X
    Categories: indiaNews

മാതാവിന്റെ ഓര്‍മയ്ക്കായി 5 കോടിയുടെ ‘താജ്മഹല്‍’ നിര്‍മിച്ച് തമിഴ്‌നാട് സ്വദേശി

മാതാവിന്റെ ഓര്‍മ്മയ്ക്കായി താജ്മഹല്‍ നിര്‍മ്മിച്ച് തമിഴ്‌നാട് സ്വദേശി. തമിഴ്‌നാട് തിരുവാരൂരില്‍ അമറുദീന്‍ ശൈഖ് ദാവൂദ് ആണ് മാതാവിന്റെ ഓര്‍മ്മയ്ക്കായി അഞ്ചു കോടി രൂപ മുതല്‍മുടക്കില്‍ താജ്മഹല്‍ നിര്‍മ്മിച്ചത്.പിതാവിന്റെ മരണശേഷം നാല് സഹോദരിമാരെയും തന്നെയും വളര്‍ത്താന്‍ അമ്മ ജയിലാനി ബീവി സഹിച്ച കഷ്ടപ്പാടുകള്‍ എന്നും ഓര്‍ക്കപ്പെടാന്‍ വേണ്ടിയാണ് സ്മാരകം നിര്‍മ്മിച്ചതെന്ന് അദ്ദേഹം പറയുന്നു.

2020ല്‍ അമ്മ മരിച്ചതോട് കൂടിയാണ് സ്മാരകം പണിയണമെന്ന് ആഗ്രഹം ഇദ്ദേഹത്തിനു ഉണ്ടായത്. തുടര്‍ന്ന് എന്‍ജിനീയര്‍മാരുടെ സഹായത്തോടെ ജന്മദേശമായ അമ്മയപ്പനില്‍ താജ്മഹലിന്റെ മാതൃകയില്‍ കെട്ടിടം പണിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായുള്ള മാര്‍ബിള്‍ രാജസ്ഥാനില്‍ നിന്നാണ് എത്തിച്ചത്.

കഴിഞ്ഞ രണ്ടിന് ഉദ്ഘാടനം ചെയ്ത സ്മാരകം ഇപ്പോള്‍ പൊതു ജനങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

webdesk11: