Connect with us

kerala

താമരശ്ശേരിയിൽ മധ്യവയസ്കൻ വീടിനകത്ത് മരിച്ച നിലയിൽ

ഫോറെൻസിക്, ഡോഗ് സ്‌ക്വാഡ്, ഫിംഗർ പ്രിന്റ് സംഘവും ഉടൻ സ്ഥലത്തെത്തും.

Published

on

കോഴിക്കോട് താമരശ്ശേരിയിൽ മധ്യവയസ്കനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുളിയുള്ളകണ്ടി സുധാകരനെയാണ് (62) മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനകത്ത് മുറികളിൽ രക്തം ചിതറിയ നിലയിലാണ്. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. ഫോറെൻസിക്, ഡോഗ് സ്‌ക്വാഡ്, ഫിംഗർ പ്രിന്റ് സംഘവും ഉടൻ സ്ഥലത്തെത്തും.

kerala

മഹിള അസോസിയേഷൻ ഏരിയ പ്രസിഡന്‍റ് ജാതി അധിക്ഷേപം നടത്തിയെന്ന് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി

മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് ഹൈമ എസ് പിള്ളക്കെതിരെയാണ് പരാതി നല്‍കിയത്.

Published

on

സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് ജാതി അധിക്ഷേപം നടത്തിയതായി പരാതി. മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് ഏരിയാ വൈസ് പ്രസിഡന്റിനെതിരെ ജാതിയധിക്ഷേപം നടത്തിയെന്നാണ് പരാതി. ഏരിയ വൈസ് പ്രസിഡന്റ് രമ്യാ ബാലന്‍ തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറിക്ക് പരാതി നല്‍കി. സിപിഎം നിരണം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് രമ്യാ ബാലന്‍.

മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് ഹൈമ എസ് പിള്ളക്കെതിരെയാണ് പരാതി നല്‍കിയത്. സിപിഎം തിരുവല്ല ടൗണ്‍ സൗത്ത് എല്‍സി അംഗമാണ് ഹൈമ എസ് പിള്ള. കഴിഞ്ഞ 20ന് സിപിഎം എരിയാ കമ്മിറ്റി ഓഫീസില്‍ കൂടിയ മഹിളാ അസോസിയേഷന്‍ ഫ്രാക്ഷന്‍ യോഗത്തിന് ശേഷം ജാതി അധിക്ഷേപം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

സിപിഎം ഏരിയാ കമ്മിറ്റി യോഗം ഇന്ന് പത്തരയ്ക്ക് ചേരുന്നുണ്ട്. വിഷയത്തില്‍ നേതാക്കള്‍ മറുപടി പറയട്ടേയെന്നാണ് രമ്യാ ബാലന്റെ നിലപാട്. സംഘടനാപരമായ വിഷയമായതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നും തനിക്ക് തന്റെ പ്രസ്ഥാനത്തെ വിശ്വാസമുണ്ടെന്നും രമ്യാ ബാലന്‍ പറഞ്ഞു. പ്രസ്ഥാനം തന്നെ തള്ളിക്കളയില്ല. ജാതിപരമായ അധിക്ഷേപം നടത്തിയവരെ പ്രസ്ഥാനം വെച്ചുകൊണ്ട് മുന്നോട്ടുപോകില്ല എന്നാണ് തന്റെ വിശ്വാസമെന്നും രമ്യ പറഞ്ഞു.

Continue Reading

kerala

കത്തോലിക്കാ സഭയ്‌ക്കെതിരെ അപകീര്‍ത്തി വിഡിയോ പ്രചരിപ്പിച്ചു; സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ യൂട്യൂബര്‍ക്ക് സസ്‌പെന്‍ഷന്‍

അപകീര്‍ത്തികരമായ ഉള്ളടക്കത്തോടെ ജങ്ഷന്‍ ഹാക്ക്, അനില്‍ ടോക്‌സ് എന്നീ യൂട്യൂബ് ചാനലുകള്‍ വഴി അവഹേളനപരമായ വീഡിയോകള്‍ പ്രചരിപ്പിച്ചതിനെതിരെ കൊല്ലം രൂപതാ ബിഷപ്പ് ഹൗസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

Published

on

കത്തോലിക്കാ സഭയ്ക്കും പുരോഹിതന്‍മാര്‍ക്കുമെതിരെ അപകീര്‍ത്തികരമായ വീഡിയോകള്‍ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ച കെഎംഎംഎല്‍ കമ്യൂണിറ്റി ആന്റ് പബ്ലിക് റിലേഷന്‍ മാനേജര്‍ അനില്‍ മുഹമ്മദിന് സസ്‌പെന്‍ഷന്‍. അപകീര്‍ത്തികരമായ ഉള്ളടക്കത്തോടെ ജങ്ഷന്‍ ഹാക്ക്, അനില്‍ ടോക്‌സ് എന്നീ യൂട്യൂബ് ചാനലുകള്‍ വഴി അവഹേളനപരമായ വീഡിയോകള്‍ പ്രചരിപ്പിച്ചതിനെതിരെ കൊല്ലം രൂപതാ ബിഷപ്പ് ഹൗസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

കെഎംഎംഎല്‍ മിനറല്‍ സപ്പറേഷന്‍ യൂണിറ്റിലെ കമ്യൂണിറ്റ് ആന്റ് പബ്ലിക് റിലേഷന്‍ മാനേജരാണ് അനില്‍. ബിഷപ്പ് ഹൗസിന്റെ പരാതിയെത്തുടര്‍ന്ന് വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ആനി ജൂലിയ തോമസ് ഐഎഎസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍മേലാണ് നടപടി. പരാതിക്കൊപ്പം അനില്‍ മുഹമ്മദ് നടത്തിയിട്ടുള്ള ക്രിസ്ത്യന്‍ അവഹേളനങ്ങളുടെ 21 ഓളം വീഡിയോകളും നല്‍കിയിരുന്നു.

Continue Reading

kerala

കരുനാഗപ്പള്ളി കൊലപാതകം; പ്രതികളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് പൊലീസ്

അതുല്‍, പ്യാരി, ഹരി, രാജപ്പന്‍, കൊട്ടേഷന്‍ നല്‍കിയെന്ന് സംശയിക്കുന്ന പങ്കജ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്

Published

on

കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. 5 പ്രതികളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. അതുല്‍, പ്യാരി, ഹരി, രാജപ്പന്‍, കൊട്ടേഷന്‍ നല്‍കിയെന്ന് സംശയിക്കുന്ന പങ്കജ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

പ്രതികള്‍ വധശ്രമക്കേസ് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ഒന്നാം പ്രതി അലുവ അതുല്‍, പ്യാരി എന്നിവര്‍ എംഡിഎംഎ അടക്കമുള്ള കേസുകളില്‍ പ്രതികളാണ്.

വള്ളികുന്നം സ്വദേശിയാണ് സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈര്യാഗമാണ് കൊലക്ക് കാരണമെന്നാണ് നിഗമനം. പ്രതികള്‍ മൊബൈല്‍ ഉപയോഗിക്കാത്തത് അന്വേഷണത്തില്‍ വെല്ലുവിളിയാകുകയാണ്. വയനകത്ത് കാര്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ മൊബൈല്‍ ഉപയോഗിച്ചിട്ടില്ല.

ഇന്നലെ പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഗുണ്ടാ നേതാവായ സന്തോഷിനെ കാറിലെത്തിയ 4 അംഗ സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം വവ്വാക്കാവില്‍ എത്തിയ കൊലയാളി സംഘം അനീറെന്ന യുവാവിനെയും വെട്ടിപരുക്കേല്‍പ്പിച്ചു. ഇതിന് പിന്നാലെ ഒളിവില്‍ പോയ സംഘം വയനകത്ത് കാര്‍ ഉപേക്ഷിച്ച് പൊലീസിനെ കബളിപ്പിച്ച് കടന്ന് കളഞ്ഞു.

Continue Reading

Trending