Connect with us

india

പശുക്കടത്ത് ആരോപിച്ച് ഒട്ടനവധി അതിക്രമങ്ങള്‍; ഗോരക്ഷാ ഗുണ്ട റോക്കി റാണയെ തൊടാതെ പൊലീസ്- വിഡിയോ

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ ആണ് റോക്കി റാണയുടെ അതിക്രമങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയത്.

Published

on

പശുക്കടത്ത് ആരോപിച്ച് ഡല്‍ഹിയിലെ ഗോരക്ഷാ ഗുണ്ട റോക്കി റാണ ആളുകളെ അതിക്രൂരമായി മര്‍ദിക്കുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും നടപടിയെടുക്കാതെ പൊലീസ്. ഇയാള്‍ തന്നെയാണ് ആളുകളെ മര്‍ദിക്കുന്ന വിഡിയോ പ്രചരിപ്പിക്കുന്നത്. പശുക്കടത്ത് ആരോപിച്ച് രണ്ടുപേരെ തല്ലിച്ചതയ്ക്കുന്ന റോക്കിയുടെ വിഡിയോ ആണ് അവസാനം വന്നത്.

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ ആണ് റോക്കി റാണയുടെ അതിക്രമങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെങ്കിലും ഇയാള്‍ക്കെതിരെ കാര്യമായ നിയമനടപടികളൊന്നും ഉണ്ടായിട്ടില്ല. സമാനമായ ആക്രമണങ്ങള്‍ക്ക് റാണ സാമ്പത്തിക സഹായം സ്വീകരിക്കുന്നുണ്ടെന്നും സുബൈര്‍ ആരോപിച്ചു.

ഡല്‍ഹി പൊലീസ്, ഡല്‍ഹി പൊലീസ് കമ്മീഷണര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതിഭവന്‍ എന്നിവരെ ടാഗ് ചെയ്താണ് സുബൈറിന്റെ എക്സ് പോസ്റ്റ്.

india

മഹാരാഷ്ട്രയില്‍ ഹോളി ആഘോഷത്തിനു ശേഷം കുളിക്കാനായി നദിയിലിറങ്ങിയ 4 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ജലനിരപ്പ് പെട്ടെന്ന് ഉയരുകയും നാലു പേരും ഒഴുക്കില്‍പ്പെടുകയുമായിരുന്നു

Published

on

മഹാരാഷ്ട്രയില്‍ ഹോളി ആഘോഷത്തിനു ശേഷം കുളിക്കാനായി നദിയിലിറങ്ങിയ നാല് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. താനെയിലെ ബദല്‍പൂര്‍ പ്രദേശത്ത് ഉല്‍ഹാസ് നദിയിലാണ് കുട്ടികള്‍ മുങ്ങിമരിച്ചത്.

ചംടോളിയിലെ പൊഡ്ഡാര്‍ ഗ്രൂഹ് കോംപ്ലക്‌സ് നിവാസികളായ ആര്യന്‍ മേദര്‍ (15), ഓം സിങ് തോമര്‍ (15), സിദ്ധാര്‍ഥ് സിങ് (16), ആര്യന്‍ സിങ് (16) എന്നിവരാണ് മരിച്ചത്.

ഇവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബദല്‍പൂര്‍ റൂറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഹോളി ആഘോഷത്തിനു ശേഷം കുളിക്കാനായി നദിയിലിറങ്ങിയതായിരുന്നു കുട്ടികള്‍. ഈ സമയം ജലനിരപ്പ് പെട്ടെന്ന് ഉയരുകയും നാലു പേരും ഒഴുക്കില്‍പ്പെടുകയുമായിരുന്നു.

നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ശക്തമായ ഒഴുക്ക് മൂലം രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് നേരിട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഉത്സവ സമയങ്ങളില്‍ നദികള്‍ക്കും ജലാശയങ്ങള്‍ക്കും സമീപം ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു.

Continue Reading

india

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയ്ക്ക് വെടിയേറ്റു

ബിലാസ്പൂരിലെ കോണ്‍ഗ്രസ് നേതാവായ ബംബര്‍ താക്കൂറിനാണ് വെടിയേറ്റത്

Published

on

ഹിമാചല്‍ പ്രദേശില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ആയുധധാരികള്‍ നടത്തിയ വെടിവെപ്പില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയ്ക്ക് പരിക്ക. ബിലാസ്പൂരിലെ കോണ്‍ഗ്രസ് നേതാവായ ബംബര്‍ താക്കൂറിനാണ് വെടിയേറ്റത്. സംഭവത്തില്‍ പരിക്കേറ്റ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

എംഎല്‍എയെ കൂടാതെ ഇദ്ദേഹത്തിന്റെ അംഗരക്ഷകനടക്കം മറ്റ് രണ്ട് പേര്‍ക്കു കൂടി വെടിയേറ്റിട്ടുണ്ട്. അക്രമികള്‍ താക്കൂറിനും അംഗരക്ഷകര്‍ക്കും നേരെ 12 റൗണ്ട് വെടിയുതിര്‍ത്തു.

ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ താക്കൂറിന്റെ ഭാര്യക്ക് അനുവദിച്ച വസതിയിരിക്കെ ഒരു സംഘം അജ്ഞാതരായ അക്രമികള്‍ തോക്കുമായി കോംപൗണ്ടിലേക്ക് ഇരച്ചുകയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. താക്കൂറിന് വെടിയേറ്റതോടെ പ്രതി പ്രധാന മാര്‍ക്കറ്റ് ഏരിയയിലേക്ക് ഓടിയതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

‘ഞാന്‍ ബാംബര്‍ താക്കൂറുമായി സംസാരിച്ചു. അദ്ദേഹം ഷിംലയിലെ ഐജിഎംസിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്- മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

2024 ഫെബ്രുവരിയിലും താക്കൂറിനെതിരെ ആക്രമണം നടന്നിരുന്നു. ജബാലിയില്‍ ഒരു റെയില്‍വേ ലൈന്‍ നിര്‍മാണ ഓഫീസിനുള്ളില്‍ ഇദ്ദേഹത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസില്‍, സംശയിക്കപ്പെടുന്ന നിരവധി പേരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Continue Reading

india

പ്രതിയെ മോചിപ്പിക്കുന്നതിനായി പൊലീസ് സംഘത്തെ ആക്രമിച്ച് ഗ്രാമീണര്‍; എഎസ്‌ഐ കൊല്ലപ്പെട്ടു

രാരിയ ജില്ലയിലെ ഫുല്‍ക്കഹ സ്റ്റേഷനിലെ എഎസ്‌ഐ രാജീവ് രഞ്ജന്‍ (45) ആണ് കൊല്ലപ്പെട്ടത്

Published

on

ബീഹാറില്‍ കൊടും കുറ്റവാളിയെ മോചിപ്പിക്കുന്നതിനായി ഗ്രാമീണര്‍ പൊലീസ് സംഘത്തെ ആക്രമിച്ചു. ആക്രമണത്തില്‍ എഎസ്‌ഐ കൊല്ലപ്പെട്ടു. അരാരിയ ജില്ലയിലെ ഫുല്‍ക്കഹ സ്റ്റേഷനിലെ എഎസ്‌ഐ രാജീവ് രഞ്ജന്‍ (45) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ ജില്ലയിലെ ലക്ഷ്മിപൂരിലാണ് സംഭവം. ഗ്രാമത്തിലെ ഒരു വിവാഹ ചടങ്ങില്‍ നിന്ന് മയക്കുമരുന്ന് കടത്തുകാരനായ അന്‍മോള്‍ യാദവ് എന്ന കുറ്റവാളിയെയും സംഘത്തെയും പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു രാജീവ് രഞ്ജന്റെ നേതൃതൃത്തിലുള്ള പൊലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിനിടെ പരിക്കേറ്റ എഎസ്‌ഐ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

അന്‍മോള്‍ യാദവിനെ പിടികൂടിയപ്പോള്‍, ഇയാളുടെ കൂട്ടാളികളായ ഒരു സംഘം പൊലീസ് കസ്റ്റഡിയില്‍നിന്ന് ബലമായി മോചിപ്പിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ, എഎസ്‌ഐയെ കൈയേറ്റം ചെയ്യുകയും തുടര്‍ന്ന് അദ്ദേഹം താഴെവീഴുകയുമായിരുന്നു. എഎസ്‌ഐയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചെന്ന് ഫോര്‍ബെസ് ഗഞ്ച് ഡിഎസ്പി മുകേഷ് കുമാര്‍ സാഹ പറഞ്ഞു. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Continue Reading

Trending