kerala
പുതുവർഷത്തലേന്ന് പെൺസുഹൃത്തിനൊപ്പം മുറിയെടുത്ത വൈക്കം സ്വദേശി മൂന്നാറിലെ ഹോട്ടലിൽ മരിച്ചനിലയിൽ
തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം

പെൺസുഹൃത്തിനൊപ്പം മൂന്നാറിൽ സന്ദർശനത്തിനെത്തിയ യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം സ്വദേശി സനീഷ് ഭവനത്തിൽ എസ്.സനീഷിനെയാണ് (37) പഴയ മൂന്നാറിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.
സനീഷും സുഹൃത്തായ യുവതിയും ചേർന്ന് പുതുവര്‍ഷത്തലേന്ന് മുന്നാറിലെ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ സനീഷ് ടോയ്‌ലറ്റിൽ പോയിരുന്നു. എന്നാൽ ഏറെ കഴിഞ്ഞും പുറത്തിറങ്ങാത്തതിനെ തുടർന്ന് വാതില്‍ തകര്‍ത്തതോടെയാണ് ടോയ്‌ലറ്റിൽ കഴുത്തില്‍ കയര്‍കുരുക്കി മരിച്ചനിലയില്‍ കണ്ടെത്തിയത്.
kerala
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്‌പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സറാണെന്നും മന്ത്രി.
മെസിയെ കൊണ്ടുവരുമെന്ന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.
ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയം അര്‍ജന്‍റീന ടീം ചൈനയില്‍ ആയിരിക്കുമെന്ന് സ്ഥിരീകരണം ആയിട്ടുണ്ട്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെ നാളുകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു.
2011 ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.
kerala
നരഭോജി കടുവക്കായി വ്യാപക തിരച്ചില്‍; 50 ക്യാമറകള്‍ സ്ഥാപിച്ചിട്ടും കണ്ടെത്താനായില്ല

കാളികാവില്‍ ഒരാളെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. പ്രദേശത്ത് 50 ക്യാമറകള്‍ സ്ഥാപിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. കടുവയെ പിടികൂടുന്നതിനായി രണ്ടുകൂടുകളും വെച്ചിട്ടുണ്ട്.
ആക്രമണമുണ്ടായ പ്രദേശത്തും കടുവ വെള്ളം കുടിക്കാൻ വരാൻ സാധ്യതയുള്ള മറ്റൊരു പ്രദേശത്തുമാണ് കൂട് സ്ഥാപിച്ചത്. 20 പേരടങ്ങുന്ന 3 സംഘമായാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ നടത്താനായി 2 കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചു. അതേസമയം ക്യാമറകളിലെ ദൃശ്യങ്ങളില്‍ കടുവയുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.
വന്യജീവി പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കില്‍ സർക്കാർ രാജിവെച്ച് പുറത്ത് പോവണമെന്ന് വിവിധ പാർട്ടികൾ. മലമ്പുഴയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങള്‍ക്ക് അരികിലാണ് പുലി എത്തിയത്. ഉദ്യോഗസ്ഥരുടെ അലംഭാവം വന്യജീവി പ്രശ്നത്തിന് കാരണമാണ്. സാധാരണ പൗരന്മാരുടെ ജീവന് ഭീഷണിയായ വന്യമൃഗങ്ങളെ വെടി വെച്ച് കൊല്ലണമന്ന് നാട്ടുകാർ.
kerala
റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്
ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ് ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.
വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.
-
india3 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
india3 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala3 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
india3 days ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍