india
സംഭാലിൽ പൊലീസിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് ജയിലിലടച്ച മുസ്‌ലിം സ്ത്രീയെ വെറുതെ വിട്ടു
കേസിൽ നിന്ന് മോചിതയായ ആദ്യ കുറ്റാരോപിതയും ഫർഹാനയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

സംഭാൽ കലാപത്തി പൊലീസിന് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് അറസ്റ്റിലായിരുന്ന മുസ്‌ലിം സ്ത്രീയെ വെറുതെ വിട്ട് കോടതി. നവംബർ 26 മുതൽ മൊറാദാബാദ് ജയിലിൽ കഴിയുന്ന സ്ത്രീയെ സംഭാലിലെ പ്രാദേശിക കോടതിയുടെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം വിട്ടയച്ചത്.
ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആദിത്യ സിങ് ബുധനാഴ്ച കുറ്റാരോപിതയായ ഫർഹാനയെ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിട്ടയക്കാൻ ഉത്തരവിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ നിന്ന് മോചിതയായ ആദ്യ കുറ്റാരോപിതയും ഫർഹാനയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കല്ലെറിയൽ, വെടിവയ്പ്പ്, തീവയ്പ്പ് എന്നിവ ഉൾപ്പെട്ട അക്രമത്തിൽ ഫർഹാന ഉൾപ്പെടെ 79 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു വിവരദാതാവിന്റെ സൂചനയുടെ അടിസ്ഥാനത്തിലാണ് ഫർഹാനയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണത്തിൽ ഫർഹാന നിരപരാധിയാണെന്ന് കണ്ടെത്തിയതായി അവരുടെ അഭിഭാഷകൻ ഗനി അൻവർ പറഞ്ഞു.
‘ഞങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരെ സമീപിക്കുകയും ന്യായമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണത്തിൽ ഫർഹാന നിരപരാധിയാണെന്ന് തെളിഞ്ഞു. കോടതി ഫർഹാനയെ മോചിപ്പിക്കാൻ ഉത്തരവിട്ടതിന് ശേഷം, അവരെ ജയിലിൽ നിന്ന് മോചിപ്പിച്ചു.
ഫർഹാന നിരപരാധിയായിരുന്നു, അതിനുള്ള തെളിവുകൾ ഞങ്ങൾ നൽകിയിരുന്നു, കേസിൽ എന്റെ കക്ഷിക്ക് ക്ലീൻ ചിറ്റ് ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു,’ അൻവർ പറഞ്ഞു. അവർക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി ഫർഹാനയെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.
2024 നവംബർ 24 ന്, ഷാഹി ജുമാ മസ്ജിദ് നിർമിച്ചത് ഒരു ഹിന്ദു ക്ഷേത്രത്തിന് മുകളിലാണെന്ന അവകാശവാദത്തെത്തുടർന്ന് കോടതി പള്ളിയിൽ സർവേ നടത്താൻ അനുമതി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് സംഭാലിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. മസ്ജിദിൽ നടത്തിയ സർവേയ്ക്കിടെ നാട്ടുകാർ പൊലീസുമായി ഏറ്റുമുട്ടി. ഇതിൽ ആറ് പേർ കൊല്ലപ്പെടുകയും 29 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
india
ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.
ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.
india
അസമില്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍; പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി
അസമിലെ 117 വ്യാജ ഏറ്റുമുട്ടലുകളില്‍ പുനരന്വേഷണം വേണമെന്നാണ് സുപ്രിംകോടതി അറിയിച്ചത്.

ന്യൂഡല്‍ഹി: അസമില്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലുകളില്‍ പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി. അസമിലെ 117 വ്യാജ ഏറ്റുമുട്ടലുകളില്‍ പുനരന്വേഷണം വേണമെന്നാണ് സുപ്രിംകോടതി അറിയിച്ചത്. 2022മുതലുള്ള കേസിലാണ് പുനരന്വേഷണം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് പുനരന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി. അതേസമയം ഫോറന്‍സിക് സഹായങ്ങള്‍ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ ഗുവാഹത്തി ഹൈക്കോടതി വിസമ്മതിച്ചതിനെതിരെ അഭിഭാഷകന്‍ ആരിഫ് യെസിന്‍ ജ്വാഡര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ആരോപണം ഗൗരവമുള്ളതാണെന്നും ഇരയുടെ മേല്‍ അമിതമായതോ നിയമവിരുദ്ധമായതോ ആയ ബലപ്രയോഗം അധികാരികള്‍ നടത്തുന്നത് നിയമവിധേയമാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
india
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന്‍ കുറ്റക്കാരനെന്ന് ചെന്നൈ കോടതി
ശിക്ഷ ജൂണ്‍ രണ്ടിന് പ്രഖ്യാപിക്കും.

2024 ഡിസംബറില്‍ അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജ്ഞാനശേഖരന്‍ കുറ്റക്കാരനാണെന്ന് ചെന്നൈയിലെ കീഴ്‌ക്കോടതി കണ്ടെത്തി. കുറ്റകൃത്യം നടന്ന് അഞ്ച് മാസത്തിന് ശേഷം വരുന്ന വിധി, സംസ്ഥാന വ്യാപകമായി രോഷം സൃഷ്ടിച്ച ഒരു ഉയര്‍ന്ന കേസിന്റെ സമാപനത്തെ അടയാളപ്പെടുത്തുന്നു. ചെന്നൈ മഹിളാ കോടതി ജഡ്ജി രാജലക്ഷ്മി മെയ് 28 ബുധനാഴ്ച വിധി പുറപ്പെടുവിച്ചു. ശിക്ഷ ജൂണ്‍ രണ്ടിന് പ്രഖ്യാപിക്കും.
2024 ഡിസംബര്‍ 23-ന് രാത്രി അണ്ണാ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനി സുഹൃത്തിനാപ്പം കാമ്പസില്‍ സമയം ചെലവഴിക്കുന്നതിനിടെ ജ്ഞാനശേഖരന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ വിദ്യാര്‍ത്ഥിയെ 40 മിനിറ്റോളം അനധികൃതമായി കസ്റ്റഡിയില്‍ വച്ചു, വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ തുടര്‍ന്ന് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
വിദ്യാര്‍ത്ഥിനിയും ലൈംഗിക പീഡനം തടയല്‍ (PoSH) കമ്മിറ്റിയിലെ ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറും അതേ ദിവസം തന്നെ പോലീസില്‍ പരാതി നല്‍കി. ഡിസംബര്‍ 25നാണ് ജ്ഞാനശേഖരനെ ഗ്രേറ്റര്‍ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ ഇതിനകം ഏഴ് കേസുകള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍, ബലാത്സംഗത്തിന് 63 (എ), 64 (1) വകുപ്പുകളും ലൈംഗിക പീഡനത്തിന് 75 (1) (ii), (iii) എന്നിവയുള്‍പ്പെടെയുള്ള പുതിയ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തി.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്‌ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്