Connect with us

kerala

ശാരീരിക പരിമിതിയുള്ളയാള്‍ മന്ത്രി ആര്‍ ബിന്ദുവിന് നേരിട്ട് സമര്‍പ്പിച്ച സ്ഥലം മാറ്റ അപേക്ഷ റോഡരികിലെ മാലിന്യ കൂമ്പാരത്തില്‍

തൃശൂര്‍-ഇരിങ്ങാലക്കൂട സംസ്ഥാന പാതയ്ക്ക് സമീപം ഉപേക്ഷിച്ച മാലിന്യത്തിലാണ് മന്ത്രിക്ക് നല്‍കിയ അപേക്ഷ കണ്ടെത്തിയത്

Published

on

തൃശ്ശൂരില്‍ ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥന് വേണ്ടി മന്ത്രി ആര്‍ ബിന്ദുവിന് നേരിട്ട് സമര്‍പ്പിച്ച സ്ഥലം മാറ്റ അപേക്ഷ റോഡരികിലെ മാലിന്യ കൂമ്പാരത്തില്‍ കണ്ടെത്തി. തൃശൂര്‍-ഇരിങ്ങാലക്കൂട സംസ്ഥാന പാതയ്ക്ക് സമീപം ഉപേക്ഷിച്ച മാലിന്യത്തിലാണ് മന്ത്രിക്ക് നല്‍കിയ അപേക്ഷ കണ്ടെത്തിയത്. പ്രദേശവാസികള്‍ റോഡില്‍ മാലിന്യം തള്ളിയതായി അറിയിച്ചതിനെ തുടര്‍ന്ന് ചേര്‍പ്പ് പഞ്ചായത്ത് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് ചടങ്ങില്‍ നിന്നുള്ള ഭക്ഷണമാലിന്യത്തിനൊപ്പം അപേക്ഷയും ലഭിച്ചത്.

രണ്ടു വര്‍ഷമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കോതമംഗലം മേഖലാ കാര്യാലയത്തില്‍ ജോയിന്റ് രജിസ്ട്രാറായി ജോലി ചെയ്യുന്ന ഭര്‍ത്താവിന് വേണ്ടി തൃശൂരില്‍ സാമൂഹിക നീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാന്‍ പരിപാടിയിലാണ് മന്ത്രി ആര്‍ ബിന്ദുവിന് ചെറൂര്‍ സ്വദേശിയായ ഭാര്യ പരാതി നല്‍കിയത്.

അപേക്ഷയ്ക്കൊപ്പമുണ്ടായിരുന്ന ഫോണ്‍ നമ്പറിലേക്ക് അധികൃതര്‍ വിളിച്ചപ്പോഴാണ് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. മന്ത്രിയുടെ ഓഫീസ് സ്റ്റാഫുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലെന്നും ഒരുതവണ കൂടി വാട്സാപ്പില്‍ അയച്ചുതരാനുമാണ് പറഞ്ഞത്. മാലിന്യം തള്ളിയവര്‍ക്കെതിരെ പതിനായിരം രൂപ പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തി.

kerala

ആശമാര്‍ നിരാഹാരത്തില്‍; ആരോഗ്യമന്ത്രി ഡല്‍ഹിയില്‍

കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, ഷീജ ആര്‍, തങ്കമണി എന്നിവരാണ് ഇന്നു മുതല്‍ നിരാഹാര സമരം നടത്തുക.

Published

on

ആശാവര്‍ക്കര്‍മാരുടെ അതിജീവന സമരം മുപ്പത്തിയൊമ്പതാം ദിവസമാണ്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന രാപകല്‍ സമരം ഇന്ന് പുതിയ ഘട്ടത്തിലേയ്ക്കു കടക്കുകയാണ്.
ഇന്ന് മുതല്‍ സമരസമിതി പ്രവര്‍ത്തകര്‍ നിരാഹാര സമരം തുടങ്ങും. ഡോ. കെ ജി താര ഉദ്ഘാടനം ചെയ്യും.

കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, ഷീജ ആര്‍, തങ്കമണി എന്നിവരാണ് ഇന്നു മുതല്‍ നിരാഹാര സമരം നടത്തുക. പൊരിവെയിലും കനത്ത മഴയും തളര്‍ത്താത്ത സമരാവേശവുമായി ആശ മാരുടെ സമരം പുതിയ തലത്തിലേക്ക് മാറുകയാണ്.ഇവരുടെ സമരവേദിക്ക് സമീപമായി അംഗന്‍വാടി ജീവനക്കാരും രാപ്പകല്‍ സമരം തുടരുകയാണ്.അംഗന്‍വാടി ജീവനക്കാരുടെ സമരം നാലാം ദിനത്തിലേക്ക് കടന്നു. വിഷയ മിന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തും.

ആരോഗ്യമന്ത്രിയും എന്‍എച്ച്എം ഡയറക്ടറുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് സമരത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുന്നത്. ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ കാണാനാണ് മന്ത്രിയുടെ ശ്രമം. എന്നാല്‍ ഈ കൂടിക്കാഴ്ച എപ്പോള്‍ നടക്കുമെന്ന് ഇതുവരെ അറിവായിട്ടില്ല.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട് ആശമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ.വിനയ് ഗോയല്‍ ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ഒരു മണിക്കൂറിലേറെ നീണ്ട ചര്‍ച്ച ധാരണ പോലുമാകാതെ പിരിയുകയായിരുന്നു.

പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായും ആശമാര്‍ ചര്‍ച്ച നടത്തി. എന്നാല്‍ അതും അലസിപ്പിരിഞ്ഞു. സമരക്കാരുടെ ആവശ്യങ്ങള്‍ ഒന്നും പരിഗണിക്കാന്‍ മന്ത്രി തയ്യാറായില്ല. പക്ഷേ സമരം അവസാനിപ്പിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് സമരം തുടരാന്‍ ആശമാര്‍ തീരുമാനിച്ചത്. മുന്‍ നിശ്ചയപ്രകാരം വ്യാഴാഴ്ച തന്നെ നിരാഹാരസമരം തുടങ്ങും.

Continue Reading

kerala

റെക്കോര്‍ഡുകള്‍ പുതുക്കി സ്വര്‍ണവില; ഇന്ന് പവന് 160 രൂപ കൂടി

Published

on

സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി 66,000 തൊട്ട സ്വര്‍ണവില മൂന്നാം ദിനവും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് പവന് 160 രൂപയാണ് കൂടിയത്. ഇതോടെ പവന്‍ വില 66,480ലേക്ക് എത്തി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8310 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിനവും റെക്കോര്‍ഡ് വിലയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നതെന്നും ശ്രദ്ധേയമാണ്. സാമ്പത്തിക വര്‍ഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാല്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയാണ്.

അതേസമയം വെള്ളി വിലയിലും ഇന്ന് വര്‍ദ്ധനവ്. 114.10 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,14,100 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായതാണ് രാജ്യാന്തര തലത്തില്‍ സ്വര്‍ണ്ണ വില വര്‍ധിക്കാനുണ്ടായ പ്രധാന കാരണം. നിലവില്‍ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ 73,000 രൂപയ്ക്ക് മുകളില്‍ വില വരും. കുറഞ്ഞ പണിക്കൂലിയായി 5% കണക്കാക്കുമ്പോഴാണിത്. 3% ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്ജ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി ഉയരുമെന്നതിനാല്‍ അത്തരം സ്വര്‍ണ്ണാഭരണങ്ങളുടെ വില വീണ്ടും വര്‍ധിക്കും.

 

Continue Reading

kerala

കളമശേരി കോളജില്‍ കഞ്ചാവെത്തിച്ചത് എറണാകുളത്തെ വന്‍ ലഹരിസംഘം; പിടിയിലായത് ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികള്‍

കഞ്ചാവ് എത്തിക്കുന്നത് ഒഡീഷയില്‍ നിന്നാണെന്നും പൊലീസ് കണ്ടെത്തി.

Published

on

കളമശേരി പോളി ടെക്നിക് കോളേജ് ഹോസ്റ്റലിലേക്ക് കഞ്ചാവെത്തിച്ചത് എറണാകുളത്തെ വന്‍ ലഹരിസംഘമെന്ന് പൊലീസ് കണ്ടെത്തി. പിടിയിലായ അഹിന്ത മണ്ടലും സൊഹൈലും ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികളാണെന്ന് പൊലീസ് പറയുന്നു. എറണാകുളം നഗരം, കളമശ്ശേരി, ആലുവ പെരുമ്പാവൂര്‍, മൂവാറ്റുപുഴ കേന്ദ്രീകരിച്ചാണ് ഇവരുടെ കഞ്ചാവ് വില്‍പ്പന. അതേസമയം കഞ്ചാവ് എത്തിക്കുന്നത് ഒഡീഷയില്‍ നിന്നാണെന്നും പൊലീസ് കണ്ടെത്തി.

ഏഴ് മാസത്തോളമായി ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുമായി ലഹരി മാഫിയ ഇടപാട് തുടങ്ങിയിട്ടെന്നും പൊലീസ് പറയുന്നു. നേരത്തെ പിടിയിലായ ഷാലിഖിന് ഇതര സംസ്ഥാന കഞ്ചാവ് മാഫിയയുമായി നേരിട്ട് ബന്ധമുണ്ട്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ ഒരു കിലോ കഞ്ചാവുമായി പിടിക്കൂടിയ മൂര്‍ഷിദാബാദ് സ്വദേശി ദീപക്കും ഈ സംഘത്തിലുള്ളതാണ്. 6 തവണയോളം കഞ്ചാവ് ഷാലിഖിന് കൈമാറിയെന്ന് പ്രതികളുടെ മൊഴി. ഏറ്റവും ഒടുവില്‍ കൈമാറിയത് നാല് ബണ്ടില്‍ എന്നും പിടിയിലായ സോഹൈല്‍ പൊലീസിനോട് പറഞ്ഞു.

ഒരു ബണ്ടില്‍ കഞ്ചാവിന് ആറായിരം രൂപ കമ്മീഷനെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ ഷാലിഖ് വ്യക്തമാക്കിയിരുന്നു. 18,000 രൂപയ്ക്കാണ് ഒരു ബണ്ടില്‍ കഞ്ചാവ് ലഭിക്കുന്നത്. വിദ്യാര്‍ഥികളില്‍നിന്ന് 24,000 രൂപ വാങ്ങുമെന്നും ഷാലിക്ക് പൊലീസിനോട് പറഞ്ഞു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തുന്നത് ഏതാണ്ട് എല്ലാ വിദ്യാര്‍ത്ഥികളും അറിഞ്ഞിരുന്നുവെന്നും പൊലീസ് പറയുന്നു.

 

 

Continue Reading

Trending