Connect with us

india

ഡെറാഡൂണിലെ പ്രശസ്തമായ ഡൂണ്‍’ സ്‌കൂള്‍ വളപ്പിലെ ‘മഖ്ബറ’ തീവ്ര ഹിന്ദുത്വ സംഘം പൊളിച്ചുനീക്കി

പിക്കാസും ചുറ്റികയുമായി അഞ്ചുപേർ ശവകുടീരം പൊളിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നിട്ടും ജില്ലാ ഭരണകൂടം ശക്തമായ നടപടി സ്വീകരിച്ചതായി വിവരമില്ല.

Published

on

ഡെറാഡൂണിലെ ​പ്രശസ്തമായ ‘ഡൂൺ’ സ്‌കൂൾ കാമ്പസിനകത്തെ പഴയ മഖ്ബറ ഹിന്ദുത്വ സംഘടനകളിലെ അംഗങ്ങളെന്ന് സംശയിക്കുന്നവർ പൊളിച്ചുനീക്കി. അടുത്തിടെ നിർമിച്ചതാണെന്ന് അവകാശപ്പെട്ട് ഏറെ പഴക്കമുള്ള നിർമിതി പൊളിച്ചുകളയുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ഡൂൺ സ്‌കൂൾ അധികൃതർ ഔപചാരികമായ പരാതിയൊന്നും നൽകിയിട്ടില്ലെന്നാണ് വിവരം. പിക്കാസും ചുറ്റികയുമായി അഞ്ചുപേർ ശവകുടീരം പൊളിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നിട്ടും ജില്ലാ ഭരണകൂടം ശക്തമായ നടപടി സ്വീകരിച്ചതായി വിവരമില്ല.

രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് ഡെറാഡൂൺ ജില്ലാ മജിസ്‌ട്രേറ്റ് സവിൻ ബൻസാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അത് സ്കൂൾ അതിർത്തിക്കുള്ളിലെ മൂലയിൽ ഉണ്ടായിരുന്ന ഒരു പഴയ മഖ്ബറയായിരുന്നു. ഇത് പൊളിക്കുന്നതിന് ഞങ്ങൾ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

ദിവസങ്ങൾക്കുമുമ്പ് ചിലർ മതിൽവഴി കയറി മഖ്ബറ പൊളിച്ചുമാറ്റി. വെള്ളിയാഴ്ച നടന്ന സംഭവം അറിഞ്ഞയുടൻ ഞാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ അയച്ചു. എന്നാൽ, ആർക്കെതിരെയും സ്‌കൂൾ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളിലൊന്നായ ‘ഡൂൺ’ സ്കൂളിന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, അദ്ദേഹത്തി​ന്‍റെ മകനും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, മണിശങ്കർ അയ്യർ, നവീൻ പട്നായിക്, കമൽനാഥ്, എഴുത്തുകാരായ വിക്രം സേത്ത്, അമിതാവ് ഘോഷ്, രാമചന്ദ്ര ഗുഹ മാധ്യമപ്രവർത്തകരായ കരൺ ഥാപ്പർ, പ്രണോയ് റോയ് തുടങ്ങിയ ശ്രദ്ധേയരായ പൂർവ വിദ്യാർഥികളുടെ നീണ്ട ചരിത്രമുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരും സ്വാധീനമുള്ളവരുമായ കുടുംബങ്ങളിലെ കുട്ടികൾ പഠിക്കുന്നതിനാൽ കാമ്പസ് അതീവ സുരക്ഷാ മേഖലയാണ്. ഡെറാഡൂണിലെ ആൺകുട്ടികൾക്കായുള്ള ബ്രിട്ടീഷ് കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ബോർഡിംഗ് സ്കൂളാണിത്.

സ്‌കൂളി​ന്‍റെ അതിർത്തിക്കകത്തുള്ള മഖ്ബറ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയെയും അധികാരികളെയും അടുത്തിടെ കണ്ടിരുന്നുവെന്ന് ഹിന്ദു സംഘടനാ നേതാവ് സ്വാമി ദർശൻ ഭാരതി പറഞ്ഞു. ആരു ചെയ്‌താലും പൊളിക്കലിനെ ഞാൻ സ്വാഗതം ചെയ്യുന്നു. എന്തിന് ഒരു സ്‌കൂളിനുള്ളിൽ ഒരു ശവകുടീരം ഉണ്ടാകണം? അതും ‘ഡൂൺ’ പോലെയുള്ള ഒരു അഭിമാനകരമായ സ്‌കൂളി​ന്‍റെ ചുവരുകൾക്കുള്ളിൽ. ഇത് സംസ്ഥാനത്തെ ‘ഭൂ ജിഹാദി​ന്‍റെ’ വ്യാപ്തി കാണിക്കുന്നു-ഉത്തരാഖണ്ഡ് രക്ഷാ അഭിയാൻ സ്ഥാപകയായ ഭാരതി പറഞ്ഞു.

മഖ്ബറ പഴയതാണെന്നും സ്കൂൾ അധികൃതർ അടുത്തിടെ നവീകരിച്ചിരുന്നുവെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരെ 2022ൽ മുഖ്യമന്ത്രി ധാമി നടപടികൾ ആരംഭിച്ചു. 5,000 ഏക്കർ സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ ഇതുവരെ നീക്കിയതായി അധികൃതർ പറയുന്നു.

അതേസമയം, മഖ്ബറ നിലകൊള്ളുന്ന സ്‌കൂളി​ന്‍റെ ഭാഗം ഒരു കാലത്ത് തങ്ങളുടെ സ്വത്തായിരുന്നുവെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് അവകാശപ്പെട്ടു. രേഖകൾ പ്രകാരം പ്രസ്തുത പ്രദേശത്തെ 57 ഏക്കർ ഭൂമി ഞങ്ങളുടേതാണ്. എന്നാൽ അതി​ന്‍റെ നിലവിലെ സ്ഥിതി അറിയില്ല -ഒരു വഖഫ് ബോർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്കൂളിനോട് ചേർന്നുള്ള ഭൂമിയുടെ വലിയൊരു ഭാഗം ഇപ്പോഴും വഖഫ് ബോർഡി​ന്‍റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളിനുള്ളിലെ ‘മഖ്ബറ’ പൊളിച്ചതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ഭരണകൂടത്തി​ന്‍റെ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഭൂമി വഖഫ് ബോർഡിന്‍റേതാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്നുമായിരുന്നു ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസി​ന്‍റെ മറുപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുംബൈയില്‍ യാത്രാബോട്ട് മുങ്ങി ഒരു മരണം; 20 ഓളം യാത്രക്കാര്‍കാകായി തിരച്ചില്‍ തുടരുകയാണ്

യാത്ര ബോട്ടില്‍ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം

Published

on

മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം യാത്രക്കാരുമായി പോയ ബോട്ട് അപകടത്തില്‍ പെട്ട് ഒരു മരണം. ഗേറ്റ്‌വേയില്‍ നിന്ന് മുംബൈക്ക് സമീപമുള്ള എലിഫന്റ ദ്വീപിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്. ഇതില്‍ 80 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് അറിയാന്‍ സാധിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

അപകടത്തില്‍പ്പെട്ട 60 ലേറെ പേരെ ഇതുവരെ രക്ഷപ്പെടുത്തി. യാത്ര ബോട്ടില്‍ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തില്‍ ബോട്ട് മറിയുകയായിരുന്നു.

Continue Reading

india

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഡല്‍ഹി കോടതി ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഡല്‍ഹി കോടതി ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്.

ജാമ്യമോ വിചാരണയോ ഇല്ലാതെ 2020 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്. ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബര്‍ 14ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങളുടെ പരിധിയില്‍വരുന്ന കുറ്റങ്ങള്‍ക്ക് പോലും ജാമ്യം നല്‍കാമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. ജാമ്യം തേടി നിരവധി തവണ ഉമര്‍ ഖാലിദ് പല കോടതികളെയും സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.

2020 ലെ കലാപവുമായി ബന്ധപ്പെട്ട കേസുകളിലൊന്നില്‍ ഖാലിദിനെ മറ്റ് 17 പേര്‍ക്കൊപ്പം പൊലീസ് പ്രതിയാക്കി. അവരില്‍ പലരും ജാമ്യത്തിലിറങ്ങിയെങ്കിലും ജയിലിലടച്ച് ഒന്നര വര്‍ഷത്തിന് ശേഷം 2022 മാര്‍ച്ചില്‍ കര്‍ക്കര്‍ദൂമ കോടതി ഖാലിദിന് ആദ്യമായി ജാമ്യം നിഷേധിക്കുകയായിരുന്നു. പിന്നീട്, ഡല്‍ഹി ഹൈകോടതിയും ജാമ്യം നിഷേധിച്ചു. തുടര്‍ന്ന് ഖാലിദ് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പിച്ചു. 11 മാസത്തിനിടെ 14 തവണ സുപ്രീംകോടതിക്ക് മുമ്പാകെയുള്ള ഉമര്‍ ഖാലിദിന്റെ ഹരജി മാറ്റിവെച്ചു.

 

Continue Reading

india

ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്സില്‍ നിന്ന് പുറത്ത്

2025ലെ മികച്ച വിദേശ ഭാഷ മത്സര വിഭാഗത്തിലേക്കാണ് ചിത്രം മത്സരിച്ചിരുന്നത്.

Published

on

97ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ലാപതാ ലേഡീസ് ചറെയ്സില്‍ നിന്ന് പുറത്ത്. 2025ലെ മികച്ച വിദേശ ഭാഷ മത്സര വിഭാഗത്തിലേക്കാണ് ചിത്രം മത്സരിച്ചിരുന്നത്. ബുധനാഴ്ച രാവിലെയാണ് ചുരുക്കപ്പട്ടികയിലുള്ള ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തെത്തിയത്. കിരണ്‍ റാവു സംവിധാനം ചെയ്ത ചിത്രം ‘ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയില്‍ ഇടം നേടാനായില്ല. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതികരണവുമായി ചിത്രത്തിന്റെ നിര്‍മാതാവായ ആമിര്‍ ഖാന്‍ രംഗത്തെത്തിയിരുന്നു.

അതേസമയം ഗുനീത് മോങ്ക നിര്‍മിച്ച ‘അനൂജ’ ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തില്‍ ഷോര്‍ട് ലിസ്റ്റിലുണ്ട്. ആദം ജെ ഗ്രേവസ്, സുചിത്ര മത്തായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം.

ഐആം സ്റ്റില്‍ ഹീയര്‍ – ബ്രസീല്‍, യൂണിവേഴ്സല്‍ ലംഗ്വേജ് – കാനഡ, വേവ്‌സ് -ചെക്ക് റിപ്പബ്ലിക്, ദ ഗേള്‍ വിത്ത് നീഡില്‍ – ഡെന്‍മാര്‍ക്ക്, എമിലിയ പെരെസ് – ഫ്രാന്‍സ്, ദ സീഡ് ഓഫ് സെക്രട്ട് ഫിഗ് -ജര്‍മ്മനി, ടെച്ച് – ഐസ്ലാന്‍ഡ്, ക്നക്യാപ് – അയര്‍ലാന്റ്, വെര്‍മിലിയന്‍ – ഇറ്റലി, ഫ്‌ലോ -ലാത്വിയ, അര്‍മാന്‍ഡ് – നോര്‍വേ, ഫ്രം ഗ്രൗണ്ട് സീറോ – പാലസ്തീന്‍, ഡഹോമി- സെനഗള്‍, ഹൗടു മേയ്ക്ക് മില്ല്യണ്‍ ബിഫോര്‍ ഗ്രാന്റ്മാ ഡൈസ് – തായ്ലന്‍ഡ്, സന്തോഷ് – യുകെ എന്നിവയാണ് ഓസ്‌കാര്‍ ഷോര്‍ട് ലിസ്റ്റില്‍ ഇടംനേടിയ മറ്റുചിത്രങ്ങള്‍.

കിരണ്‍ റാവുവിന്റെ സംവിധാനത്തില്‍ മാര്‍ച്ച് 1 ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് ലാപതാ ലേഡീസ്. ചിത്രം നിരവധി നിരൂപക പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു ട്രെയിന്‍ യാത്രയ്ക്കിടെ നവ വധൂവരന്മാര്‍ മാറിപ്പോകുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ലാപതാ ലേഡീസ് പറയുന്നത്.

 

 

Continue Reading

Trending