Connect with us

GULF

സൗദിയിൽ ഇസ്‌ലാം സ്വീകരിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വൻ വർധന

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മൂന്നരലക്ഷത്തിലധികം വിദേശികള്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ട് വന്നിട്ടുണ്ടെന്നാണ് ദഅവ ഗൈഡന്‍സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍

Published

on

സൗദിയില്‍ ഇസ്ലാം മതം സ്വീകരിക്കുന്ന വിദേശികളുടെ എണ്ണത്തില്‍ വലിയ വര്‍ധന. കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മൂന്നരലക്ഷത്തിലധികം വിദേശികള്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ട് വന്നിട്ടുണ്ടെന്നാണ് ദഅവ ഗൈഡന്‍സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍.

സൗദിയിലെത്തുന്ന വിദേശികള്‍ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുന്നതിനും പരിചയപ്പെടുന്നതിനും കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതായി സൗദി ഇസ്‌ലാമിക് അഫയേഴ്‌സ് ദഅവ ഗൈഡന്‍സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനിടെ മന്ത്രാലയ ഗൈഡന്‍സ് സെന്ററുകള്‍ വഴി രാജ്യത്ത് നിന്നും 3,47,646 വിദേശികള്‍ ഇസ്‌ലാമിലേക്ക് കടന്നു വന്നതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നത്. 2019ല്‍ 21,654 പേര്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നിടത്ത് 2023 ആയപ്പോള്‍ എണ്ണം 1,63,319 ആയി ഉയര്‍ന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

2025ലെ ഫോബ്സ് ശതകോടീശ്വര പട്ടിക; ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലി

ഇലോൺ മസ്ക് ലോക സമ്പന്നരിൽ ഒന്നാമൻ ; മുകേഷ് അംബാനി ഏറ്റവും ധനികനായ ഇന്ത്യക്കാരൻ

Published

on

ദുബായ്: ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ 34,200 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ്എക്സ്, എക്സ് മേധാവി ഇലോൺ മസ്ക് ലോക സമ്പന്നരിൽ ഒന്നാമത്. 21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാമതെത്തി. 21,500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാർക്ക് സക്കർബർഗ് രണ്ടാമതെത്തിയത്. ഓറക്കിളിന്റെ ലാറി എലിസൺ (19,200 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് എൽവിഎംഎച്ചിന്റെ മേധാവി ബെർണാഡ് ആർണോയും കുടുംബവും (17,800 കോടി ഡോളർ) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ.

9,250 കോടി ഡോളർ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഇന്ത്യക്കാരിൽ മുന്നിൽ. ലോകസമ്പന്ന പട്ടികയിൽ 18ആം സ്ഥാനത്താണ് മുകേഷ് അംബാനി. 5630 കോടി ഡോളർ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളർ ആസ്തിയോടെ ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ, എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ (3450 കോടി ഡോളർ), സൺഫാംർമ്മ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് ആദ്യ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ.

മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഒന്നാമൻ. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) എം.എ യൂസഫലിയുടെ ആസ്തി. ഇന്ത്യ ഇന്ത്യക്കാരിൽ 32ആം സ്ഥാനത്താണ് എം.എ യൂസഫലി. ലോക സമ്പന്ന പട്ടികയിൽ 639ആം സ്ഥാനത്താണ് അദ്ദേഹം. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ) ,കല്യാണ രാമൻ (310 കോടി ഡോളർ), ബുർജീൽ ഹോൾഡിംഗ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ (200 കോടി ഡോളർ) ,ഇൻഫോസിസ് മുൻ സിഇഒ എസ്.ഡി ഷിബുലാൽ (200 കോടി ഡോളർ), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളർ), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളർ ) എന്നിവരുമാണ് ആദ്യ പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.

Continue Reading

GULF

റമദാനിൽ 237 യാചകരെ അബുദാബി പൊലീസ് പിടികൂടി

പണം കൈക്കലാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ മെനഞ്ഞു സഹതാപം നേടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അൽആംരി പറഞ്ഞു.

Published

on

അബുദാബി: റമദാനിലെ മൂന്നാഴ്ചക്കിടെ 237 യാചകരെ പിടികൂടിയതായി അബുദാബി പൊലീസ് അറിയിച്ചു.

ഭിക്ഷാടനവും പൊതുജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നവരെ യാതൊരു പരിഗണനയും നൽകാതെ
അറസ്റ്റ് ചെയ്യുന്നതിനുള്ള തുടർച്ചയായ കാമ്പെയ്‌നുകൾ നടപ്പിലാക്കാൻ തീരുമാനിച്ചതായി പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.

പണം കൈക്കലാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ മെനഞ്ഞു സഹതാപം നേടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അൽആംരി പറഞ്ഞു.

ഗൾഫ് നാടുകളിൽ യാചന കർശനമായി നിരോധിച്ചിട്ടുണ്ട്. വിവിധ ഗൾഫ് നാടുകളിൽ വ്യാപകമായ പരിശോധനയാണ് നടന്നുകൊണ്ടിരിക്കുന്നത്

Continue Reading

GULF

തിരക്കൊഴിയാതെ മക്ക; ആത്മനിര്‍വൃതിയില്‍ ജനലക്ഷങ്ങള്‍

ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു

Published

on

റസാഖ് ഒരുമനയൂര്‍

മക്ക: പരിശുദ്ധ ഉംറ നിര്‍വ്വഹിക്കാന്‍ പുണ്യഭൂമിയിലെത്തിയ ജനലക്ഷങ്ങളാല്‍ ഹറം ഷരീഫും മ ക്കാ നഗരവും നിറഞ്ഞൊഴുകുകയാണ്.
ഏറ്റവും തിരക്കേറിയ  ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടിയെത്തിയ രാത്രിയില്‍ 30.4 ലക്ഷം വിശ്വാസികള്‍ എത്തിയതായി അഥോറിറ്റി സിഇഒ എഞ്ചിനീയര്‍ ഗാസി അല്‍ഷഹ്റാനി പറഞ്ഞു.
റമദാനിലെ എല്ലാ സമയത്തെ നമസ്‌കാരങ്ങളിലും വിശ്വാസികള്‍ ഹറമില്‍ നമസ്‌കരിക്കാനെത്തിയിരുന്നുവെങ്കിലും ഇഷാ നമസ്‌കാരത്തിനുപുറമെ തറാവീഹ്, ഖിയാമുല്ലൈല്‍ എന്നീ പ്രത്യേക രാത്രി പ്രാര്‍ത്ഥനകളിലാണ് ഏറ്റവും കൂടുതല്‍പേര്‍ പ്രാര്‍ത്ഥനക്കെത്തിയത്.
 രണ്ട് വിശുദ്ധ പള്ളികളുടെ കാര്യാ ലയങ്ങളുടെ ജനറല്‍ അഥോറിറ്റി തലവനായ ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍സുദൈസിന്റെ നേതൃത്വത്തില്‍ നടന്ന  പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് ഖിയാമുല്ലൈല്‍ പ്രാര്‍ത്ഥന അവസാനിച്ചത്. ഉംറ തീര്‍ത്ഥാടകര്‍  പാപമോചനത്തിനായി കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് പ്രാർത്ഥന നടത്തി. പ്രാർത്ഥനാ നേരത്ത് പെയ്ത നേര്‍ത്ത മഴ അന്തരീക്ഷത്തെ കുളിരണിയിച്ചു.
തീര്‍ത്ഥാടകരുടെ സുഗമവും ക്രമാനുഗതവുമായ ഒഴുക്ക് സുഗമമാക്കുന്നതിന് അധികൃതര്‍ മാ നുഷികവും യാന്ത്രികവുമായ സര്‍വ്വ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു.
ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ് കാരം കഴിഞ്ഞശേഷമാണ് പലരും ഇവിടെനിന്നും മടങ്ങുകയുള്ളു. മലയാളി ഉംറ തീര്‍ത്ഥാടകര്‍ ചിലര്‍ മദീനയില്‍ പോയാണ് മക്കയിലെത്തിയത്. എന്നാല്‍ നിരവധി സംഘങ്ങള്‍ ഇന്ന് മക്കയില്‍നിന്നും മദീനയിലേക്ക് പോകും.

Continue Reading

Trending