Connect with us

GULF

ഹജ്ജിനെത്തിയ കണ്ണൂര്‍ സ്വദേശി മരിച്ചു

Published

on

ഹജ്ജ് നിര്‍വഹിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിലെത്തിയ കണ്ണൂര്‍ സ്വദേശി മരിച്ചു. നോര്‍ത്ത് മാട്ടൂല്‍ സ്വദേശി ബയാന്‍ ചാലില്‍ അബ്ദുല്ല (71) ബുധനാഴ്ച പുലര്‍ച്ചെ മക്കയിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സ്‌ട്രോക് ബാധിതനായ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഭാര്യ ഖദീജയുമൊത്താണ് അദ്ദേഹം ഹജ്ജ് നിര്‍വഹിക്കാനെത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് മക്ക കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.

GULF

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി വനിതാ വിങ് സ്ത്രീപഥം എന്ന പേരിൽ കുടുംബ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു

Published

on

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വനിത വിങ് ജിദ്ദ പൊതു സമൂഹത്തിലെ വനിതകളുടെ ഉന്നമനം ലക്ഷ്യം വെച്ച് സ്ത്രീ പഥം എന്ന പേരിൽ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെഷൻ ജിദ്ദയിലെ വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പങ്കെടുത്ത ഓരോരുത്തർക്കും സ്വയം മനസ്സിലാക്കാനും തന്റെ തല്പര മേഖലയിൽ സംരംഭകയാവുന്നതിന് ഒരു വഴികാട്ടിയാവാനും ഈ സ്ത്രീപഥം എന്ന ഈ പരിപാടി സഹായിച്ചു. ഓരോ കുടുംബത്തിനെയും ലക്ഷ്യം വെച്ച് സംഘടിപ്പിച്ച പരിപാടി ആയതിനാൽ യുവപഥം എന്ന പേരിൽ കുട്ടികൾക്കായി ഒരു സ്വഭാവ രൂപീകരണം ശില്പശാലയും ഈ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.

പ്രമുഖ ട്രെയ്നറും മോട്ടിവേറ്ററുമായ ഡോ: അബ്ദുസ്സലാം ഒമർ വിവിധ പരിശീലന സെഷനുകൾക്ക് നേതൃത്വം നൽകി.
വനിതകൾക്കിടയിലെ തുടക്കക്കാരായ ചെറിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇത്തരം സാധ്യതകളെ നമ്മുടെ സഹോദരിമാർക്ക് പരിചയപ്പെടുതുകയെന്ന ഉദ്ദേശത്തോട് കൂടി നടത്തിയ വനിത ബസാർ പരിപാടിയെ വർണാഭമാക്കി പരിപാടിയിൽ പങ്കെടുത്ത വനിതകൾക്ക് സർബത്ത് മേക്കിങ് മത്സരവും നടത്തി. വളരെ വ്യത്യസ്തമായ രീതിയിൽ ചേരുവകൾ തൽസമയം മത്സരാർത്ഥികൾക്ക് നൽകിയാണ് മത്സരം സംഘടിപ്പിച്ചത്.

അത് പോലെത്തന്നെ ” BEST OUT OF WASTE ” എന്ന പേരിൽ പഴ്വസ്തുക്കളിൽ നിന്നും കരകൗശലം തീർക്കുന്ന മത്സരവും നടത്തി. പുറമെ ഉപയോഗശൂന്യമെന്നു കരുതുന്ന ഓരോന്നിനെയും കൂടുതൽ മനസ്സിലാക്കി ഒന്ന് പോളിഷ് ചെയ്ത് വളരെ പ്രോഡക്ടിവായ ഒന്നാക്കി എങ്ങിനെ മാറ്റിയെടുക്കാം എന്നു വിളിച്ചൂതിയ ഒരു മത്സരമായി ഇത് മാറി.

ഇതൊനോടനുബന്ധിച്ച് നടന്ന പൊതു പരിപാടി സൗദി കെഎംസിസി നാഷണൽ കമ്മറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി ഭാരവാഹികളായ റസാഖ് മാസ്റ്റർ, വി പി മുസ്തഫ സാഹിബ്, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജിദ്ദ കെഎംസിസി വനിതാ വിങ് പ്രസിഡന്റ് മുംതാസ് പാലോളിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഷമീല മൂസ സ്വാഗതവും ട്രെഷറർ ഖദീജത്തുൽ കുബ്ര നന്ദിയും പറഞ്ഞു.

Continue Reading

GULF

മലയാളികളെ കോടിപതികളാക്കിയ ബിഗ് ടിക്കറ്റ്; 59 കോടി ഇത്തവണയും മലയാളിക്ക്

ഷാര്‍ജയില്‍ സ്വദേശിയോടൊപ്പം ജോലി ചെയ്യുന്ന ആഷിഖ് പടിഞ്ഞാറത്താണ് 25 ദശലക്ഷം ദിര്‍ഹമിന് (59.29 കോടി രൂപ) അര്‍ഹനായത്.  

Published

on

അബുദാബി: നിരവധി മലയാളികളെ കോടിപതികളാക്കിയ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഇത്തവണയും മലയാളിക്ക് സ്വന്തം. ഷാര്‍ജയില്‍ സ്വദേശിയോടൊപ്പം ജോലി ചെയ്യുന്ന ആഷിഖ് പടിഞ്ഞാറത്താണ് 25 ദശലക്ഷം ദിര്‍ഹമിന് (59.29 കോടി രൂപ) അര്‍ഹനായത്.
അബുദാബി എയര്‍പോര്‍ട്ട് ആസ്ഥാനമായി നടക്കുന്ന ബിഗ് ടിക്കറ്റ് 271 സീരീസ് നറുക്കെടുപ്പിലാണ്  ഒന്നാം സമ്മാനത്തിന് ആഷിഖ് അര്‍ഹനായത്. കഴിഞ്ഞ കുറെ കാലമായി ആഷിഖ് എല്ലാ മാസവും ബിഗ് ടിക്കറ്റെടുക്കാറുണ്ട്.
 ജനുവരി 29ന് ഓണ്‍ലൈന്‍ വഴി എടുത്ത 456808 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഷാര്‍ജയില്‍ ജോലി ചെയ്തുവരികയാണ്. താന്‍ ഒറ്റയ്ക്കാണ് ടിക്കറ്റെടുത്തതെന്ന് ആഷിഖ് പറഞ്ഞു.
271 സീരിസ് പ്രതിവാര നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹമിന് മഞ്ജു അജിതകുമാര്‍, സുന്ദര്‍ മരകള, അബ്ദുല്ല  സുലൈമാന്‍ എന്നീ ഇന്ത്യക്കാരും മുഹമ്മദ് അതീഖുല്‍ ആലം എന്ന ബംഗ്ലാദേശ് പൗരനും  അര്‍ഹരായി. ഡ്രീംകാര്‍ നറുക്കെടുപ്പില്‍ ബിഎംഡബ്ല്യൂ 449 കാറിന് മുഹമ്മദ് അല്‍സറൂനി നേടി.
 അവസാനം നടന്ന 270 സീരീസ് നറുക്കെടുപ്പിലും ഒന്നാം സമ്മാനം മലയാളിയായ മനുമോഹനാണ് ലഭിച്ചത്.   ബഹ്‌റൈനില്‍ നഴ്‌സായി ജോലി ചെയ്യുന്ന മനുമോഹന് മുപ്പത് ദശലക്ഷം ദിര്‍ഹമാണ് നറുക്കെടുപ്പിലൂടെ നേടിയത്. 15 സുഹൃത്തുക്കള്‍ ചേര്‍ന്നാണ് മനു ടിക്കറ്റെടുത്തിരുന്നത്.
 269 സീരീസ് നറുക്കെടുപ്പില്‍ 25 ദശലക്ഷം ദിര്‍ഹം മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് ലഭിച്ചത്.

Continue Reading

GULF

20.5 ബില്യന്‍ ചെലവില്‍ മെട്രോ ബ്ലൂ ലൈന്‍ നിര്‍മ്മാണം ഏപ്രിലില്‍ ആരംഭിക്കും

Published

on

ദുബൈ: ദുബൈയിലെ പൊതുഗതാഗത രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനു നടപ്പാക്കു ന്ന മെട്രോ ബ്ലൂ ലൈന്‍ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രിലില്‍ ആരംഭിക്കും. ദുബൈ മെട്രോ ബ്ലൂ ലൈന്‍ പദ്ധതിയുടെ കരാര്‍ തുര്‍ക്കി, ചൈനീസ് കമ്പനികള്‍ക്കാണ് നല്‍കിയിട്ടുള്ളത്. 20.5 ബില്യണ്‍ ദിര്‍ഹം ചെലവില്‍ നടപ്പാക്കുന്നപദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രിലില്‍ ആരംഭിക്കുമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ ഡയറക്ടര്‍ ജനറല്‍ മത്തര്‍ അല്‍തായര്‍ വ്യക്തമാക്കി.
30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ ലൈനില്‍ 15.5 കിലോമീറ്റര്‍ ഭൂഗര്‍ഭത്തിലും 14.5 കിലോമീറ്റര്‍ ഭൂമിക്കു മുകളിലുമായിരിക്കും, മൂന്ന് ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 14 സ്റ്റേഷനുകളെ ബന്ധിപ്പിക്കും. ദുബൈ 2040 അര്‍ബന്‍ പ്ലാന്‍ പ്രകാരം ഏകദേശം പത്ത് ലക്ഷം താമസക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവിധം പ്രധാന ഭാഗങ്ങളിലേക്ക് സേവനം നല്‍കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  കൂടാതെ ദുബൈ മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകളുമായി സംയോജിപ്പിക്കുകയും ചെയ്യും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും റൂട്ടിലെ ഒമ്പത് സ്ഥലങ്ങള്‍ക്കും ഇടയില്‍ ബ്ലൂ ലൈന്‍ നേരിട്ട് കണക്ഷന്‍ നല്‍കും, യാത്രാ സമയം 10 മിനുട്ട് മുതല്‍ 25 മിനിറ്റ് വരെയായിരിക്കും.
ദുബായിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമാ യി 2025ലും 2026ലും ബസ്, ടാക്സി പാതകള്‍ വികസിപ്പിക്കാനും ആര്‍ടിഎ പദ്ധതി തയാറാക്കിയിട്ടുണ്ട്. 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറ് പുതിയ പാതകള്‍ നടപ്പിലാക്കുന്നതും പാതകളുടെ നീളം 20 കിലോമീറ്റ റായി വര്‍ദ്ധിപ്പിക്കുന്നതും ഈ വിപുലീകരണത്തില്‍ പെടുന്നു. ഈ പാതകള്‍ യാത്രക്കാരുടെ എണ്ണം 10% വര്‍ധിപ്പിക്കുകയും ബസ് എത്തിച്ചേരുന്ന സമയം 42% മെച്ചപ്പെടുത്തുകയും യാത്രാസമയം 41% കുറക്കുക യും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് സ്ഥലങ്ങളില്‍ ട്രാക്കില്ലാത്ത ട്രാം സംവിധാനം നടപ്പിലാക്കുന്ന തിനെക്കുറിച്ചും ആര്‍ടിഎ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ നൂതന, സ്വയം ഡ്രൈവിംഗ്, പരിസ്ഥിതി സൗഹൃ ദ സംവിധാനം വൈദ്യുദ്യോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുക. പരമ്പരാഗത റെയിലുകള്‍ക്ക് പകരം ക്യാമറ അടിസ്ഥാനമാക്കിയുള്ള ലെയ്ന്‍ ട്രാക്കിംഗ് സാങ്കേതികവിദ്യയില്‍ കുറഞ്ഞ ചെലവും അതിവേഗ സംവിധാനവുമാണ് ലഭ്യമാകും. മണിക്കൂറില്‍ പരമാവധി 70 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകും. ഒരുതവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും.
കൂടാതെ ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന് നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഘടിപ്പിച്ച ഡ്രൈവറില്ലാത്ത ബസുകളെക്കുറിച്ചു ആര്‍ടിഎ പഠനം നടത്തുന്നുണ്ട്. മ ണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ ബസുകള്‍ ഹ്രസ്വദൂര യാത്ര കള്‍ക്കാണ് രൂപകല്‍പ്പന ചെയ്യുന്നത്. 10 മുതല്‍ 20 വരെ യാത്രക്കാര്‍ക്കാണ് ഇതില്‍ യാത്ര ചെയ്യാന്‍ കഴിയുക.

Continue Reading

Trending