X

മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

മുംബൈ: നവി മുംബൈയില്‍ സിബിഡി ബേലാപ്പൂരില്‍ താമസിക്കുന്ന മലയാളി യുവാവാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ആദിത്യ പ്രകാശിനെ(20) ശാരീരികാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള എം ജി എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തത്. പാലക്കാട് സ്വദേശി പ്രകാശന്റെയും തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ലിംനയുടെയും മകനാണ് ആദിത്യ.

എം ഐ ടി പൂനെയില്‍ എഞ്ചിനീറിങ് വിദ്യാര്‍ത്ഥിയായ ആദിത്യ ഇക്കഴിഞ്ഞ എട്ടാം തീയതി പരീക്ഷ ഹാളില്‍ കുഴഞ്ഞു വീണിരുന്നു. വീഴ്ചയില്‍ മുറിവ് പറ്റിയ ചുണ്ടിന് സര്‍ജറിയും വേണ്ടി വന്നതായി ബന്ധുക്കള്‍ അറിയിച്ചു. പിന്നീട് നടത്തിയ എം ആര്‍ ഐ അടക്കമുള്ള വിദഗ്ദമായ മെഡിക്കല്‍ പരിശോധനയില്‍ മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്നാണ് മാതാപിതാക്കളോടൊപ്പം പൂനെയില്‍ നിന്നും ബേലാപ്പൂരിലേക്ക് മടങ്ങിയത്. യാത്രയില്‍ കാര്‍ ഓടിച്ചിരുന്നതും ആദിത്യ തന്നെയായിരുന്നുവെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
എം ജി എം ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌പോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും സംസ്‌കാരം ഇന്ന് നവി മുംബൈയില്‍.

Test User: