kerala
ലാന്‍ഡ് റവന്യൂ വകുപ്പിലെ പട്ടികജാതി-വര്‍ഗ സംവരണത്തില്‍ വന്‍ അട്ടിമറി
2014ല്‍ 522 ഗസറ്റഡ് തസ്തികകള്‍ ഉണ്ടായിരുന്ന വകുപ്പില്‍ പിറ്റേവര്‍ഷം മുതല്‍ അത് നേര്‍പകുതിയാക്കിയാണ് കാണിച്ചിരിക്കുന്നത്

സംസ്ഥാനത്തെ ലാന്‍ഡ് റവന്യൂ വകുപ്പില്‍ പട്ടികജാതി-വര്‍ഗ സംവരണത്തില്‍ വന്‍ അട്ടിമറി. വകുപ്പിലെ ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയായി കാണിച്ചാണ് കഴിഞ്ഞ പത്ത് വര്‍ഷമായി പട്ടികജാതി-വര്‍ഗ സംവരണം അട്ടിമറിക്കുന്നത്. 2014ല്‍ 522 ഗസറ്റഡ് തസ്തികകള്‍ ഉണ്ടായിരുന്ന വകുപ്പില്‍ പിറ്റേവര്‍ഷം മുതല്‍ അത് നേര്‍പകുതിയാക്കിയാണ് കാണിച്ചിരിക്കുന്നത്.
ലാന്‍ഡ് റവന്യൂ വകുപ്പില്‍ വര്‍ഷംതോറും കര്‍ശനമായി പ്രസിദ്ധീകരിക്കേണ്ട പ്രാതിനിധ്യ റിപ്പോര്‍ട്ടില്‍ തിരിമറി നടത്തിയാണ് ഇത്തരത്തില്‍ അട്ടിമറി നടക്കുന്നത്. 2015 മുതല്‍ പിന്നീട് പ്രസിദ്ധീകരിച്ച അഞ്ച് കൊല്ലത്തേയും പ്രാതിനിധ്യ റിപ്പോര്‍ട്ടിലും തസ്തികകള്‍ യഥാര്‍ത്ഥ കണക്കിന്റെ പകുതിയായി തന്നെ തുടര്‍ന്നു.
2014 ല്‍ റിപ്പോര്‍ട്ടില്‍ കാണിച്ച 522 ഗസറ്റഡ് തസ്തികകള്‍ തൊട്ടടുത്ത വര്‍ഷം ഒറ്റയടിക്ക് 269 ആയി കുറഞ്ഞു.2016 ല്‍ – അത് 258 ഉം 2017 ല്‍ – 254 ഉം 2018 ലും 2019 ലും 263 ഉം 2020 ല്‍ – 260 ഉമായാണ് റിപ്പോര്‍ട്ടില്‍ കാണിച്ചത്.
2014 വരെ കൃത്യമായി പ്രസിദ്ധീകരിച്ചു വന്ന പ്രാതിനിധ്യറിപ്പോര്‍ട്ട് 2015 മുതല്‍ അട്ടിമറിയാന്‍ ഒരു കാരണമുണ്ട്. 2013 – 14 കാലഘട്ടത്തിലെ വാര്‍ഷിക പ്രാതിനിധ്യറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലാന്‍ഡ് റവന്യൂ വകുപ്പിലെ ഗസറ്റഡ് തസ്തികകളില്‍ സംവരണ വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ദിഷ്ട എണ്ണത്തിലും കുറവാണെന്ന് കണ്ടെത്തി. പിന്നാലെ സ്‌പെഷ്യന്‍ റിക്രൂട്ട്‌മെന്റ് നടത്തിയ PSC, SC/ST വിഭാഗത്തില്‍ നിന്നുള്ള ആറു പേരെ ലാന്‍ഡ് റവന്യൂ വകുപ്പില്‍ നിയമിച്ചു. ഇതോടെയാണ് തൊട്ടടുത്ത വര്‍ഷം മുതല്‍ ഗസറ്റ് എടുത്ത് തസ്തികകളുടെ എണ്ണം പാതിയോളമായി വെട്ടി കുറച്ച് കാണിക്കാന്‍ തുടങ്ങിയത്.
തസ്തികകളുടെ എണ്ണം കുറഞ്ഞത് താല്‍കാലിക നിയമനങ്ങള്‍ ഒഴിവാക്കിയതോടെയാണെന്നാണ് വിവരാവകാശ വകുപ്പിന്റെ മറുപടി. എന്നാല്‍ താല്‍കാലിക തസ്തികകളില്‍ സംവരണം അനിവാര്യമാണെന്ന സുപ്രിംകോടതിയുടെ പലപ്പോഴായുള്ള വിധികള്‍ നിലനില്‍ക്കെയാണ് ഈ അട്ടിമറി.
കഴിഞ്ഞ മാര്‍ച്ച് 11 ന് നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിന് സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയും അട്ടിമറി വെളിവാക്കുന്നതാണ്. ലാന്‍ഡ് റവന്യൂ വകുപ്പിലെ മൊത്തം തസ്തികകളുടെയും അവയില്‍ സംവരണ തസ്തികകളുടെയും എണ്ണം സംബന്ധിച്ച് പ്രാതിനിധ്യ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചതില്‍ നിന്ന് തികച്ചും വ്യത്യസ്തമായൊരു റിപ്പോര്‍ട്ടാണ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.
kerala
എ.കെ ശശീന്ദ്രനെതിരെ പരസ്യ പ്രതിഷേധവുമായി എന്‍.സി.പി
പാര്‍ട്ടി നിലപാടിനൊപ്പം നില കൊള്ളാത്ത മന്ത്രിയെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല

പൂക്കോട്ടുംപാടം: വകുപ്പ് മന്ത്രിക്കെതിരെ പ്രധിഷേധവുമായി എന്‍.സി.പി അമരമ്പലം മണ്ഡലം കമ്മിറ്റി. പാര്‍ട്ടി നിലപാടിനൊപ്പം നില കൊള്ളാത്ത മന്ത്രിയെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലന്ന് എന്‍.സി.പി അമരമ്പലം മണ്ഡലം കമ്മിറ്റി പൂക്കോട്ടുംപാടത്ത് വിളിച്ച ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
നിരന്തമായ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ നടക്കുന്ന മലയോര മേഖലകളില്‍ താത്കാലിക വാചര്‍മാരെ പിരിച്ചു വിട്ട നടപടിയിലും കല്ലാമൂല സ്വദേശി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിലമ്പുര്‍ സൗത്ത് ഡി.എഫ്.ഒ ജി ദനിക് ലാലിനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് അമരമ്പലം മണ്ഡലം എന്‍.സി.പി കമ്മിറ്റി സ്വന്തം പാര്‍ട്ടിയിലെ മന്ത്രിക്ക് എതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയത്. മൂന്നുറോളം വരുന്ന താല്‍ക്കാലിക വാചര്‍മാരെ പിരിച്ചു വിട്ട നടപടി മരവിപ്പിച്ച് അവരെ തിരിച്ചെടുക്കണമെന്നും നിരന്തരമായിട്ടുള്ള വന്യ ജീവി ആക്രമണങ്ങളില്‍ ഡി.എ.ഫ്.ഒ യെ സ്ഥലം മാറ്റിയത് കൊണ്ട് മന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എന്‍.സി.പി അമരമ്പലം മണ്ഡലം പ്രസിഡന്റ് ടിപി ഹംസ പറഞ്ഞു.
ഡി.എഫ്.ഒ ജി ദനിക് ലാല്‍ വാച്ചര്‍ മാരെ തിരിച്ചെടുക്കുന്നതിനായി നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും പറയുന്നു. ജില്ലയില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റില്‍ ജോലി ചെയ്യുന്നത്. കാടിന്റെ അതിര്‍ത്തി അറിയാത്തവരാണ് ഇവരെന്നും ആയതിനാല്‍ ഈ മേഖലകളില്‍ താത്കാലിക വാചര്‍മാര്‍ ഒരു പരിധി വരെ കാടിറങ്ങി വരുന്ന ആന അടക്കമുള്ള വന്യ മൃഗങ്ങളെ തുരത്താന്‍ സഹായകമായിട്ടുണ്ടായിരുന്നെന്നും ഇവരെയാണ് ഒരു വര്‍ഷമായി പിരിച്ച് വിട്ടിടുള്ളത് എന്നാണ് എന്‍.സി.പിയുടെ ആരോപണം.
ഇവര്‍ കോടതിയെ സമീപിച്ചിരുന്നെന്നും, പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാന്‍ ഉള്ള ഹൈ കോടതി ഉത്തരവ് ഇപ്പോഴും മുഖ്യ മന്ത്രിയുടെ മേശ പുറത്തു ആണെന്നും അദ്ധേഹം കുറ്റപെടുത്തി, ആനയിറങ്ങാതിരിക്കാന്‍ കാരീരിപാടത്തു കുളം കുത്താനും മുളയും പ്ലാവ് അടക്കമുള്ളവ നട്ടുപിടിപ്പിക്കണമെന്നും രേഖമൂലം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. പിരിച്ചു വിട്ട വാച്ചര്‍മാരെ തിരിച്ചെടുത്തിട്ടില്ലെങ്കില്‍ 300 ഓളം വരുന്ന വാചര്മാരെയും അവരുടെ കുടുംബങ്ങളേയും അണി നിരത്തി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ടി.പി ഹംസ പറഞ്ഞു. ഇത്തരം സമരങ്ങള്‍ക്ക് മേല്‍ കമ്മിറ്റിയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ടോമി പാട്ടകരിമ്പ്, വിജയന്‍ പുഞ്ച എന്നിവര്‍ സംബന്ധിച്ചു.
kerala
സംസ്ഥാനത്തെ പൊലീസ് തലപ്പത്തെ സ്ഥലം മാറ്റ നടപടികല്‍ റദ്ദ് ചെയ്തു; എംആര്‍ അജിത് കുമാര്‍ സായുധ പോലീസില്‍ തുടരും
എക്‌സൈസ് കമ്മീഷണറായി മഹി പാല്‍ യാദവും ജയില്‍ മേധാവിയായി ബല്‍റാം കുമാര്‍ ഉപാധ്യായയും തുടരും.

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് നടത്തിയ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്തു. പൊലീസ് തലപ്പത്തെ തന്നെ അതൃപ്തിയെത്തുടര്‍ന്നാണ് നടപടി. ഉത്തരവുകള്‍ റദ്ദാക്കിയതിനാല്‍ എംആര്‍ അജിത് കുമാര്‍ സായുധ പോലീസില്‍ തുടരും.
എക്‌സൈസ് കമ്മീഷണറായി മഹി പാല്‍ യാദവും ജയില്‍ മേധാവിയായി ബല്‍റാം കുമാര്‍ ഉപാധ്യായയും തുടരും. ഐജി സേതുരാമനും പഴയ തസ്തികയിലേക്ക് മടങ്ങും.
അതേസമയം എ അക്ബറിന് കോസ്റ്റല്‍ പോലീസിന്റെ ചുമതലയും പി പ്രകാശ് ഐപിഎസിനെ ക്രൈം റിക്കോര്‍ഡ് ബ്യൂറോയിലും നിയമിച്ചു.
എഡിജിപി എസ് ശ്രീജിത്തിന് സൈബര്‍ ഓപ്പറേഷന്‍ അധിക ചുമതലയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേശിന് ക്രൈംസ് വിഭാഗത്തിന്റെ അധിക ചുമതലയും നല്‍കി. സ്പര്‍ജന്‍ കുമാര്‍ ഐപിഎസിനും െ്രെകം 2, 3 വിഭാഗങ്ങളുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്.
kerala
കരാറുകാരുടെ സമരം; കാലിയായി സംസ്ഥാനത്തെ റേഷന്‍ കടകള്‍
കരാറുകാരുടെ സമരം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കാലിയായി സംസ്ഥാനത്തെ റേഷന്‍ കടകള്‍. ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന കരാറുകാരുടെ സമരത്തെത്തുടര്‍ന്ന് സാധനങ്ങള്‍ തീര്‍ന്നതോടെ ഉപഭോക്താക്കളെ മടക്കി അയക്കേണ്ട സ്ഥിതിയാണ്. കരാറുകാരുടെ സമരം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിനാല്‍ റേഷനുടമകളും ആശങ്കയിലാണ്.
കഴിഞ്ഞ മാസം 15 നാണ് അവസാനമായി റേഷന്‍ കടകളില്‍ സാധനങ്ങളെത്തിയത്. ഈ മാസം പകുതിയോടെ കടകളിലെ സാധനങ്ങള്‍ കാലിയായി. പലയിടങ്ങളിലും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അരി മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അഞ്ച് തവണയാണ് കരാറുകാര്‍ സമരം നടത്തിയത്.
-
News3 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala2 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala2 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്