Connect with us

india

മധുരയില്‍ ട്രെയിനിടിച്ച് മലയാളി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം കീഴാരൂര്‍ സ്വദേശിയും കല്ലിഗുഡി സ്റ്റേഷന്‍ മാസ്റ്ററുമായ അനുശേഖര്‍ (31) ആണ് മരിച്ചത്

Published

on

തമിഴ്നാട്ടിലെ മധുരയില്‍ ട്രെയിനിടിച്ച് മലയാളി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശിയും കല്ലിഗുഡി സ്റ്റേഷന്‍ മാസ്റ്ററുമായ അനുശേഖര്‍ (31) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

ചെങ്കോട്ട- ഈറോഡ് ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കവേ അനുശേഖര്‍ കാല്‍വഴുതി ട്രയിനിനടിയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയെങ്കിലും അനുശേഖര്‍ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട സമയത്ത് അദ്ദേഹം ഡ്യൂട്ടിയിലായിരുന്നില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

india

ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ തുറന്ന യുദ്ധമായി കണക്കാക്കും, ശക്തമായി നേരിടും; താക്കീത് നല്‍കി ഇന്ത്യ

തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന പാകിസ്താനെ നേരിടാന്‍ സജ്ജമെന്ന് ഇന്ത്യന്‍ സേന അറിയിച്ചു

Published

on

ഇനിയും ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ. ഇനി ഒരു ഭീകരാക്രമണം ഉണ്ടായാല്‍ അത് തുറന്ന യുദ്ധമായി കണക്കാക്കുമെന്നും ശക്തമായി നേരിടുമെന്നും ഇന്ത്യ പാകിസ്താന് താക്കീത് നല്‍കി.

ഇതിനിടെ, ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സംയുക്ത സേനാ മേധാവിയും സേനാ തലവന്‍മാര്‍ എന്നിവര്‍ ഉന്നതതല യോഗം ചേര്‍ന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ജനവാസ മേഖലകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയിടങ്ങളെ ലക്ഷ്യമാക്കി പാക് ആക്രമണം തുടരുകയാണ്. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന പാകിസ്താനെ നേരിടാന്‍ സജ്ജമെന്ന് ഇന്ത്യന്‍ സേന അറിയിച്ചു.

നിലവില്‍ ജമ്മുവില്‍ പലയിടങ്ങളിലായി ഷെല്ലാക്രമണം തുടരുകയാണ്. ജമ്മു കശ്മീരിലെ ശംഭു ക്ഷേത്രത്തിന് സമീപത്തും പാകിസ്താനും ഷെല്ലാക്രമണം നടത്തി. ഈ ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

india

ഐപിഎല്‍ മത്സരങ്ങള്‍ മൂന്ന് വേദികളിലായി പൂര്‍ത്തിയാക്കിയേക്കും; ഫൈനല്‍ കൊല്‍ക്കത്തയില്‍ നിന്ന് മാറ്റാന്‍ സാധ്യത

ചെന്നൈ ചെപ്പോക്ക്, ബെംഗളൂരു ചിന്നസ്വാമി, ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം എന്നിവയാണ് പരിഗണനയിലുള്ളത്.

Published

on

ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മൂന്ന് വേദികളിലായി പൂര്‍ത്തിയാക്കാന്‍ ബിസിസിഐ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചത്തേക്കാണ് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ മൂന്ന് സ്റ്റേഡിയങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. ചെന്നൈ ചെപ്പോക്ക്, ബെംഗളൂരു ചിന്നസ്വാമി, ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം എന്നിവയാണ് പരിഗണനയിലുള്ളത്. മെയ് 25ന് കൊല്‍ക്കത്തയില്‍ തീരുമാനിച്ച ഫൈനല്‍ മാറ്റുമെന്നും ഉറപ്പായി. സംഘര്‍ഷത്തിന് അയവുവന്നാല്‍ അവശേഷിക്കുന്ന 16 മത്സരങ്ങളും പ്ലേഓഫും ഫൈനലും ഈ സ്റ്റേഡിയത്തിലായി നടക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇനി മത്സരങ്ങള്‍ നടത്തേണ്ടെന്നാണ് തീരുമാനം.

വെടിനിര്‍ത്തല്‍ തീരുമാനിച്ച സാഹചര്യത്തില്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നത് വേഗത്തിലാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ടൂര്‍ണമെന്റ് സെപ്തംബറിലേക്ക് മാറ്റാനുള്ള തീരുമാനത്തോട് ബിസിസിഐക്ക് യോചിപ്പില്ല. മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താനാണ് ബിസിസിഐ തീരുമാനം.

Continue Reading

india

ഇന്ത്യ-പാക് സംഘര്‍ഷം; വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു

മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു.

Published

on

ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കെ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങള്‍ നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചുമണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തലിന് സമ്മതിച്ചതായി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ സ്ഥിരീകരണം ഇരു രാജ്യങ്ങളും നടത്തിയത്. ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലില്‍ ധാരണയായതെന്നാണ് ട്രംപ് എക്‌സില്‍ കുറിച്ചത്.

Continue Reading

Trending