Connect with us

News

അമേരിക്കയില്‍ പന്തെടുക്കാന്‍ പോയ ആറു വയസുകാരിയെ അയല്‍വാസി വെടിവെച്ചു

കളിക്കിടെ ഉരുണ്ടുപോയ പന്ത് എടുക്കാന്‍ അയല്‍വാസിയുടെ മുറ്റത്തേക്ക് പോയപ്പോഴാണ് ഇവര്‍ക്ക് വെടിയേറ്റത്.

Published

on

വാഷിങ്ടണ്‍: പന്തെടുക്കാന്‍ പോയ ആറു വയസുകാരിയെ അയല്‍വാസി വെടിവെച്ചു.അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം.

ബാസ്‌കറ്റ് ബോള്‍ പന്ത് മുറ്റത്തേക്ക് ഉരുട്ടിയതിന് ആറു വയസുള്ള പെണ്‍കുട്ടിയെയും അവളുടെ പിതാവിനെയും വെടിവെച്ച അക്രമിക്കുവേണ്ടി പൊലീസ് തിരച്ചില്‍ തുടരുന്നു. മറ്റ് രണ്ടുപേര്‍ക്കും വെടിവെപ്പില്‍ പരിക്കുണ്ട്. അയല്‍വാസിയായ റോബര്‍ട്ട് ലൂയിസ് സിംഗിള്‍ട്ടറി എന്ന 24കാരനാണ് വെടിവെച്ചത്. കുട്ടിയുടെയും പിതാവിന്റെയും പരിക്ക് ഗുരുതരമാണ്. കളിക്കിടെ ഉരുണ്ടുപോയ പന്ത് എടുക്കാന്‍ അയല്‍വാസിയുടെ മുറ്റത്തേക്ക് പോയപ്പോഴാണ് ഇവര്‍ക്ക് വെടിയേറ്റത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘വാക്കും പ്രവര്‍ത്തിയും ബന്ധമില്ല’, ലീഗിനെതിരെ സാമ്പാര്‍ വിളമ്പിയത് എല്‍ഡിഎഫ്; പി.കെ കുഞ്ഞാലിക്കുട്ടി

ലീഗിനെതിരെ താനൂരില്‍ പിണറായി നടത്തിയ ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Published

on

മുഖ്യമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ലീഗിനെ തോല്‍പിക്കാന്‍ എല്ലാ തീവ്രവാദ കക്ഷികളെയും കൂട്ടി സാമ്പാര്‍ മുന്നണിയുണ്ടാക്കിയ ചരിത്രം സി.പി.എമ്മിനാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനെതിരെ താനൂരില്‍ പിണറായി നടത്തിയ ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരെയും കൂട്ടി സാമ്പാര്‍ വിളമ്പിയ താനൂരില്‍വെച്ച് തന്നെ ഇത് പറയണം. ഒരിക്കലും തീവ്രവാദത്തോട് സന്ധി ചെയ്യാതെ നില്‍ക്കുന്ന ലീഗിനോടാണ് എല്ലാ തീവ്രവാദികളെയും ഒന്നിപ്പിച്ച സി.പി.എം ഇത് പറയുന്നത്. എല്‍.ഡി.എഫിന്റെ പരാജയമെന്ന ദുരന്തം മുന്നില്‍ക്കണ്ടാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക്‌ മറിഞ്ഞ് രണ്ട് സൈനികര്‍ക്ക്‌ വീരമൃത്യു

ബന്ദിപോര ജില്ലയിലെ വുളാര്‍ വ്യൂ പോയിന്റിന് സമീപമാണ് അപകടം

Published

on

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

ബന്ദിപോര ജില്ലയിലെ വുളാര്‍ വ്യൂ പോയിന്റിന് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സൈനികവാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തി. നേരത്തെയും ജമ്മുവില്‍ നിരവധി തവണ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിട്ടുണ്ട്.

Continue Reading

kerala

അരങ്ങുണര്‍ന്നപ്പോള്‍ തീരാനോവായ്…..

സംസ്ഥാനത്ത് നടന്ന റണ്ട് അപകടങ്ങളില്‍ പൊലിഞ്ഞത് രണ്ട് കലാകാരികളായിരുന്നു

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് അനന്തപുരിയില്‍ തുടക്കംകുറിച്ചപ്പോള്‍ രണ്ട് വിദ്യാര്‍ഥികളെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് നടന്ന റണ്ട് അപകടങ്ങളില്‍ പൊലിഞ്ഞത് രണ്ട് കലാകാരികളായിരുന്നു. ഡിസംബര്‍ 12ന് മണ്ണാര്‍ക്കാട് പനയമ്പാടത്തുണ്ടായ അപകടത്തില്‍ കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാല് എട്ടാംക്ലാസ് വിദ്യാര്‍ഥിനികള്‍ മരിച്ചിരുന്നു. ഇവരില്‍ ആയിഷ (13) ഒപ്പന മത്സരങ്ങളിലെ സ്ഥിരം മണവാട്ടിയായിരുന്നു.

രണ്ടാം ക്ലാസ് മുതല്‍ നവംബറില്‍ ശ്രീകൃഷ്ണപുരത്ത് നടന്ന ജില്ലാ കലോത്സവത്തില്‍ വരെയും ഏത് ഒപ്പന സംഘത്തിലും ആയിഷയായിരുന്നു മണവാട്ടി. അത്തിക്കല്‍ ഷറഫുദ്ദീന്റെയും സജ്‌നയുടെയും മകളാണ് മരിച്ച ആയിഷ.

ഡിസംബര്‍ 30ന് കാഞ്ഞങ്ങാട് പടന്നക്കാട് ഐങ്ങോത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ച ലഹക്ക് സൈനബ (12)യും സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പന സംഘത്തിലെ അംഗമായിരുന്നു. നീലേശ്വരം രാജാസ് ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ചാണ് ലഹക്കും സംഘവും പങ്കെടുത്തത്. ജില്ല തലത്തില്‍ ഇവരുടെ ടീമിനായിരുന്നു ഒന്നാംസ്ഥാനം. കണിച്ചിറ കല്ലായി ലത്തീഫിന്റെയും സുഹറയുടെയും മകളാണ് ലഹക്ക്.

Continue Reading

Trending