Connect with us

kerala

കെഎംസിസിയുടെ കാരുണ്യചിറകിലേറി നൂറ് ഉംറ തീർത്ഥാടകർ മക്കയിലെത്തി

Published

on

അശ്‌റഫ് ആളത്ത്

ദമ്മാം: മക്കഅവരെ മാടിവിളിച്ചു തിരുനബിയുടെ മുറ്റത്ത് ഒരുദിനമെങ്കിലും രാപാർക്കാൻ മദീനഅവരെ മോഹിപ്പിച്ചു. സംസമിൻറെ വക്കത്തിരുന്ന് ഒരിറ്റുതീർത്ഥജലം പാനം ചെയ്യാൻ ഉപാസനകളിലവർ ദാഹിച്ചു.

എന്നാൽ ആത്മീയ ചോതനയുടെ വിശുദ്ധഭൂമികൾ കിനാകണ്ട് നടക്കാൻ മാത്രമായിരുന്നു സ്വപ്നങ്ങളിൽ നിലാവസ്തമിച്ച ആ പാവം മനുഷ്യരുടെ യോഗം.
അതിജീവനംതന്നെ അരിഷ്ടിച്ച് കഴിഞ്ഞുപോകുന്ന ആയുസിൻറെ സായംസന്ധ്യകളിൽ പ്രതീക്ഷയില്ലാത്ത കാലത്തിലേക്ക് നെടുവീർപ്പിട്ടിരിക്കെ നിരാശാജന്യരായ അവരിലേക്ക് ഇബ്രാഹീം നബിയുടെ വിളിയുണ്ടായി.
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് നൂറോളം പേരിലേക്ക് അത് മാറ്റൊലികൊണ്ടു. അങ്ങനെ കെഎംസിസിയുടെ കാരുണ്യചിറകിലേറി നൂറ് ഉംറ തീർത്ഥാടകർ മക്കയിലെത്തി.

ബീവി ഹാജറയുടെ കാലടികൾ വീണ വിശുദ്ധമണ്ണിലേക്ക് നാല്പതോളം സ്ത്രീകൾ ഉൾപ്പടെ സത്യവിശ്യാസികളായ നൂറ് തീർത്ഥാടകരെയാണ് തീർത്തും സൗജനയമായി ഇന്ന് രാത്രിയോട് കെഎംസിസി മക്കയിലെത്തിച്ചത്.
കെഎംസിസിയുടെ സംരക്ഷണത്തിൽ നവംബർ 18 വരെ അതിഥികളായി ഇവർ സഊദിയിൽ ഉണ്ടാവും.

കെഎംസിസിയുടെ നേതൃത്വത്തിൽ മക്കയിലേയും മദീനയിലേയും ഉംറ,സിയാറ തീർത്ഥാടനങ്ങൾപൂർത്തിയാക്കുന്ന ഇവർക്ക് റോഡ് മാർഗ്ഗം ബുറൈദ,റിയാദ് എന്നിവിടങ്ങൾകൂടി സന്ദർശിക്കാനുള്ള അവസരമൊരുക്കും.
തുടർന്ന് നവംബർ 17-ന് ദമ്മാമിൽ സ്വീകരണം നൽകും. പിറ്റേന്ന് ദമ്മാം കിംഗ് ഫഹദ് എയർപോർട്ട് വഴി മുഴുവനാളുകളും നാട്ടിലേക്ക് മടങ്ങും. മടക്കയാത്രയിൽ ഇവർക്ക് അനുവദിക്കപ്പെട്ട ലഗ്ഗേജു൦ കെഎംസിസി സമ്മാനമായി നൽകും.

ഇന്ന് രാവിലെ 9 മണിക്ക് കരിപ്പൂർ ഹജ്ജ് ഹൗസിൽനടന്ന ഊഷ്‌മളമായ യാത്രയയപ്പ് സംഗമത്തിൽ സംബന്ധിച്ചശേഷം പ്രാർത്ഥന നിർഭരമായ മനസോടെയാണ് തീർത്ഥാടകർ ജിദ്ദയിലേക്ക് വിമാനം കയറിയത്. യാത്രയയപ്പ് സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾഉത്ഘാടനം ചെയ്തു.

ചടങ്ങിൽ പികെ കുഞ്ഞാലിക്കുട്ടി,പിഎംഎ സലാം തുടങ്ങി മുസ്ലിംലീഗിന്റേയും കെഎംസിസിയുടെയും സമുന്നത നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.
ദമ്മാം കേന്ദ്രമായി പ്രവർത്തിക്കുന്ന സഊദി കെഎംസിസി കിഴക്കൻ മേഖല സമിതിയാണ് മുഴുവൻ ചിലവുകളും വഹിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരും അനുഭാവികളുമായ ഇത്രയും തീർത്ഥാടകരെ പുണ്യഭൂമിയിലെത്തിച്ചത്.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദമ്മാം കിഴക്കൻ പ്രവിശ്യ കെഎംസിസി വിഭാവനംചെയ്ത ‘ഇഹ്ത്തിഫാൽ 2023’-ൻറെ ഭാഗമാണ് നിർധനരായ ലീഗ് പ്രവർത്തകർക്കുള്ള ഉംറ പദ്ധതി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നും കെഎംസിസി ഘടകങ്ങൾ നാട്ടിലെ തദ്ദേശ കമ്മിറ്റികൾ മുഖേന ശുപാർശ ചെയ്ത നിസ്വാർത്ഥയ സാമൂഹിക പ്രവർത്തകർ ,വിധവകൾ തുടങ്ങി തീർത്ഥാടനത്തിന് സാമ്പത്തികംമാത്രം തടസ്സമായവരുടെ സാഫല്യ പൂർത്തീകരണമാണ് കെഎംസിസിയുടെ കർമ്മലക്ഷ്യം. പദ്ധതിക്ക് ഒരു കോടിയോളം രൂപ ചെലവ് വരുന്നതായി പ്രവിശ്യകമ്മിറ്റി അറിയിച്ചു.

india

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് എം.പി ഹാരിസ് ബീരാന്‍

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.

Published

on

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും സതേണ്‍ റയില്‍വെ തിരുവനതപുരം ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി അഡ്വ. ഹാരിസ് ബീരാന്‍ എം.പി. നഞ്ചന്‍കോട്ടെ 300 ഏക്കര്‍ ഭൂമി എല്ലാ കാലത്തും ചര്‍ച്ചയില്‍ വരിക എന്നല്ലാതെ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന അനാസ്ഥ പരിഹരിക്കണമെന്നും കേരളത്തില്‍ റയില്‍വെ വികസനം ഉറപ്പ് വരുത്തണമെന്നും ഹാരിസ് ബീരാന്‍ എം.പി ആവശ്യപ്പെട്ടു.

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. നെടുമ്പാശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍, പുതിയ ട്രെയിനുകളും കോച്ചുകളും, തലശ്ശേരി മൈസൂര്‍ പാത, ചെങ്ങന്നൂര്‍ പമ്പ (ശബരിമല) പാത തുടങ്ങിയ പുതിയ റയില്‍വെ പാതകളും, തിരൂര്‍ അടക്കം മലബാറിലെ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കാത്ത റെയില്‍വേ ബോര്‍ഡിനെതിരെയുള്ള ജന രോഷവും എം.പി ബോധ്യപ്പെടുത്തി.

എം.പി ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു. പ്രശ്‌ന പരിഹാരത്തിന് സതേണ്‍ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷണല്‍ റയില്‍വെ മാനേജറുമായി കൂടിയാലോചിച്ച് ഉചിത നടപടി സ്വീകരിക്കും എന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി.

പിന്നീട് തിരുവനന്തപുരത്തെത്തിയ ഹാരിസ് ബീരാന്‍, തിരുവനന്തപുരം ഡി.ആര്‍.എം ഡോ. മനീഷ് തപ്ലയാനുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കൂടെനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Continue Reading

kerala

കരുനാഗപ്പള്ളിയില്‍ ബസ് സ്‍കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു

ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. 

Published

on

കൊല്ലം മാരാരിത്തോട്ടത്ത് ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന യുവതിയാണ് മരണപ്പെട്ടത്. സുനീറ ബീവിയാണ് മരിച്ചത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

ഇന്ന് വൈകിട്ട് 6.15നാണ് അപകടം നടന്നത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകവേ എതിരെ വന്ന സ്വകര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് ബൈക്കിൽ ഇടിച്ച് സുനീറ ബീവി ബസിന് അടിയിൽപ്പെടുകയും തുടർന്ന് വാഹനം യുവതിയുടെ ദേഹത്തുകൂടെ കയറി ഇറങ്ങുകയുമായിരുന്നു.

യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കുകളോടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നുവെന്ന പരാതിയെ തുടർന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

20 ശബരിമല തീർഥാടകർ വനത്തിൽ കുടുങ്ങി

ഫയർഫോഴ്‌സ്, എൻഡിആർഎഫ്, വനം വകുപ്പ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Published

on

പുല്ലുമേട് വഴി എത്തിയ ശബരിമല തീർഥാടകർ വനത്തിൽ കുടുങ്ങി. 20 അംഗ സംഘത്തിലെ രണ്ടുപേർക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനു പിന്നാലെയാണു തീർഥാടകർ വനത്തിൽ അകപ്പെട്ടത്. ഫയർഫോഴ്‌സ്, എൻഡിആർഎഫ്, വനം വകുപ്പ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ഇന്നു വൈകീട്ടാണ് തീർഥാടകർ വനത്തിൽ കുടുങ്ങിയത്. സന്നിധാനത്തുനിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിലാണു സംഭവം.

പുല്ലുമേടുനിന്ന് സന്നിധാനത്തേക്ക് ആറു കി.മീറ്റർ ദൂരമാണുള്ളത്. വനമേഖലയായതിനാൽ രാത്രി ഇതുവഴിയുള്ള യാത്രയ്ക്കു നിരോധനമുണ്ട്. തീർഥാടകരെ കാണാതായതിനെ തുടർന്ന് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിൽനിന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇവർ കുടുങ്ങിക്കിടക്കുന്നതു കണ്ടെത്തിയത്.

Continue Reading

Trending