Connect with us

gulf

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിൽ നിര്യാതനായി

കുറിച്ചിയില്‍ ആയിഷാ മഹലിലെ ജലാലുദ്ധീന്‍ ഖദീജാ ദമ്പതികളുടെ മകനാണ്.

Published

on

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിൽ നിര്യാതനായി. തലശ്ശേരി പുന്നോല്‍ സ്വദേശി മുഹമ്മദ് ജസ്ബീര്‍ ആണ്‌ മസ്കത്ത് മൊബേലയില്‍ മരിച്ചത്.

കുറിച്ചിയില്‍ ആയിഷാ മഹലിലെ ജലാലുദ്ധീന്‍ ഖദീജാ ദമ്പതികളുടെ മകനാണ്. നഫീസത്തുല്‍ സീബയാണ് ഭാര്യ. ഭാര്യയും മക്കളും മസ്കത്തിലേക്ക് വരാനൊരുങ്ങുന്ന ദിവസമാണ് ജസ്ബീര്‍‌ നിര്യാതനായത് എന്നത് സങ്കട വാര്‍ത്തയായി.

gulf

കെ.​എം.​സി.​സി ലോ​കം മു​ഴു​വ​ൻ പ​ട​ർ​ന്ന് പ​ന്ത​ലി​ച്ച ഏ​ക ഇ​ന്ത്യ​ൻ സം​ഘ​ട​ന: ഷാ​ഫി ചാ​ലി​യം

‘പ്ര​വാ​സ​ത്തി​ലും ചേ​ർ​ത്തുപി​ടി​ച്ച ഹ​രി​ത രാ​ഷ്ട്രീ​യം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഹ​രി​ത​ച്ചെ​പ്പ് ’25 എ​ന്ന പേ​രി​ൽ കെ.​എം.​സി.​സി ജി​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മിറ്റി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Published

on

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സം​ഘ​ട​ന​യാ​ണ് കെ.​എം.​സി.​സി​യെ​ന്നും ലോ​കം മു​ഴു​വ​ൻ പ​ട​ർ​ന്ന് പ​ന്ത​ലി​ച്ച ഏ​ക ഇ​ന്ത്യ​ൻ സം​ഘ​ട​ന​യാ​ണ് അ​തെ​ന്നും ശാ​ഫി ചാ​ലി​യം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘പ്ര​വാ​സ​ത്തി​ലും ചേ​ർ​ത്തുപി​ടി​ച്ച ഹ​രി​ത രാ​ഷ്ട്രീ​യം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഹ​രി​ത​ച്ചെ​പ്പ് ’25 എ​ന്ന പേ​രി​ൽ കെ.​എം.​സി.​സി ജി​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മിറ്റി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക​ത്ത് എ​വി​ടെ​യൊ​ക്കെ മ​ല​യാ​ളി​ക​ളു​ണ്ടോ അ​വി​ട​ങ്ങ​ളി​ലെ​ല്ലാം കെ.​എം.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും യുക്രെയ്​ൻ യു​ദ്ധ​സ​മ​യ​ത്തും അ​മേ​രി​ക്ക​യി​ൽ അ​ഗ്നി ബാ​ധ ഉ​ണ്ടാ​യ​പ്പോ​ഴും സം​ഘ​ട​ന​യു​ടെ സ​ഹാ​യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ ത​​ന്റെ പ്ര​ഭാ​ഷ​ണ​ത്തി​ലൂ​ടെ തു​റ​ന്നു​കാ​ണി​ച്ച അ​ദ്ദേ​ഹം ന്യൂ​ന​പ​ക്ഷ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ മു​സ് ലിം​ലീ​ഗി​ന്റെ സാ​ധ്യ​ത​ക​ൾ ഏ​റി​വ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹാ​രി​സ് ക​ല്ലാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ൻ​ട്ര​ൽ ക​മ്മിറ്റി പ്ര​സി​ഡ​ന്റ് ഷം​സു പൂ​ക്കോ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ത്ത​ർ കെ.​എം.​സി.​സി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഈ​സാ​ക്ക​യെ അ​നു​സ്മ​രി​ച്ചു നാ​സ​ർ വി ​ടി ഇ​രു​മ്പു​ഴി സം​സാ​രി​ച്ചു. കെ.​എം.​സി.​സി സൗ​ദി ക​മ്മി​റ്റി സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി 2025ലെ ​ജി​സാ​നി​ലെ 16 ഏ​രി​യ ക​മ്മി​റ്റി​യി​ലെ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്കു​ള്ള അം​ഗീ​കാ​ര​പ​ത്രം ഷാ​ഫി ചാ​ലി​യം വി​ത​ര​ണം ചെ​യ്തു.

ഷി​ഫ ജി​സാ​ൻ പൊ​ളി​ക്ലി​നി​ക്ക് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സു​ബൈ​ർ ചാ​ലി​യം, സൗ​ദി നാ​ഷ​നൽ കെ.​എം.​സി.​സി ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഗ​ഫൂ​ർ വാ​വൂ​ർ, ഡോ. ​മ​ൻ​സൂ​ർ നാ​ല​ക​ത്ത് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മു​നീ​ർ ഹു​ദ​വി ഉ​ള്ള​ണം പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. പി.​എ സ​ലാം പെ​രു​മ​ണ്ണ ഖി​റാ​അ​ത്ത് ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ലി​ദ് പ​ട് ല ​സ്വാ​ഗ​ത​വും സാ​ദി​ഖ് മാ​സ്​​റ്റ​ർ മ​ങ്ക​ട ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

gulf

കെ.എം.സി.സി സലാല 40ാo വാർഷികാഘോഷ സമാപനം ഇന്ന്

‘ബി​ൽ ഫ​ഖ​ർ’ എ​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാം, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി,യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ എ​ന്നി​വ​ർ ഞാ​യ​റാഴ്ച രാ​വി​ലെ പ​ത്ത് മ​ണി​ക്കാ​ണ് സ​ലാ​ല എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തു​ക.

Published

on

കെ.​എം.​സി.​സി സ​ലാ​ല​യു​ടെ 40ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ സം​ബ​ന്ധി​ക്കാ​നാ​യി ലീ​ഗ് നേ​താ​ക്ക​ൾ ഞാ​യ​റാ​ഴ്ച സ​ലാ​ല​യി​ൽ എ​ത്തും. ‘ബി​ൽ ഫ​ഖ​ർ’ എ​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാം, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി,യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ എ​ന്നി​വ​ർ ഞാ​യ​റാഴ്ച രാ​വി​ലെ പ​ത്ത് മ​ണി​ക്കാ​ണ് സ​ലാ​ല എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തു​ക. ഇ​വ​ർ​ക്ക് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ച്ച​യോ​ടെ എ​ത്തി​ച്ചേ​രാ​നാ​ണ് സാ​ധ്യ​ത. വൈ​കീ​ട്ട് 6.30 ന് ​സാ​ദ​യി​ലെ റോ​യ​ൽ ബാ​ൾ റൂ​മി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക. മൊ​യ്തു താ​ഴ​ത്ത് ഒ​രു​ക്കു​ന്ന ഗാ​ന​മേ​ള​യി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​നാ​യി പ്ര​മു​ഖ ഗാ​യ​ക​രാ​യ സ​ജ്ലി സ​ലീം,ആ​ബി​ദ് ക​ണ്ണൂ​ർ, ആ​ദി​ൽ അ​ത്തു, ഇ​സ് ഹാ​ഖ് എ​ന്നി​വ​ർ സ​ലാ​ല​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു.

ഒ​രു വ​ർ​ഷ​മാ​യി ന​ട​ന്നുവ​രു​ന്ന നാ​ൽ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​ണ് ഇ​ന്ന് ന​ട​ക്കു​ക. പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി പ്ര​സി​ഡ​ന്റ് നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ബീ​ർ കാ​ല​ടി ,റ​ഷീ​ദ് ക​ൽ​പ​റ്റ, വി.​പി.​അ​ബ്ദു​സ​ലാം ഹാ​ജി, അ​ർ.​കെ. അ​ഹ​മ്മ​ദ്, ഹാ​ഷിം കോ​ട്ട​ക്ക​ൽ, എ. ​സൈ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Continue Reading

gulf

കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി

ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

Published

on

ദോഹ: കെ.എം.സി.സി ഖത്തര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തില്‍ ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

അരനൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തില്‍ ഖത്തറിലെ പൊതു ജീവിതരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യവും മാര്‍ഗദര്‍ശകനുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ അകാലത്തിലുള്ള വേര്‍പാട് നികത്താനാവാത്ത വിടവാണെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

Continue Reading

Trending