india
കളിക്കുന്നതിനിടെ ഗോള് പോസ്റ്റ് തലയില് വീണു; ചെന്നൈയില് മലയാളിയായ ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം
വ്യോമസേന ജീവനക്കാരനും തിരുവല്ല സ്വദേശിയുമായ രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകന് അദ്വികാണ് ദാരുണമായി മരിച്ചത്

ചെന്നൈയില് ഗോള് പോസ്റ്റ് തലയില് വീണ് ഏഴ് വയസ്സുകാരന് മരിച്ചു. വ്യോമസേന ജീവനക്കാരനും തിരുവല്ല സ്വദേശിയുമായ രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകന് അദ്വികാണ് ദാരുണമായി മരിച്ചത്. ചെന്നൈയിലെ ആവടിയിലുള്ള വ്യോമസേനയുടെ സ്റ്റാഫ് ക്വാര്ട്ടേഴ്സില് ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.
വ്യോമസേനയുടെ സ്റ്റാഫ് ക്വാര്ട്ടേഴ്സ് മൈതാനത്ത് മറ്റ് കുട്ടികള്ക്കൊപ്പം കളിക്കുകയായിരുന്നു ഒന്നാം ക്ലാസ് വിദ്യാര്ഥിയായ അദ്വിക്. ഇതിനിടെ കല്ലില് ചാരി നിര്ത്തിയ ഗോള് പോസ്റ്റ് മറിഞ്ഞ് കുട്ടിയുടെ തലയില് വീഴുകയായിരുന്നു. കുട്ടിയെ ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം നാളെ തിരുവല്ലയില് നടക്കും. സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
india
പാകിസ്താന് പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്ക്ക് നോട്ടീസ്
പാകിസ്താന് പതാകകളുടെയും മറ്റു അനുബന്ധ വസ്തുക്കളുടെയും വില്പ്പനയുമായി ബന്ധപ്പെട്ട് ആമസോണ് ഇന്ത്യ, ഫ്ലിപ്കാര്ട്ട് എന്നിവയടക്കമുള്ള ഇ-കൊമേഴ്സ് കമ്പനികള്ക്ക് നോട്ടീസ്.

പാകിസ്താന് പതാകകളുടെയും മറ്റു അനുബന്ധ വസ്തുക്കളുടെയും വില്പ്പനയുമായി ബന്ധപ്പെട്ട് ആമസോണ് ഇന്ത്യ, ഫ്ലിപ്കാര്ട്ട് എന്നിവയടക്കമുള്ള ഇ-കൊമേഴ്സ് കമ്പനികള്ക്ക് നോട്ടീസ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) എല്ലാ കമ്പനികള്ക്കും നോട്ടീസ് അയച്ചതായി ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
പാകിസ്താന് പതാകകളുടെയും ഉല്പ്പന്നങ്ങളുടെയും വില്പ്പന അനുവദിക്കില്ലെന്ന് യുബുകൈ ഇന്ത്യ, എറ്റ്സി, ദി ഫ്ലാഗ് കമ്പനി, ദി ഫ്ലാഗ് കോര്പ്പറേഷന് എന്നിവയ്ക്ക് നല്കിയ നോട്ടീസുകളില് റെഗുലേറ്ററി ബോഡി അറിയിച്ചു. അത്തരം വസ്തുക്കള് പ്ലാറ്റ്ഫോമുകളില് നിന്ന് നീക്കം ചെയ്യാന് കമ്പനികള്ക്ക് നിര്ദ്ദേശം നല്കിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
‘പാകിസ്താന് പതാകകളുടെയും അനുബന്ധ ഉല്പ്പന്നങ്ങളുടെയും വില്പ്പനയുമായി ബന്ധപ്പെട്ട് @amazonIN, @Flipkart, @UbuyIndia, @Etsy, The Flag Company, The Flag Corporation എന്നിവയ്ക്ക് സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്. അത്തരം സംവേദനക്ഷമതയില്ലായ്മ അനുവദിക്കില്ല. അത്തരം എല്ലാ ഉള്ളടക്കങ്ങളും ഉടനടി നീക്കം ചെയ്യാനും ദേശീയ നിയമങ്ങള് പാലിക്കാനും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്ക്ക് ഇതിനാല് നിര്ദ്ദേശം നല്കുന്നു’ എക്സില് പങ്കുവെച്ച പോസ്റ്റില് കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം ആമസോണ് ഇന്ത്യ, ഫ്ലിപ്കാര്ട്ട് അടങ്ങിയ ഇ-കൊമേഴ്സ് സ്ഥാപനങ്ങള് ഈ വിഷയത്തില് ഇതുവരെ പ്രതികരിച്ചിട്ടില്ല.
india
പക്വതയോടെ നിലകൊള്ളുന്ന നേതാവ്; മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര് മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
ഇന്ത്യന് യൂണിയന് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റായി മൂന്നാം തവണയും ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ. കെ.എം ഖാദര് മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്.

ഇന്ത്യന് യൂണിയന് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റായി മൂന്നാം തവണയും ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ. കെ.എം ഖാദര് മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. നല്ല സ്വഭാവവും രാഷ്ട്രീയ പക്വതയുമുള്ള നേതാവാണ് ഖാദര് മൊയ്തീന് സാഹിബ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്, ഇന്ത്യയുടെ മതേതരത്വവും മതസൗഹാര്ദ്ദവും ശക്തിപ്പെടുത്തുന്നതിന് മുസ്ലിംലീഗിന്റെ പ്രവര്ത്തനങ്ങളിലൂടെ സാധിക്കട്ടെ. – ഫേസ്ബുക്കില് കുറിച്ച അഭിനന്ദന സന്ദേശത്തില് എം.കെ സ്റ്റാലിന് പറഞ്ഞു.
india
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫ. കെ.എം ഖാദര് മൊയ്തീന്- തമിഴ്നാട് (പ്രസിഡന്റ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് (പൊളിറ്റിക്കല് അഡൈ്വസറി കമ്മിറ്റി ചെയര്മാന്), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറല് സെക്രട്ടറി), ഇ.ടി മുഹമ്മദ് ബഷീര് എം.പി (ഓര്ഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയര് വൈസ് പ്രസിഡന്റ്), പി.വി. അബ്ദുള് വഹാബ് എം.പി (ട്രഷറര്), കെ.പി.എ മജീദ് എം.എല്.എ- കേരളം, എം അബ്ദുറഹ്മാന്, മുന് എംപി- തമിഴ്നാട്, സിറാജ് ഇബ്രാഹിം സേട്ട് -കര്ണാടക, ദസ്ത്ഗീര് ഇബ്രാഹിം ആഗ- കര്ണാടക, എസ്. നഈം അക്തര്- ബിഹാര്, കൗസര് ഹയാത്ത് ഖാന് -യു.പി, കെ. സൈനുല് ആബിദീന്, കേരളം (ക്ഷേമ പദ്ധതികള്) എന്നിവര് വൈസ് പ്രസിഡന്റുമാരും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് -കേരളം, ഖുര്റം അനീസ് ഉമര്- ഡല്ഹി, നവാസ് കനി എം.പി -തമിഴ്നാട്, അഡ്വ. ഹാരിസ് ബീരാന് എം.പി -കേരളം, അബ്ദുല് ബാസിത് -തമിഴ്നാട്, ടി.എ അഹമ്മദ് കബീര്- കേരളം, സി.കെ സുബൈര് -കേരളം എന്നിവര് സെക്രട്ടറിമാരും ആസിഫ് അന്സാരി -ഡല്ഹി, അഡ്വ. ഫൈസല് ബാബു- കേരളം, ഡോ.നജ്മുല് ഹസ്സന് ഗനി -യു.പി, ഫാത്തിമ മുസഫര്- തമിഴ്നാട്, ജയന്തി രാജന് -കേരളം, അഞ്ജനി കുമാര് സിന്ഹ -ജാര്ഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികള്) എന്നിവര് അസി. സെക്രട്ടറിമാരുമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തില് ചേര്ന്ന ദേശീയ കൗണ്സില് യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
-
india3 days ago
വ്യാജ നമ്പറുകളില് നിന്നുള്ള കോളുകള് സ്വീകരിക്കരുത്; മുന്നറിയിപ്പ് നല്കി പ്രതിരോധ വകുപ്പ്
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
നിപ; യുവതി ഗുരുതരാവസ്ഥയില് തുടരുന്നു; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
-
Cricket3 days ago
മെയ് 17 മുതല് ഐപിഎല് പുനരാരംഭിക്കും: ഫൈനല് ജൂണ് 3ന്
-
kerala2 days ago
തിരൂര് റെയില്വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്
-
india3 days ago
ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ
-
india3 days ago
ഇന്ത്യ-പാക് എ.ഡി.ജി.എം ചര്ച്ച അവസാനിച്ചു; വെടിനിര്ത്തല് തുടരാന് ധാരണയായി