. സെപ്തംബര്‍ 15 ഞായറാഴ്ച സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.

‘ഈ ശുഭ അവസരത്തില്‍, യുഎഇ ഭരണകൂടത്തിനും പൗരന്മാര്‍ക്കും മറ്റ് താമസക്കാര്‍ക്കും ഞങ്ങള്‍ ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുന്നു,” മന്ത്രാലയം എക്സില്‍ കുറിച്ചു. സെപ്റ്റംബര്‍ 7 ശനിയാഴ്ചയും അവധിയായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് (എഫ്എഎച്ച്ആര്‍) അറിയിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ യുഎഇയില്‍ ഭൂരിഭാഗം സ്വകാര്യ കമ്പനികള്‍ക്കും പ്രവൃത്തി ദിനങ്ങളാണ്.

ഇതിന് ശേഷം വരുന്ന ശനി, ഞായര്‍ ദിനങ്ങള്‍ അവധിയായിരിക്കും. അതിനാല്‍ ഇത്തവണത്തെ പൊതു അവധി ദിനത്തില്‍ ജോലിയില്‍നിന്ന് അവധിയെടുക്കാനുള്ള അവസരം ജീവനക്കാര്‍ക്ക് നഷ്ടമാകും. എങ്കിലും കരാര്‍ അടിസ്ഥാനത്തില്‍ ഞായറാഴ്ചയും ജോലി ചെയ്യുന്നവര്‍ക്ക് ഞായറാഴ്ച പൊതു അവധി വന്നത് ഗുണം ചെയ്യും. ദേശീയ ദിനമായി ആഘോഷിക്കുന്ന ഡിസംബര്‍ 2, 3 തീയതികളിലും ജീവനക്കാര്‍ക്ക് അവധിയായിരിക്കുമെന്ന് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

webdesk13: